മമ്മൂട്ടിയും സിദ്ദിഖും ഇരിക്കുന്ന സ്ഥലത്ത് പ്രശ്‌നമുണ്ടാവില്ല, അതിന് പുറത്തും ലോകമുണ്ട്; ആഷിക് അബു

Subscribe to Oneindia Malayalam

തിരുവനന്തപുരം: മായാനദി എന്ന ചിത്രം തീയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി ഓടിക്കൊണ്ടിരിക്കുകയാണ്. പാര്‍വ്വതിയെ പിന്തുണച്ച റിമയുടെ ഭര്‍ത്താവ് ആഷിക് അബു ചെയ്ത സിനിമയെ പരാജയപ്പെടുത്തണം എന്ന രീതിയില്‍ പോലും സോഷ്യല്‍ മീഡിയയില്‍ കാമ്പയിനുകള്‍ നടന്നിരുന്നു. എന്നാല്‍ അതൊന്നും സിനിമയെ ബാധിച്ചില്ല എന്നതാണ് സത്യം.

സിനിമ ലോകം തന്നെ വലിയ വിവാദങ്ങളില്‍ പെട്ട് കിടക്കുമ്പോള്‍ ആണ് ഈ സിനിമ റിലീസ് ചെയ്യുന്നത്. അഭിപ്രായങ്ങള്‍ തുറന്ന് പറയുന്ന, സ്ത്രീ വിരുദ്ധതയെ ചെറുക്കുന്ന അപൂര്‍വ്വം സംവിധായകരില്‍ ഒരാളാണ് ആഷിക് അബു.

ഇന്ത്യക്കു മിഷന്‍ ഇംപോസിബിള്‍ അല്ല... ചരിത്രവിജയം നേടാം, പക്ഷെ ഇതു കൂടെ നടക്കണം

ഈ സാഹചര്യത്തില്‍ ആണ് ആഷിക് അബുവുമായി ഏഷ്യാനെറ്റ് ന്യൂസിലെ ജിമ്മി ജെയിംസ് നടത്തിയ 'പോയന്റ് ബ്ലാങ്ക്' എന്ന അഭിമുഖം പുറത്ത് വരുന്നത്. ശക്തമായ നിലപാടുകളാണ് ആഷിക് അബു ഈ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നത്. മമ്മൂട്ടിയേയും സിദ്ദിഖിനേയും പോലുള്ള മുതിര്‍ന്ന താരങ്ങളുടെ നിലപാടുകള്‍ ചോദ്യം ചെയ്യാന്‍ ആഷിക് അബു ഭയക്കുന്നില്ല.

സിനിമയെ കുറിച്ച്

സിനിമയെ കുറിച്ച്

മായാനദി എന്ന സിനിമയെ കുറിച്ച് തന്നെ ആയിരുന്നു അഭിമുഖകാരനായ ജിമ്മി ജെയിംസ് ചോദ്യങ്ങള്‍ ചോദിച്ച് തുടങ്ങിയത്. ആ അനുഭവങ്ങള്‍ ആഷിക് അബു പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് സിനിമ മേഖലയിലെ നിലവിലെ പ്രശ്‌നങ്ങളെ കുറിച്ചും ചര്‍ച്ചകള്‍ നീളുകയായിരുന്നു.

സിനിമാക്കാര്‍ക്ക് പോലും മനസ്സിലാകാത്തതെന്ത്

സിനിമാക്കാര്‍ക്ക് പോലും മനസ്സിലാകാത്തതെന്ത്

സ്ത്രീ വിരുദ്ധത സംബന്ധിച്ച്, സിനിമാക്കാര്‍ക്ക് പോലും കാര്യങ്ങള്ഡ മനസ്സിലാകാത്തത് എന്താണ് എന്നായിരുന്നു ജിമ്മി ജെയിംസിന്റെ ഒരു ചോദ്യം. അതിന് കൃത്യമായ മറുപടിയും ആഷിക് അബു നല്‍കുന്നുണ്ട്. അതില്‍ തന്നെയാണ് മമ്മൂട്ടിയുടേയും സിദ്ദിഖിന്റേയും കാര്യങ്ങള്‍ കടന്നുവരുന്നതും.

ഒരു സമ്പ്രദായമാണ്

ഒരു സമ്പ്രദായമാണ്

ഇതൊരു സ്മ്പ്രദായമാണ്. അതിന്റെ ഉള്ളിലാണ് താന്‍ അടക്കം ഉള്ളവര്‍ നില്‍ക്കുന്നത് എന്നാണ് ആഷിക് പറയുന്നത്. അതിനെ ഭേദിത്ത് പുറത്ത് വരിക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ സമ്പ്രദായത്തിനുള്ളില്‍ ഒരുപാട് തരത്തിലുള്ള വേര്‍തിരിവുകളുണ്ട്, വലിയ തരത്തിലുള്ള സ്ത്രീ വിരുദ്ധവും മനുഷ്യ വിരുദ്ധവും ആയിട്ടുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ട്- ആഷിക് പറയുന്നു.

അതിനകത്ത് കിടക്കുന്നവര്‍

അതിനകത്ത് കിടക്കുന്നവര്‍

ഇപ്പോഴും, ഈ സമ്പ്രദായത്തിന് അകത്ത് കിടക്കുന്ന ആളുകളുണ്ട്. എന്താണ് പുറത്ത് നടക്കുന്നത് എന്ന് ഭൂരിഭാഗത്തിനും അറിയില്ല എന്നാണ് ആഷിക് പറയുന്നത്. ഇതിനുള്ളില്‍ നടക്കുന്ന കുഴപ്പങ്ങള്‍ എന്താണെന്ന് അവര്‍ക്ക് അറിയില്ല എന്നതാണ് സത്യം എന്നും ആഷിക് അബു പറയുന്നു.

നമ്മളെല്ലാം ഒന്നല്ലേയെന്ന് പറഞ്ഞില്ലേ...

നമ്മളെല്ലാം ഒന്നല്ലേയെന്ന് പറഞ്ഞില്ലേ...

അടുത്തിടെയാണ് മുതിര്‍ന്ന താരം സിദ്ദിഖ് ഒരു കാര്യം പറഞ്ഞത്. നമ്മളെല്ലാം ഒന്നല്ലേ, അതില്‍ എന്തിനാണ് സ്ത്രീ, പുരുഷ വ്യത്യാസം എന്ന ചോദ്യം ആയിരുന്നു സിദ്ദിഖ് ഉയര്‍ത്തിയത്. ഇക്കാര്യം പ്രത്യേകമായിത്തന്നെ ജിമ്മി ജെയിംസ് ആഷിക് അബുവിനോട് ചോദിക്കുന്നുണ്ട്. മമ്മൂട്ടിയുടെ പേരും പരാമര്‍ശിക്കുന്നുണ്ട് ഇതില്‍.

മമ്മൂട്ടിയും സിദ്ദിഖും ഇരിക്കുന്ന സ്ഥലങ്ങളില്‍

മമ്മൂട്ടിയും സിദ്ദിഖും ഇരിക്കുന്ന സ്ഥലങ്ങളില്‍

അവര്‍ ഇരിക്കുന്ന സ്ഥലത്ത് ഈ പറയുന്ന പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാവില്ല എന്നാണ് ആഷിക് അബു കൊടുത്ത മറുപടി. ഇവരെല്ലാം തന്നെ എല്ലാവരോയും വളരെ ബഹുമാനത്തോടെ പെരുമാറുന്ന ആളുകളാണ്. പക്ഷേ, ഇതല്ലല്ലോ, അതിന് പുറത്തും ഒരു ലോകം ഉണ്ട്- ആഷിക് അബു നയം വ്യക്തമാക്കുന്നു.

 പ്രതിസന്ധികള്‍ നേരിടുന്ന മനുഷ്യര്‍

പ്രതിസന്ധികള്‍ നേരിടുന്ന മനുഷ്യര്‍

മമ്മൂട്ടിയുടേയും സിദ്ദിഖിന്റേയും ഒക്കെ ചുറ്റുപാടിന് പുറത്ത് ഒരുപാട് മനുഷ്യര്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ക്ക് പ്രശ്‌നങ്ങളുണ്ട്, അവര്‍ ഒരുപാട് ക്രൈസിസുകളിലൂടെ പോകുന്നുണ്ട്, അവരുടെ ജീവന് ഭീഷണിയുണ്ട്, അവര്‍ക്ക് കൂലിപ്രശ്‌നങ്ങളുണ്ട്- ആഷിക് അബു പറയുന്നു.

ഇവിടത്തെ പ്രശ്‌നം ഇത്രമാത്രം

ഇവിടത്തെ പ്രശ്‌നം ഇത്രമാത്രം

ഇപ്പോള്‍ ഇവിടെയുണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളുടെ കാരണവും ആഷിക് വ്യക്തമാക്കുന്നു. സ്ത്രീകള്‍ സംസാരിക്കാന്‍ തുടങ്ങി എന്നത് മാത്രമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. തങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ടെന്ന് സ്ത്രീകള്‍ പറയാന്‍ തുടങ്ങി- ആഷിക് പറയുന്നു. തൊഴിലാളി സംഘടനകള്‍ ഉണ്ടായ സാഹചര്യത്തെയാണ് ആഷിക് ഇപ്പോഴത്തെ സംഭവങ്ങളെ താരതമ്യം ചെയ്യുന്നത്.

 തൊഴിലാളികള്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍

തൊഴിലാളികള്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍

മുമ്പ് തൊഴിലാളികള്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ആയിരുന്നു പ്രശ്‌നം. എന്തിനാണ് തൊഴിലാളി സംഘടനകള്‍ എന്ന ചോദ്യം പോലും അന്ന് സമൂഹം ഉയര്‍ത്തി. മുതലാളിമാര്‍ ഒരുമിച്ച് നിന്ന് തൊഴിലാളി സംഘടനകളെ പൊളിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത് താന്‍ കണ്ടുനിന്നിട്ടുണ്ടെന്നും ആഷിക് വെളിപ്പെടുത്തുന്നുണ്ട്.

പാര്‍വ്വതി പെണ്ണായതുകൊണ്ട് മാത്രം

പാര്‍വ്വതി പെണ്ണായതുകൊണ്ട് മാത്രം

പാര്‍വ്വതി ഒരു പെണ്ണായതുകൊണ്ട് മാത്രമാണ് അവര്‍ പറഞ്ഞ അഭിപ്രായം ഇത്രയും വിവാദമായത് എന്നും ആഷിക് അബു പറയുന്നുണ്ട്. എത്ര വലിയ നടിയാണെങ്കിലും, ഒരു സ്ത്രീയാണ് സംസാരിക്കുന്നത് എന്നത് മാത്രമാണ് പ്രശ്‌നം എന്നും ആഷിക് അബു പറയുന്നു. അതുകൊണ്ടാണ് സമൂഹത്തിലെ കുറേ വിഭാഗം ആളുകള്‍ക്ക് ഇങ്ങനെ ഹാലിളകുന്നത്- ഇതിലും വലിയ കാര്യങ്ങള്‍ പറഞ്ഞിട്ട് പോലും തനിക്കെതിരെ അത്രയ്ക്ക് ഹാലിളക്കം ഇല്ലല്ലോ എന്നും ആഷിക് ചോദിക്കുന്നു.

ചില വീട്ടുകാര്യങ്ങള്‍...

ചില വീട്ടുകാര്യങ്ങള്‍...

അഭിമുഖത്തിന്റെ അവസാനഭാഗത്ത് ചില വീട്ടുകാര്യങ്ങളും ജിമ്മി ജെയിംസ് ചോദിക്കുന്നുണ്ട്. ഫെമിനിസം വീട്ടില്‍ എങ്ങനെയാണ് എന്നായിരുന്നു ചോദ്യം. രണ്ട് പേരും ഫെമിനിസ്റ്റുകളായതിനാല്‍ കുഴപ്പമില്ലെന്നായിരുന്നു ആഷികിന്റെ മറുടി. റിമയെ ആദ്യം കണ്ട കാര്യങ്ങളും ആഷിക് അഭിമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്.

അഭിമുഖം കാണാം

ഏഷ്യാനെറ്റ് ന്യൂസിലെ പോയന്റ് ബ്ലാങ്ക് അഭിമുഖം കാണാം....

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Aashiq Abu states his stand on Misogyny in Malayalam Film Industry- Asianet News interview

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്