കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്ഷന്‍ ഹീറോ ബിജുവിലെ സുരാജ് കോഴിക്കോട് സ്‌റ്റേഷനില്‍; ഞെട്ടല്‍ മാറാതെ പൊലീസും, സംഭവം ഇങ്ങനെ

Google Oneindia Malayalam News

കോഴിക്കോട്: ഹാസ്യ രംഗങ്ങളിലൂടെ അഭിനയിച്ച് പ്രേകഷകരുടെ മനസില്‍ ഇടംനേടി ഒടുവില്‍ മികച്ച സ്വഭാവ നടനും മികച്ച നടനുമായ വ്യക്തിയാണ് സുരാജ് വെഞ്ഞാറമൂട്. അദ്ദേഹം അഭിനയിച്ച സിനിമകളില്‍ നിന്നും പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ ചിത്രമയിരുന്നു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ പവിത്രന്‍ എന്ന കഥാപാത്രം.

'മുല്ലപ്പെരിയാർ ഡാമിന് അടിയിലേക്ക് ആദ്യം ഇറങ്ങി നോക്കിയത് ഞാനാണ്', ഡാം പൊളിക്കണമെന്ന് പിസി ജോർജ്'മുല്ലപ്പെരിയാർ ഡാമിന് അടിയിലേക്ക് ആദ്യം ഇറങ്ങി നോക്കിയത് ഞാനാണ്', ഡാം പൊളിക്കണമെന്ന് പിസി ജോർജ്

പറ്റിക്കാന്‍ വേണ്ടി പറയാണതാണ് സാറെ... പറ്റിക്കാനാണെങ്കിലും ഇങ്ങനൊന്നും പറയരുതെന്ന് പറയണം സാറെ .... എന്ന ഡയലോഗ് പ്രേകഷകര്‍ ഒരിക്കലും മറക്കാനുമിടയില്ലഅദ്ദേഹം ചെയ്ത മറ്റ് വേഷങ്ങളെക്കാള്‍ ഒരു പടി മുകളില്‍ തന്നെയായിരിക്കും ഈ കഥാപാത്രം. അഞ്ചോ പത്തോ മിനിറ്റോ ദൈര്‍ഘ്യമുള്ളതായിരുന്നു ബിജുവിലെ ആ സീന്‍. അത്രയും സമയം മാത്രം അഭിനയിച്ച് ആ സിനിമ മുഴുവന്‍ തന്റെ പേരിലാക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. അദ്ദേഹം പറഞ്ഞ ഡയലോഗുകള്‍ പോലും ഇന്നും പ്രേക്ഷകരുടെ മനസില്‍ നൊമ്പരമുണ്ടാക്കാന്‍ കഴിയുന്നതാണ്.

മുഗൾ രാജകുമാരിയെ പോലെ റിതു മന്ത്ര, പുതിയ ചിത്രങ്ങൾ കാണാം

1

ഇനി ഇതേ സംഭവം അതേ പശ്ചാതലത്തില്‍ ശരിക്കും സംഭവിച്ചാലോ. അങ്ങനെ സംഭവിച്ചിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ ഒരു റൂറല്‍ സ്‌റ്റേഷനില്‍. റിക്രീയേഷന്‍ ഒന്നുമല്ല ശരിക്കും നടന്ന സംഭവമാണിത്. അക്ഷരാര്‍ത്ഥത്തില്‍ സ്റ്റേഷനിലെ പൊലീസുകാര്‍ വരെ ഞെട്ടിയ സംഭവം.
കോഴിക്കോട് റൂറല്‍ പരിധിയിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് സിനിമയിലെ രംഗം അതേപടി നടന്നത്. രണ്ടു മക്കളുള്ള യുവതി 2 വയസ്സുള്ള കുഞ്ഞിനെയും കൊണ്ട് കാമുകനൊപ്പം പോയതായിരുന്നു കേസ്. അഞ്ച് വയസ്സുള്ള മൂത്ത മകനെ ഭര്‍ത്താവിനൊപ്പം വിട്ടാണു യുവതി രണ്ടു വയസ്സുള്ള കുഞ്ഞുമായി കാമുകനൊപ്പം പോയത്. തുടര്‍ന്ന് ഭര്‍ത്താവും മകനും പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ഏത് കാര്യങ്ങളും ഏറ്റെടുക്കുന്നത് ശരിയല്ല; പ്രതിപക്ഷത്തിനെതിരെ ഇപി ജയരാജന്‍രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ഏത് കാര്യങ്ങളും ഏറ്റെടുക്കുന്നത് ശരിയല്ല; പ്രതിപക്ഷത്തിനെതിരെ ഇപി ജയരാജന്‍

2

പരാതി ലഭിച്ച ഉടന്‍ അന്വേഷണം ആരംഭിച്ച പൊലീസ് യുവതിയേയും കുഞ്ഞിനേയും കാമുകനേയും നിമിഷ നേരം കൊണ്ട് കണ്ടെത്തുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രശ്‌നം പറഞ്ഞു തീര്‍ക്കാമെന്നും കാമുകനെ താക്കീത് ചെയ്തു വിടാമെന്നുമാണ് പൊലീസ് കരുതിയത്. ഇവിടെയാണ് സിനിമയിലെ രംഗത്തെ ഓര്‍മ്മിപ്പിക്കും വിധം സംഭവം ആരംഭിക്കുന്നത്. ഏതായാലും സ്റ്റേഷനില്‍ വച്ചു പൊലീസ് യുവതിയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ സിനിമയില്‍ സുരാജിന്റെ ഭാര്യ പറയുന്നത് പോലെയായിരുന്നു യുവതി നല്‍കിയ മറപുടി. സാര്‍ ഇതു ഇദ്ദേഹത്തിന്റെ കുഞ്ഞല്ല. ഇത് കാമുകന്റെ കുഞ്ഞാണ്. അതു കേട്ടതോടെ ഭര്‍ത്താവിനു ദേഷ്യം വരികയായിരുന്നു.

'മഹാനടന്മാരുടെ വീട്ടിലേക്ക് വാഴപ്പിണ്ടി അയയ്ക്കും', പൃഥ്വിരാജിന് പിന്തുണയുമായി പുളിഞ്ചോട്'മഹാനടന്മാരുടെ വീട്ടിലേക്ക് വാഴപ്പിണ്ടി അയയ്ക്കും', പൃഥ്വിരാജിന് പിന്തുണയുമായി പുളിഞ്ചോട്

3

അഞ്ച് വയസ്സുള്ള മകനെ ഉപേക്ഷിച്ചു പോയി എന്നതിനാല്‍ അമ്മയ്‌ക്കെതിരെ കേസെടുക്കാനും ഇരുവരെയും കോടതിയില്‍ ഹാജരാക്കാനുമാണ് പൊലീസ് തീരുമാനിച്ചത്. ഇവിടം മുതല്‍ പൊലീസും ഗതികേടിലായി. രാത്രി തന്നെ വൈദ്യപരിശോധന നടത്തി യുവതിയെയും കാമുകനെയും കുഞ്ഞിനെയും മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടു പോയി. പിറ്റേദിവസം ഓപ്പണ്‍ കോടതിയില്‍ ഹാജരാക്കാന്‍ മജിസ്‌ട്രേട്ട് നിര്‍ദേശിക്കുകയായിരുന്നു. പിറ്റേ ദിവസം രാവിലെ കോടതിയില്‍ എത്തിയെങ്കിലും അന്ന് വൈകിട്ട് നാലര വരെ ഇവര്‍ക്ക് കോടതിയില്‍ നില്‍ക്കേണ്ടി വന്നു.

മറച്ചുവെയ്ക്കാൻ ഒന്നുമില്ല,എന്റെ മകൾ അമേരിക്കയിലാണ്; വിവാദങ്ങളിൽ പ്രതികരിച്ച് എംജിയും ഭാര്യ ലേഖയുംമറച്ചുവെയ്ക്കാൻ ഒന്നുമില്ല,എന്റെ മകൾ അമേരിക്കയിലാണ്; വിവാദങ്ങളിൽ പ്രതികരിച്ച് എംജിയും ഭാര്യ ലേഖയും

Recommended Video

cmsvideo
ഞാൻ ഒരു കൊച്ചിന്റെ അച്ഛനായി ഹേ..പീഡനക്കേസിൽ അകത്തായ അമ്പിളി
4

രണ്ട് വനിതാ പൊലീസ് അടക്കമുള്ളവരാണ് ഇവരെ കോടതിയിലേക്ക് എത്തിച്ചത്. രാവിലെ റിമാന്‍ഡ് ഉത്തരവ് ഉണ്ടാകുമെന്നാണു പൊലീസ് കരുതിയിരുന്നത്. എന്നാല്‍ വൈകിട്ടു നാലരയോടെയാണ് ഉത്തരവ് വന്നത്. പിന്നീട് 2 വയസ്സുള്ള കുഞ്ഞിനെ യുവതിയുടെ ബന്ധുക്കള്‍ക്കൊപ്പം വിടുകയായിരുന്നു. യുവതിയെ മഞ്ചേരി ജയിലിലേക്കാണ് റിമാന്‍ഡ് ചെയ്തത്. വൈകിട്ട് യുവതിയെ വീണ്ടും വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയ ശേഷം മഞ്ചേരിക്കു കൊണ്ടുപോകുകയായിരുന്നു.

'പണത്തെക്കാൾ വലുത് സമാധാനം, മരക്കാര്‍ വേണ്ടെന്ന് വെച്ചു': ആന്റണി പെരുമ്പാവൂരിനെതിരെ തിയേറ്റര്‍ ഉടമ'പണത്തെക്കാൾ വലുത് സമാധാനം, മരക്കാര്‍ വേണ്ടെന്ന് വെച്ചു': ആന്റണി പെരുമ്പാവൂരിനെതിരെ തിയേറ്റര്‍ ഉടമ

English summary
A Scene From Action Hero Biju Movie Happend Real In Calicut Station, Know What
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X