അഭിമന്യു വധക്കേസ്: കൊലപാതകത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ക്ക് പങ്ക്? കൊല നടന്ന ദിവസം മൂവരും
മഹാരാജാസ് കോളേജ് എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രധാനപ്രതിയായ മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. കാമ്പസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്‍റ് മുഹമ്മദ് ആണ് അറസ്റ്റിലായത്.
ഇയാള്‍ക്ക് കേസില്‍ നേരിട്ട് പങ്കുണ്ടെന്നാണ് വിവരം. അതേസമയം അഭിമന്യുവിന്‍റെ കൊലപാതകത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ക്ക് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. മംഗളമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ചുമരെഴുത്ത്
മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യു (20) ഈ മാസം രണ്ടാം തിയ്യതിയാണ് കൊല്ലപ്പെട്ടത്.കോളേജിനുള്ളില്‍ അതിക്രമിച്ചു കയറിയാണ് അക്രമികള്‍ കൊല നടത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനേയും സംഘം ആക്രമിച്ചിരുന്നു.

കാമ്പസ് ഫ്രണ്ട്
മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ആക്രമണഭീഷണി നേരത്തേയുണ്ടായിരുന്നു. 20 ഓളം വരുന്ന പോപ്പുലര്‍ ഫ്രണ്ട് സംഘം കോളേജിലേക്ക് അതിക്രമിച്ചുകയറാന്‍ നോക്കിയത് ചോദ്യംചെയ്തപ്പോഴായിരുന്നു അക്രമം.അഭിമന്യുവിനെ ഒരാള്‍ പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു.

അറസ്റ്റ്
പത്ത് പേര്‍ കൊലപാതകത്തില്‍ ഉള്‍പെട്ടിട്ടുണ്ടെങ്കിലും ഇതില്‍ നാല് പേരാണ് നേരിട്ട് പങ്കെടുത്തതെന്നാണ് വിവരം. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ആദില്‍ എന്നയാളെ പോലീസ് ചോദ്യം ചെയ്തതോടെയാണ് കേസിലെ മുഖ്യപ്രതി എന്ന് സംശയിക്കുന്ന മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം നടക്കുന്ന ദിവസം രാത്രിയില്‍ അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ച് വരുത്തിയത് മുഹമ്മദ് ആണെന്നാണ് വിവരം.

പെണ്‍കുട്ടികള്‍
അതേസമയം അഭിമന്യുവിന്‍റെ കൊലപാതകത്തില്‍ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് കൂടി പങ്കുണ്ടെന്നാണ് മഹാരാജാസ് വിദ്യാര്‍ത്ഥിനികളായ ഇവര്‍ മുഹമ്മദിന്‍റെ സുഹൃത്തപക്കളാണ്. പോപ്പുലര്‍ ഫ്രണ്ടിന്‍റെ വിദ്യാര്‍ത്ഥിനി വിഭാഗമായ കാമ്പസ് ഫ്രണ്ടുമായി ഇവര്‍ സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫോണ്‍
കൊലപാതകത്തിന് ശേഷം ഇവര്‍ മൂവരും പ്രതികളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നത്രേ. ഇവരുടെ ഫോണ്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

മൊബൈല്‍ ഫോണ്‍
പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള സ്ത്രീകളുടെ പേരില്‍ എടുത്ത സിം ആണ് പ്രതികള്‍ ഉപയോഗിച്ചിരുന്നതെന്നാണ് സൂചന. ഈ പെണ്‍കുട്ടികള്‍ ഇതുവരേയും കാമ്പസില്‍ വന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കൈവെട്ട് കേസ്
അഭിമന്യുവിന്‍റെ കൊലപാതകത്തില്‍ തൊടുപുഴയിലെ അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ പ്രതികള്‍ക്കും പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പള്ളുരുത്തി സ്വദേശി മനാഫ്, ഷമീര്‍ എന്നിവരുടെ പേരാണ് പോലീസ് റിപ്പോര്‍ട്ടില്‍ ഉള്ളത്.

രക്ഷപ്പെട്ടത്
ഷെമീറിന്‍റെ സഹായത്തോടെയാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. കൈവെട്ട് കേസിലെ പ്രതികളുടെ പങ്ക് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേസ് എന്‍ഐഎ ഏറ്റെടുത്തേക്കുമോയെന്ന സാധ്യകളും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
Recommended Video


വാട്സ് ആപ്പ് ഗ്രൂപ്പ്
അതേസമയം പോലീസിലെ തീവ്രവാദ ആഭിമുഖ്യമുള്ളവരുടെ ഗ്രൂപ്പായ പച്ചവെളിച്ചത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി മംഗളം റിപ്പോര്‍ട്ട് ചെയ്തു. ഗ്രൂപ്പിനെ നിയന്ത്രിക്കുന്നത് ആറ് പേരാണെന്നും ഇവര്‍ അഭിമന്യു കൊലക്കേസ് പ്രതികള്‍ക്ക് ഏന്തെങ്കിലും സഹായം ഒരുക്കുന്നുണ്ടോയെന്നതും പോലീസ് അന്വേഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications