കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സിസ്റ്റര്‍ സെഫി കന്യകയാണെങ്കില്‍ പിന്നെ അഭയ കേസില്ല...' ഫോറന്‍സിക് വിദഗ്ധന്‍ പറയുന്നു

Google Oneindia Malayalam News

കോട്ടയം: ഹൈക്കോടതി അഭയ കൊലക്കേസ് പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചതിന് പിന്നാലെ അഭയക്കേസ് വീണ്ടും ചര്‍ച്ചയില്‍ വന്നിരിക്കുകയാണ്. സിസ്റ്റര്‍ സ്റ്റെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവരുടെ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. 5 ലക്ഷം രൂപ കെട്ടി വെക്കണം, പ്രതികള്‍ സംസ്ഥാനം വിടരുത് തുടങ്ങിയ ഉപാധികളോടെയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇപ്പോള്‍ അഭയകേസിനെക്കുറിച്ചില്‍ തന്റെ നിലപാട് പറയുകയാണ് ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. കൃഷ്ണന്‍ ബാലേന്ദ്രന്‍.

പ്രതികള്‍ സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയതിന്റെ ലക്ഷ്യം സമൂഹത്തെ പറഞ്ഞുപഠിപ്പിച്ചതിന് ശേഷം നടത്തിയ ക്രൂരവും മനുഷ്യത്വഹീനവുമായ നടപടി ആയിരുന്നു സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന. അതു നിര്‍വഹിച്ച ഡോക്ടര്‍മാര്‍ തങ്ങള്‍ക്കു തരിമ്പും വൈദഗ്ധ്യമില്ലാത്ത കാര്യത്തില്‍ തെറ്റും അശാസ്ത്രീയവുമായ അഭിപ്രായം എഴുതിവെച്ചു. അവര്‍ കണ്ട സത്യം തുറന്നുപറഞ്ഞില്ലെന്നു മാത്രമല്ല, സത്യത്തെ ദുര്‍വ്യാഖ്യാനം ചെയ്തു. ഓര്‍ക്കണം, സിസ്റ്റര്‍ സെഫി കന്യക ആണെങ്കില്‍ അവരുടെ കന്യാചര്‍മത്തിനു കേടുപാടില്ലെങ്കില്‍ പിന്നെ അഭയ കൊലക്കേസ് ഇല്ല, ഡോക്ടര്‍ കൃഷ്ണന്‍ ബാലേന്ദ്രന്‍ പറഞ്ഞതായി കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

sister abhaya

'ദിലീപ് കേസ് പോലെ അല്ല,വിജയ്ബാബുവിനൊപ്പം';ഡബ്ല്യുസിസി പോസ്റ്റിൽ പരാതിക്കാരിയെ അധിക്ഷേപിച്ച് കമന്റുകൾ'ദിലീപ് കേസ് പോലെ അല്ല,വിജയ്ബാബുവിനൊപ്പം';ഡബ്ല്യുസിസി പോസ്റ്റിൽ പരാതിക്കാരിയെ അധിക്ഷേപിച്ച് കമന്റുകൾ

1


സിസ്റ്റര്‍ സെഫിയുടെ കന്യാചര്‍മം ശസ്ത്രക്രിയയിലൂടെ പുനര്‍നിര്‍മിച്ചതാകാം എന്ന (ഹൈമെനോപ്ലാസ്റ്റി) റിപ്പോര്‍ട്ടാണ് പരിശോധന നടത്തിയ രണ്ടു ഡോക്ടര്‍മാര്‍ കോടതിക്ക് നല്‍കിയത്. ഈ ഡോക്ടര്‍മാര്‍ ഹൈമെനോപ്ലാസ്റ്റി എന്ന ശസ്ത്രക്രിയപ്പെറ്റി പഠിക്കുകയോ ശസ്ത്രക്രിയ കാണുകയോ ആ പ്രക്രിയയില്‍ സഹായിക്കുകയോ ചെയ്തിട്ടുള്ളവര്‍ അല്ല. ഹൈമെനോപ്ലാസ്റ്റി കഴിഞ്ഞ ഒരാളെപ്പോലും അവര്‍ അന്നുവരെ കണ്ടിട്ടുമില്ല. അവരുടെ റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തില്‍ സി.ബി.ഐയുടെ വാദം ശരിവയ്ക്കപ്പെട്ടതിനേയും അദ്ദേഹം വിമര്‍ശിച്ചു.

2


ഒരു വാദത്തിനു വേണ്ടി, അവര്‍ ഹൈമെനോപ്ലാസ്റ്റി നടത്തിയിരുന്നു എന്നു പറഞ്ഞാല്‍പ്പോലും അത് ഏതു ഡോക്ടര്‍, എവിടെവച്ച്, അത് എന്ന് ചെയ്തു എന്ന അടിസ്ഥാന ചോദ്യങ്ങള്‍ക്കു പോലും ഉത്തരം ഉണ്ടായിട്ടില്ല. സിസ്റ്റര്‍ സെഫിയെ അറസ്റ്റ് ചെയ്തത് 2008 നവംബര്‍ 19-നാണ് എന്ന് കോടതിവിധിയില്‍ പറയുന്നു. കന്യകാത്വ പരിശോധന നടത്തിയ വിദഗ്ധരുടെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍, സിസ്റ്റര്‍ സെഫി ഹൈമെനോപ്ലാസ്റ്റി നടത്തിയെന്ന നിഗമനത്തിലാണ് കോടതി എത്തിയത്.
ഹൈമെനോപ്ലാസ്റ്റി നടത്തിയത് അറസ്റ്റിലാകുന്നതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണെന്നും വിധിയിലുണ്ട്.

3


അങ്ങനെ എങ്കില്‍ ശസ്ത്രക്രിയ നടത്തിയത് എവിടെവച്ചാണ് എന്നു കണ്ടുപിടിക്കാന്‍ എന്താണു പാട്? അറസ്റ്റിലാകുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ അവര്‍ ഉണ്ടായിരുന്ന സ്ഥലത്തുള്ള ആശുപത്രിയില്‍ ആവണം. അത് എവിടെയാണെന്നു കണ്ടുപിടിക്കാന്‍ രാജ്യത്തെ ഏറ്റവും പ്രമുഖമായ കുറ്റാന്വേഷണ ഏജന്‍സിക്ക് സാധാരണഗതിയില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകേണ്ടതല്ല. പക്ഷേ, ഹൈമെനോപ്ലാസ്റ്റി നടന്നിട്ടില്ലെങ്കില്‍ എത്ര അന്വേഷിച്ചാലും പറ്റത്തുമില്ലെന്നു ഡോ. കൃഷ്ണന്‍ പറഞ്ഞു.

4


ഡോ. കൃഷ്ണന്‍ ബലേന്ദ്രന്റെ വാക്കുകള്‍:

സിസ്റ്റര്‍ സെഫിയെ ആരോപിക്കപ്പെട്ട കുറ്റകൃത്യവുമായി ബന്ധിപ്പിക്കാനുള്ള തെളിവുകള്‍ ഒന്നും പോളിഗ്രാഫ്, ബ്രെയിന്‍ ഫിംഗര്‍പ്രിന്റിങ് പരിശോധനകളില്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് നാര്‍ക്കോ അനാലിസിസ് നടത്തിയത്. അതിന്റെ എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍ ചോര്‍ത്തി പ്രചരിപ്പിച്ച് അവര്‍ കൊടുംകുറ്റവാളി ആണെന്ന പൊതുബോധം സൃഷ്ടിച്ചെടുത്തു. തുടര്‍ന്നാണ് കന്യകാത്വ പരിശോധനയ്ക്ക് സിബിഐ ആവശ്യപ്പെട്ടത്. സ്വന്തം നിരപരാധിത്വം തെളിഞ്ഞുകിട്ടാനായി ഏറ്റവും ക്രൂരവും മനുഷ്യത്വരഹിതവും അവഹേളനാപൂര്‍ണവുമായ കന്യകാത്വ പരിശോധനയ്ക്കും അവര്‍ സമ്മതിച്ചു. കൊള്ളാവുന്ന നീതിന്യായവ്യവസ്ഥയും പരിഷ്‌കൃത സമൂഹവുമുള്ള ഒരു രാജ്യത്തും നടത്താത്ത പരിശോധന.
ഒരു സ്ത്രീ, അതും ഒരു കന്യാസ്ത്രീ, സ്വന്തം കന്യകാത്വം സ്ഥാപിച്ച് കിട്ടാനായി ലോകത്ത് എവിടെയെങ്കിലും ഇത്തരം പരിശോധനയ്ക്കു വിധേയമാക്കപ്പെട്ടിട്ടുണ്ടോ എന്നു അറിയില്ല. സ്വന്തം നിരപരാധിത്വവും മാനവും അഭിമാനവും വീണ്ടെടുത്തുകിട്ടാനായി പ്രതീക്ഷയര്‍പ്പിച്ചതു ഫോറന്‍സിക് മെഡിസിനെയാണ്.

5


എന്നാല്‍, അവരുടെ കന്യാചര്‍മത്തില്‍ ഒരു പാടുണ്ടെന്നും അത് ശസ്ത്രക്രിയ ചെയ്തത് കൊണ്ടാകാമെന്നും ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നു കൃത്യമായി പറയാന്‍ കഴിയില്ല എന്നുമാണ് പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ലൈംഗികവേഴ്ചയിലൂടെയല്ലാതെ, മറ്റു കാരണങ്ങള്‍ കൊണ്ടും കന്യാചര്‍മം മുറിയാമെന്നതു സാമാന്യ വൈദ്യശാസ്ത്ര വിവരമാണ്. അങ്ങനെയിരിക്കെ ഈ പരിശോധനയ്ക്ക് എന്താണു പ്രസക്തി എന്നുു മനസിലാക്കാതെയാണോ അതിന് ഒരുമ്പെട്ടിറങ്ങിയത്? കന്യാചര്‍മം മുറിഞ്ഞിട്ടുണ്ടെന്നാണു കണ്ടതെങ്കില്‍ ഇവര്‍ എന്ത് അഭിപ്രായമായിരിക്കും പറയുക!

Recommended Video

cmsvideo
Abhaya Case | Sister Abhaya യെ കൊന്നവർക്ക് ജാമ്യം | *Kerala

എന്തൊരു രസമാണ്..നോക്കിയാല്‍ പിന്നെ കണ്ണെടുക്കില്ല...സത്യം....! ട്രെന്റി ലുക്കില്‍ നമിത പ്രമോദ്‌

English summary
abhaya case: forensic doctor reveals about facts behind sister abhaya case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X