കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുനഃസംഘടന: കോർ കമ്മിറ്റി ബഹിഷ്കരിച്ച് പി കെ കൃഷ്ണദാസും ശോഭാസുരേന്ദ്രനും ഉൾപ്പെടെയുള്ളവർ

Google Oneindia Malayalam News

കൊച്ചി: ബിജെപി കോർ കമ്മറ്റി യോഗത്തിൽ നിന്ന് ഒരു വിഭാഗം നേതാക്കൾ വിട്ടുനിൽക്കുന്നു. പി കെ കൃഷ്ണദാസ്, എ എൻ രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ, എം ടി രമേശ് തുടങ്ങിയ പ്രമുഖരാണ് കോർകമ്മറ്റിയിൽ നിന്നും വിട്ടു നിൽക്കുന്നത്. ബിജെപി സംസ്ഥാന നേതൃത്വം പുനസംഘടിപ്പിച്ചതിനു പിന്നാലെ നേതാക്കൾക്കിടയിലെ അതൃപ്തി പരസ്യമാകുകയാണ്. അതിനിടെ, ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ മുതിർന്ന നേതാവ് പി പി മുകുന്ദൻ കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചു. ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനാണ് അദ്ദേഹം കത്തയച്ചിരിക്കുന്നത്.

ജോജുവിന് സംരക്ഷണം നൽകും: ഡിവൈഎഫ്ഐ; പൊലീസ് ജനാധിപത്യവിരുദ്ധമായി ഇടപെടുന്നു: കോൺഗ്രസ്ജോജുവിന് സംരക്ഷണം നൽകും: ഡിവൈഎഫ്ഐ; പൊലീസ് ജനാധിപത്യവിരുദ്ധമായി ഇടപെടുന്നു: കോൺഗ്രസ്

1

ബിജെപി സംസ്ഥാന നേതൃത്വം പുനഃസംഘടിപ്പിച്ചതിനുപിന്നാലെ നേതാക്കൾക്കിടയിൽ തന്നെ അതൃപ്തി പ്രകടമാകുകയാണ്. ഗ്രൂപ്പുകൾക്കതീതമായ നിലപാട് സംസ്ഥാന നേതൃത്വം സ്വീകരിക്കാത്തതിലും നേതാക്കളെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ കഴിയാത്തതും വലിയ പ്രതിസന്ധിയാണ് പാർട്ടിയിൽ സൃഷ്ടിക്കുന്നത്.

2

പുനഃസംഘടനയുടെ ഭാഗമായി പാർട്ടിയിൽ വേണ്ട പ്രാതിനിധ്യം കിട്ടാതിരുന്ന പി കെ കൃഷ്ണദാസ്, എ എൻ രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ, എം ടി രമേശ് എന്നിവരാണ് കോർ കമ്മിറ്റിയിൽ നിന്ന് താത്കാലികമായി വിട്ടുനിൽക്കുന്നത്. ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിൻ്റെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ കേരളത്തിൻ്റെ ചുമതലയുള്ള പ്രഭാരി സി പി രാധാകൃഷ്ണനും പങ്കെടുക്കുന്നുണ്ട്.

3

വാർത്താചാനലുകളിൽ പാർട്ടിയുടെ നിലപാട് വിശദീകരിക്കാനായി പോയിരുന്ന ബിജെപിയുടെ നേതാക്കൾ പാർട്ടി വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്തു പോയിരുന്നു. സംസ്ഥാന നേതൃത്വത്തിന് ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെയാണ് പലരും സ്വയം ഒഴിഞ്ഞു പുറത്തു പോയത്. പി കെ കൃഷ്ണദാസ്, എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍, എം എസ് കുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. അച്ചടക്കലംഘനം നടത്തിയതിനെ തുടർന്ന് കടുത്ത നടപടി ഉണ്ടാകുമെന്ന് കേന്ദ്ര സംസ്ഥാന നേതാക്കൾക്ക് മുന്നറിയിപ്പ് നൽകേണ്ടിയും വന്നു. ഇതിൽ ഉൾപ്പെടെ അതൃപ്തി പുകയുന്ന സാഹചര്യത്തിലാണ് നേതാക്കളുടെ കോർ കമ്മറ്റിയിൽ നിന്നുള്ള ഈ വിട്ടുനിൽക്കൽ.

4

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റുവാങ്ങേണ്ടി വന്ന കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടിയിൽ ശുദ്ധികലശം നടത്താനൊരുങ്ങുകയാണ് ബിജെപി. പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുകയും ബൂത്ത് തലത്തിലുള്ള പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും വേണമെന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ നിലപാട്. ഇതിനായി മണ്ഡലം കമ്മിറ്റികൾ വിഭജിക്കാനും നേരത്തെ തന്നെ ധാരണയുണ്ടായിരുന്നു. ചുമതലയുള്ള പ്രഭാരിമാർ, ബൂത്തുതല ഇൻചാർജുമാർ എന്നിവരുടെ കാര്യത്തിലും മാറ്റം വരുത്തിയേക്കും. ഇക്കാര്യത്തിൽ എന്ത് തീരുമാനം വേണമെന്ന് കോർ കമ്മിറ്റി യോഗത്തിൽ നേതാക്കൾ ചർച്ച ചെയ്തേക്കും.

5

അതേസമയം, ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ മുതിർന്ന നേതാവ് പി പി മുകുന്ദൻ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനാണ് അദ്ദേഹം കത്തയച്ചത്. കത്തിൽ പാർട്ടി 15 വർഷം പിന്നോട്ട് പോയെന്നും സംസ്ഥാന നേതൃത്വത്തിൻ്റെ നിലപാടുകൾ തെറ്റായ പ്രവണതയിലൂടെയാണ് കടന്നു പോകുന്നതെന്നും മുകുന്ദൻ വിശദീകരിക്കുന്നു.

സത്യം പറയുന്നവരോട് അച്ചടക്കത്തിൻ്റെ വാൾ വീശുന്നതായും ധാർമിക ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിനാണെന്നും അദ്ദേഹം പറയുന്നു. വിഷയത്തിൽ കേന്ദ്രനേതൃത്വത്തിൻ്റെ അടിയന്തര ഇടപെടൽ വേണമെന്നും മുകുന്ദൻ കത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്. ഇതിന് മുൻപും പലതവണ സംസ്ഥാന ബിജെപിക്കെതിരെ പരസ്യപ്രസ്താവനകളും വിമർശനങ്ങളും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വം പ്രതികരിച്ചിട്ടില്ല.

ടോണി ചമ്മണി അകത്താവും? ജോജുവിന്റെ മൊഴി എടുക്കും, കൂടുതല്‍ പേരുടെ അറസ്റ്റുണ്ടാവും, കടുപ്പിച്ച് പോലീസ്ടോണി ചമ്മണി അകത്താവും? ജോജുവിന്റെ മൊഴി എടുക്കും, കൂടുതല്‍ പേരുടെ അറസ്റ്റുണ്ടാവും, കടുപ്പിച്ച് പോലീസ്

ദീപിക പതുക്കോണ്‍ മാറി നില്‍ക്കണം; പുതിയ മേക്കോവറില്‍ സീരിയല്‍ താരം കൃഷ്ണപ്രിയ

Recommended Video

cmsvideo
ശോഭ സുരേന്ദ്രന്‍ ഔട്ട്; മെട്രോമാന്‍ ഇന്‍..ചെയ്തത് കൊടും ചതി | Oneindia Malayalam

English summary
Reorganization: Core committee boycotted by PK Krishnadas and Sobha Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X