കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിവൈഎഫ്‌ഐയിലും മാറ്റം വരുന്നു, മുഹമ്മദ് റിയാസ് സ്ഥാനമൊഴിയും, പകരം എഎ റഹീം വന്നേക്കും

Google Oneindia Malayalam News

തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ നേതൃനിരയിലും മാറ്റം വരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായിട്ടാണ് മാറ്റം വരുന്നത്. പിഎ മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം ഒഴിയും. അദ്ദേഹം മന്ത്രിസ്ഥാനത്ത് എത്തിയതിനെ തുടര്‍ന്നാണ് മാറ്റമൊരുങ്ങുന്നത്. പുതിയ അഖിലേന്ത്യാ പ്രസിഡന്റിനെ സംഘടനയില്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കും. നിലവില്‍ ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായ എഎ റഹീം അഖിലേന്ത്യാ പ്രസിഡന്റാവുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ തന്നെ റിയാസ് ഡിവൈഎഫ്‌ഐയിലെ സ്ഥാനമൊഴിയുമെന്ന് സൂചനകളുണ്ടായിരുന്നു. സംഘടനയില്‍ റിയാസ് കഴിഞ്ഞാല്‍ പ്രമുഖ പേരും റഹീമിന്റേത് തന്നെയാണ്.

സല്‍മാനെ രക്ഷപ്പെടുത്തിയ അഭിഭാഷകന്‍ ആര്യന് വേണ്ടിയെത്തും, പുതിയ വഴിത്തിരിവ്, ഫോണ്‍ ചോര്‍ത്തലും....സല്‍മാനെ രക്ഷപ്പെടുത്തിയ അഭിഭാഷകന്‍ ആര്യന് വേണ്ടിയെത്തും, പുതിയ വഴിത്തിരിവ്, ഫോണ്‍ ചോര്‍ത്തലും....

1

ഡിവൈഎഫ്‌ഐയുടെ കേന്ദ്ര കമ്മിറ്റി അടുത്തയാഴ്ച്ച ചേരുന്നുണ്ട്. അതിലാണ് പുതിയ പ്രസിഡന്റിനെ തീരുമാനിക്കുക. അതേസമയം ദേശീയ സമിതിയിലും സംസ്ഥാന സമിതിയിലും ചില മാറ്റങ്ങളും ഉണ്ടാവും. നിലവില്‍ ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ ജെയ്ക്ക് സി തോമസും ദേശീയ നേതൃത്വത്തിലേക്ക് പോകുമെന്നാണ് സൂചന. സംഘടനയുടെ കരുത്തുറ്റ നേതാക്കളിലൊരാള്‍ തന്നെ മുന്നില്‍ നിന്ന് നയിക്കാന്‍ ഉണ്ടാവണമെന്നാണ് പൊതുവികാരം. മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടത് പ്രകാരമാണ് സ്ഥാനമൊഴിയുന്നതെന്നാണ് സൂചന. സംഘടനാ ചുമതലയും മന്ത്രിസ്ഥാനവും ഒരുമിച്ച് കൊണ്ടുപോകാനാവില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

മന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ ഉണ്ടെന്നാണ് റിയാസ് സംഘടനയെ അറിയിച്ചത്. തുടര്‍ന്നാണ് പദവി ഒഴിയാന്‍ തീരുമാനിച്ചത്. ദേശീയ തലത്തിലേക്ക് കേരളത്തില്‍ നിന്നുള്ള യുവാക്കളായ നേതാക്കള്‍ വരണമെന്ന പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് റഹീമിനും ജെയ്ക്കിനും അവസരം ലഭിക്കാന്‍ പോകുന്നത്. ഇവരുടെ പ്രവര്‍ത്തന മേഖല ഇനി ദേശീയ തലത്തിലായിരിക്കും. അതേസമയം ദേശീയ സമിതിയില്‍ മാത്രമല്ല റഹീം പോകുന്നതോടെ സംസ്ഥാന സമിതിയിലും പൊളിച്ചെഴുത്തുണ്ടാവാന്‍ സാധ്യതയുണ്ട്. സംസ്ഥാന രാഷ്ട്രീയത്തില്‍ അറിയപ്പെടുന്ന നേതാവ് കൂടിയാണ് റഹീം. 2011ല്‍ വര്‍ക്കല മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വര്‍ക്കല കഹാറിനോട് പരാജയപ്പെട്ടു.

വമ്പന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം രമ്യ പണിക്കര്‍; ഒപ്പം ആര്യയും പുതിയ ഫോട്ടോഷൂട്ട് വൈറല്‍

അതേസമയം ഡിവൈഎഫ്‌ഐയുടെ മറ്റ് പദവികളില്‍ മാറ്റം വരുമോ എന്ന് വ്യക്തമായിട്ടില്ല. ഇതിനിടെ കേരളത്തില്‍ മഴ ശക്തിപ്പെടുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തകര്‍ കരുതലോടെ രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ അതിശക്തമായ മഴയാണ് ഉള്ളത്. അറബിക്കട്ടലില്‍ ചക്രവാതച്ചുഴിയും ചുഴലിക്കാറ്റും രൂപപ്പെട്ടതിന് പിന്നാലെയാണ് മഴ ശക്തമായത്.

സാമന്തയുമായി പ്രണയത്തിലാണോ? കുടുംബം തകര്‍ത്തോ? നാഗചൈതന്യക്ക് എല്ലാം അറിയാമെന്ന് സ്റ്റൈലിസ്റ്റ്സാമന്തയുമായി പ്രണയത്തിലാണോ? കുടുംബം തകര്‍ത്തോ? നാഗചൈതന്യക്ക് എല്ലാം അറിയാമെന്ന് സ്റ്റൈലിസ്റ്റ്

Recommended Video

cmsvideo
ലാലേട്ടൻ ഇല്ലാതെ എന്ത് ടൂറിസം ഇനി ടൂറിസം വിരൽ തുമ്പിൽ

English summary
aa rahim may appointed as new dyfi national president, muhammed riyas will resign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X