• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമ്മയ്ക്ക് വേണ്ടി ഒരു തൈ; സുഗതകുമാരിക്ക് ആദരമായി കാല്‍ ലക്ഷം യൂണിറ്റുകളില്‍ ഡിവൈഎഫ്ഐ തൈ നടുന്നു

തിരുവനന്തപുരം: അന്തരിച്ച സാഹിത്യകാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിക്ക് ആദരവുമായി ഡിവൈഎഫ്ഐ 25000 യൂണിറ്റുകളില്‍ വൃക്ഷ തൈ നടുന്നു. 'നമ്മുടെ അമ്മയ്ക്ക് വേണ്ടി ഒരു തൈ നടാം' എന്ന സന്ദേശത്തോടെയാണ് ഡിവൈഎഫ്ഐ സംസ്ഥാന തലത്തില്‍ പരിപാടി സംഘടിപ്പിക്കുന്നത്. മരണാനന്തരം എന്തൊക്കെ ചെയ്യണമെന്ന് എഴുതിയ ടീച്ചറുടെ വാക്കുകൾ നിറവേറ്റുന്നതിന് വേണ്ടിയാണ് വൃക്ഷ തൈകള്‍ നടുന്നതെന്നാണ് ഡിവൈഎഫ്ഐ പുറത്തിറക്കിയ പത്രകുറിപ്പില്‍ വ്യക്തമാക്കുന്നത്. പരിപാടി സംബന്ധിച്ച് ഡിവൈഎഫ്ഐ പുറത്തിറക്കിയ പത്രകുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഉമ്മൻചാണ്ടിയെ ഇറക്കി കളിക്കാൻ യുഡിഎഫ്; 5 ഡി സി സി അധ്യക്ഷൻമാർ തെറിക്കും?.. കേരളം പിടിക്കാൻ വമ്പൻ തന്ത്രം

നമ്മുടെ അമ്മയ്ക്ക് വേണ്ടി ഒരു തൈ നടാം

"മണ്ണിലും വിണ്ണിലും വിഷം വമിക്കുന്നു. പിന്നെങ്ങനെ പ്രകൃതിദുരന്തങ്ങൾ, മഹാരോഗങ്ങൾ വരാതിരിക്കും? കൃഷിയെ നാം മറന്നു. നിശ്ചിത സ്ഥിര ശമ്പളം നൽകി രാഷ്ട്രം പരിപാലിക്കേണ്ടവരാണ് കൃഷിക്കാർ. കാർഷികവൃത്തി ചെയ്യുന്നവർക്ക് അർഹമായ പരിഗണന നൽകണം" - കോവിഡ് മഹാമാരിയുടെ കടന്നുവരവും കർഷക സമരത്തിന്റെ ഉയിർത്തെഴുന്നേൽപ്പും രേഖപ്പെടുത്തിയ ഈ കാലത്ത്, വർഷങ്ങൾക്ക് മുമ്പുതന്നെ സുഗതകുമാരി ടീച്ചർ പറഞ്ഞ ഈ വാക്കുകൾ അന്വർദ്ധമായി നിൽക്കുന്നു.

"മരണശേഷം ഒരു പൂവും എന്റെ ദേഹത്ത് വയ്ക്കരുത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട. മതപരമായ വലിയ ചടങ്ങുകളും വേണ്ട. ആരെയും കാത്ത് നില്‍ക്കാതെ എത്രയും വേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം". മരണാനന്തരം എന്തൊക്കെ ചെയ്യണമെന്ന് എഴുതിയ ടീച്ചറുടെ വാക്കുകൾ നിറവേറ്റാം. എഴുത്തിന്റെ നാലുകെട്ടിനുള്ളിൽ നിന്ന് ചുട്ടുപൊള്ളുന്ന വഴികളിലേക്ക് ആ ചുവടുകൾ നീങ്ങി.

കള്ളന്‍മാരെ പുണ്യാളന്‍മാരാക്കി എന്നുപറഞ്ഞ് എന്തൊക്കെ പുകിലായിരുന്നു; റോമന്‍സ് വിവാദത്തില്‍ ബോബന്‍ സാമുവല്‍

എഴുത്തുകാരിയായി, ആക്ടിവിസ്റ്റായി മലയാളിയുടെ ജീവിതവഴികളിൽ കൂടെയുണ്ടായിരുന്ന അമ്മയുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കാം. പ്രകൃതി സ്നേഹിയും പ്രകൃതി ചൂഷണം നേരിട്ടപ്പോൾ ഒരു പോരാളിയായി മാറുകയും ചെയ്ത നമ്മുടെ അമ്മയ്ക്ക് വേണ്ടി ഒരു തൈ നടാം.

ക്രിസ്ത്യൻ വോട്ടുകൾ പിടിക്കാൻ ലീഗും ഇറങ്ങുന്നു; തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ യഥാർത്ഥ കാരണം ... സാധ്യതകൾ എത്ര ?

cmsvideo
  സുഗതകുമാരി അന്തരിച്ചു ..അറിയണം ഈ പ്രകൃതിയുടെ കവിയെ

  ഗുപ്കർ സഖ്യത്തിന് വിശ്വാസ്യത നഷ്ടമായി: നേട്ടമുണ്ടാക്കിയത് ബി ജെ പിയും സ്വതന്ത്രരുമെന്ന് ബി ജെ പി നേതാക്കൾ!!

  English summary
  a tree for mother; DYFI to plant trees in 25000 units in honor of Sugathakumari
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X