കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധാകരന് വേണ്ടി അബ്ദുള്ളക്കുട്ടി പുറത്തേയ്ക്ക്?

  • By Meera Balan
Google Oneindia Malayalam News

കണ്ണൂര്‍: സരിത എസ് നായര്‍ പരാതിയില്‍ ഉറച്ച് നിന്നതോടെ എപി അബ്ദുള്ളക്കുട്ടി എംഎല്‍എയെ കോണ്‍ഗ്രസ് പുറത്താക്കാനുള്ള സാധ്യതയേറുന്നു. രാജിക്കാര്യത്തില്‍ അബ്ദുള്ളക്കുട്ടിയുമായി ചര്‍ച്ച നടത്താനാണ് ഡിസിസിയുടെ തീരുമാനം. കേസ് മുന്നോട്ട് പോകട്ടെയെന്ന ഡിസിസിയുടെ നിലപാടിലൂടെ അബ്ദുള്ളക്കുട്ടിയെ കൈയ്യൊഴിഞ്ഞെന്ന കാര്യം ഏറെക്കുറെ വ്യക്തം. ഇനിയൊരു ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ അബ്ദുള്ളക്കുട്ടിയുണ്ടാക്കിയ ചീത്തപ്പേര് തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്. അങ്ങനെ സംഭവിച്ചാല്‍ കെ സുധാകരന് എംഎല്‍എ സ്ഥാനത്തേയ്ക്ക് മത്സരിയ്ക്കാം.

ചുരുക്കത്തില്‍ സരിത വിഷയത്തില്‍ അബ്ദുള്ളക്കുട്ടി പുറത്താക്കപ്പെട്ടാല്‍ ഉപയോഗമുണ്ടാകുന്നത് കെ സുധാകരനാണ്. എംപി സ്ഥാനം നഷ്ടമായ സുധാകരന് ഉപതിരഞ്ഞെടുപ്പിലൂടെ എംഎല്‍എയാകാം. സരിത വിഷയത്തില്‍ അബ്ദുള്ളക്കുട്ടി സ്വയം രാജി പ്രഖ്യാപിയ്ക്കാനുള്ള സാധ്യത കുറവാണ്.

Abdullakkutty

ഈ അവസരത്തില്‍ കണ്ണൂര്‍ ഡിസിസിയുടെ നിലപാടുകള്‍ നിര്‍ണായകമാകും. രാജിയ്‌ക്കൊരുങ്ങുന്നത് ആരോപണങ്ങളെ അംഗീകരിയ്ക്കുന്നതിന് തുല്യമായതിനാലാവും ഇത്തരമൊരു നീക്കം ഇതുവരെയും അബ്ദുള്ളക്കുട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവാത്തത്. ഏഴ് തവണ മൊഴി നല്‍കാതെ സരിത മടങ്ങിയിരുന്നു. ഒരു പക്ഷേ ഇത്തരത്തില്‍ സരിത പരാതിയില്‍ ഉറച്ച് നില്‍ക്കാതിരുന്നെങ്കില്‍ പിന്നില്‍ അബ്ദുള്ളക്കുട്ടിയാണെന്ന രീതിയില്‍ കാര്യങ്ങള്‍ എത്തുമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ തനിയ്ക്ക് നേരെയുള്ള ആരോപണങ്ങള്‍ വ്യാജമാണെന്ന് പറഞ്ഞു നില്‍ക്കാന്‍ അബ്ദുള്ളക്കുട്ടിയ്ക്ക് കഴിയുംപക്ഷേ കേസ് അന്വേഷണം മുന്നോട്ട് പോകുമ്പോള്‍ ഈ നില തുടരാന്‍ അബ്ദുളളക്കുട്ടിയ്ക്കാകുമോ എന്ന് കാത്തിരുന്നു കാണാം

English summary
AP Abdullakkutty MLA may be expelled from Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X