കാസർകോട്ടെ തെരുവിന്റെ പേര് ഗാസ! കാസർകോട് സംഭവിക്കുന്നതെന്ത്?രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം ശക്തമാക്കി

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: തീവ്രവാദ സംഘടനായ ഐസിസിൽ ചേർന്ന ഒട്ടേറെ മലയാളി യുവാക്കളുടെ ജന്മദേശമായ കാസർകോട് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം ശക്തമാക്കുന്നു. കാസർകോട് നഗരസഭയിലെ ഒരു തെരുവിന് തീവ്രവാദ ബന്ധമുള്ള ഗാസ എന്ന പേര് നൽകിയതിനെ തുടർന്നാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.

താലിക്കെട്ടിന് ശേഷം നാണിച്ചുനിന്ന വധുവിനെ പോലീസ് പൊക്കി!കുടുങ്ങിയത് 5 യുവാക്കളെ കബളിപ്പിച്ച യുവതി

നടനും മിമിക്രി കലാകാരനുമായ കലാഭവൻ സാജൻ അന്തരിച്ചു; അന്ത്യം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ...

ഇസ്രായേലിനും പലസ്തീനും ഇടയിലുള്ള തർക്ക പ്രദേശമായ ഗാസയുടെ പേര് കേരളത്തിലെ ഒരു തെരുവിന് നൽകിയിരിക്കുന്നതാണ് രഹസ്യാന്വേഷണ വിഭാഗത്തെ ഞെട്ടിച്ചിരിക്കുന്നത്. കാസർകോട് നഗരസഭയിലെ തുരുത്തി ജുമാ മസ്ജിദിനോട് ചേർന്നുള്ള തെരുവിന് കഴിഞ്ഞ മാസമാണ് ഗാസ എന്ന പേര് നൽകിയത്.

കാസർകോട്ടെ ഗാസ...

കാസർകോട്ടെ ഗാസ...

കാസർകോട്ടെ ഒരു തെരുവിന് തീവ്രവാദ സ്വഭാവമുള്ള ഗാസ എന്ന പേര് നൽകിയത് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിലെ ഗാസ തെരുവിലും പരിസര പ്രദേശങ്ങളിലും രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസം...

കഴിഞ്ഞ മാസം...

കാസർകോട് നഗരസഭയിലെ തുരുത്തി ജുമാ മസ്ജിദിനോട് ചേർന്ന തെരുവിനാണ് ഗാസ എന്ന് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞ മാസമാണ് തെരുവിനും റോഡിനും നാമകരണം ചെയ്തത്.

റോഡ് ഉദ്ഘാടനം...

റോഡ് ഉദ്ഘാടനം...

തുരുത്തി ജുമാ മസ്ജിദിലേക്ക് കടക്കുന്ന ഗാസ റോഡിന്റെ ഉദ്ഘാടനം കഴിഞ്ഞ മാസമായിരുന്നു. കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

അറിയില്ലായിരുന്നു...

അറിയില്ലായിരുന്നു...

എന്നാൽ ഗാസ എന്ന പേരിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം. അവസാന നിമിഷമാണ് താൻ ഉദ്ഘാടകനായതെന്നാണ് അദ്ദേഹം പറഞ്ഞത്.

നഗരസഭയ്ക്കും അറിവില്ല....

നഗരസഭയ്ക്കും അറിവില്ല....

നഗരസഭ ഫണ്ട് ഉപയോഗിച്ചാണ് ഗാസ തെരുവിലെ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. എന്നാൽ റോഡിനും തെരുവിനും ഇത്തരമൊരു പേരുള്ളതിനെക്കുറിച്ച് അറിയില്ലെന്നാണ് നഗരസഭ അധികൃതരുടെയും വിശദീകരണം.

കാസർകോട്ടെ പല പ്രദേശങ്ങളും...

കാസർകോട്ടെ പല പ്രദേശങ്ങളും...

കാസർകോട് ജില്ലയിലെ പല പ്രദേശങ്ങളും ഇത്തരത്തിൽ മാറിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഗാസ എന്ന പേര് നൽകിയതിന് പിന്നിൽ തീവ്രനിലപാടുള്ളവർ തന്നെയാണെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. തെരുവിന് ഗാസ എന്ന പേരിട്ടത് സുരക്ഷാ ഏജൻസികൾ അത്ര നിസാരമായല്ല കാണുന്നത്.

ഐസിസ് ബന്ധം...

ഐസിസ് ബന്ധം...

ഗാസയ്ക്ക് തൊട്ടടുത്തുള്ള പടന്നയിൽ നിന്നാണ് 21 യുവാക്കളെ കാണാതാകുകയും പിന്നീട് ഐസിസിൽ ചേർന്നെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്.

ഗൗരവകരമായി കാണുന്നു...

ഗൗരവകരമായി കാണുന്നു...

ഐസിസിൽ ചേർന്ന യുവാക്കളുടെ സ്ഥലമായ പടന്നയും രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. പ്രദേശത്തെ യുവാക്കളാണോ ഗാസ എന്ന പേര് നൽകിയതിന് പിന്നിലെന്നും അന്വേഷിക്കുന്നുണ്ട്.

ഗാസ...

ഗാസ...

ഇസ്രായേലിനും പലസ്തീനും ഇടയിലെ തർക്ക പ്രദേശമായ ഗാസയുടെ പേര് നൽകിയത് തീവ്രവാദ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്.

ബിൻലാദനും അജ്മൻ കസബിനും പ്രാർത്ഥന...

ബിൻലാദനും അജ്മൻ കസബിനും പ്രാർത്ഥന...

ഒസാമ ബിൻലാദനും അജ്മൽ കസബിനും വേണ്ടി പ്രത്യേക പ്രാർത്ഥനകൾ കാസർകോട് സംഘടിപ്പിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

English summary
A street in Kasargod, Kerala has been named Gaza.
Please Wait while comments are loading...