കേരളത്തിലെത്തി; എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മദനി, ആവേശത്തില്‍ പിഡിപി പ്രവര്‍ത്തകര്‍

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മദനി കേരളത്തിലെത്തി. സുപ്രീംകോടതി വരെ നീണ്ട നിയമനടപടികള്‍ക്ക് ശേഷമാണ് മാതാവിനെ കാണാനും മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനും മദനിക്ക് സാധിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ബെംഗളൂരുവില്‍ നിന്നു നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇവിടെ എത്തിയിരുന്നു.

11

പുറത്തിറങ്ങിയ ശേഷം മദനി മാധ്യമങ്ങളോട് സംസാരിച്ചു. തനിക്ക് കേരളത്തിലേക്കെത്താന്‍ സഹായം ചെയ്ത എല്ലാവര്‍ക്കും അദ്ദേഹം നന്ദിപറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് കേസില്‍ തനിക്ക് ജാമ്യം കിട്ടിയതാണെന്നും ജാമ്യവ്യവസ്ഥയിലെ ഇളവ് തേടി കോടതിയെ സമീപിച്ചപ്പോഴാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുണ്ടായതെന്നും മദനി വിശദീകരിച്ചു.

വിമാനത്താവളത്തില്‍ നിന്ന് മദനി കൊല്ലത്തെ അന്‍വാര്‍ശേരിയിലേക്കാണ് പോയത്. ഒരു വര്‍ഷത്തിന് ശേഷമാണ് മദനി കേരളത്തിലെത്തുന്നത്. നേരത്തെ കോടതി ജാമ്യം നല്‍കുമ്പോള്‍ ബെംഗളൂരു നഗരം വിട്ടുപോകരുതെന്ന് നിബന്ധന വച്ചിരുന്നു. ഇതില്‍ ഇളവ് തേടിയാണ് അദ്ദേഹം ഇപ്പോള്‍ കോടതിയെ സമീപിച്ചത്.

എന്നാല്‍ കര്‍ണാടക പോലീസ് ഉടക്കിട്ടതിനെ തുടര്‍ന്ന് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചാണ് ഇളവ് നേടിയത്. രണ്ടു പോലീസുകാരാണ് മദനിയെ വിമാനത്താവളത്തില്‍ അനുഗമിച്ചിരുന്നത്. ഒമ്പതിനാണ് അദ്ദേഹത്തിന്റെ മകന്റെ വിവാഹം. അതിന് വേണ്ടി മഅ്ദനി തലശേരിയിലെത്തും.

English summary
PDP Chairman Abdul nasser madani came to Kerala
Please Wait while comments are loading...