മധ്യവയസ്‌ക്കന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘം
അടിമാലി:കൃഷിയിടത്തില്‍ മധ്യവയസ്‌ക്കനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കുതിനായാണ് തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്.മൂന്നാര്‍ ഡിവൈഎസ്പി എസ് അഭിലാഷിന്റെ നേതൃത്വത്തില്‍ അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ സാബു, അടിമാലി സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍സത്താര്‍ തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരും വിവിധ ഭാഗങ്ങളില്‍ നിന്നും അന്വേഷണത്തില്‍ മികവ് തെളിയിച്ചിട്ടുള്ള ആറ് ഓഫീസര്‍മാരും അടക്കം എട്ടംഗ സംഘവുമായിരിക്കും ഇനി തുടരന്വേഷണം നടത്തുക.പ്രത്യക സംഘങ്ങളായി തിരിഞ്ഞ് ഇവര്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി കഴിഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു ഇരുമ്പുപാലം വായിക്കലാക്കണ്ടത്ത് പതിനാലാംമൈല്‍ സ്വദേശി കൊച്ചു വീട്ടില്‍ കുഞ്ഞന്‍പിള്ളയെ മൃഗീയമായി വെട്ടി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.കേസിന്റെ പ്രാഥമികഘട്ടം മുതല്‍ ബന്ധുക്കളും കുടുംബാംഗങ്ങളുമാണ് സംശയത്തിന്റെ നിഴലിലുള്ളത്.കഴിഞ്ഞ ദിവസങ്ങളിലായി 100ലധികം പേരെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും കാര്യമായ സൂചനയൊന്നും ലഭിച്ചിട്ടില്ല.ചോദ്യം ചെയ്യലില്‍ ബന്ധുക്കള്‍ മൊഴിമാറ്റി പറയുകയും പരസ്പരം പഴിചാരുകയും ചെയ്യുന്നതും പോലീസിനെ കുഴക്കുന്നുണ്ട്.കുഞ്ഞന്‍പിള്ളയുടെ മൃതദേഹത്തില്‍ കണ്ടെത്തിയ 20ഓളം വരുന്ന മാരക മുറിവുകളുടെ പശ്ചാത്തലത്തില്‍ കരുതികൂട്ടിയുള്ള കൊലപാതകമാണോ നടന്നതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

സംഭവത്തില്‍ ഒന്നിലധികം ആളുകളുടെ ഇടപെടലും അന്വേഷണ സംഘം തള്ളിക്കളഞ്ഞിട്ടില്ല.മുമ്പുണ്ടായിരുന്ന ചോദ്യം ചെയ്യലിന്റെ രീതികളില്‍ നിന്നും വ്യത്യസ്തമായി ശാസ്ത്രീയമായ രീതിയില്‍ മാത്രം കുറ്റം തെളിയിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശം പോലീസ് സേനക്ക് ഉന്നത കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ചതായാണ് സൂചന.എന്നാല്‍ സംഭവം നട ദിവസങ്ങളില്‍ പെയ്ത കനത്തമഴ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പോലീസിനെ പിന്നോട്ടു വലിച്ചിരുന്നു.സംഭവം നടന്ന ദിവസങ്ങള്‍ പിന്നിട്ടി്ട്ടും കേസന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകാത്തത് പ്രദേശവാസികളില്‍ ആശങ്കയും അമര്‍ഷവും ജനിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications