കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിനാലൂർ വ്യവസായ പാർക്കിലെ കെട്ടിടോദ്ഘാടനം എസി മൊയ്തീൻ നിർവ്വഹിച്ചു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കിനാലൂർ വ്യനവസായ പാർക്കിൽ വനിതകൾക്കായി പ്രത്യേക വസ്ത്ര നിർമ്മാണ യൂണിറ്റ് തുടങ്ങുമെന്ന് മന്ത്രി എസി മൊയിതീൻ. കോഴിക്കോട് കിനാലൂരിൽ കെഎസ്ഐഡിസിയുടെ വ്യവസായ കേന്ദ്രത്തിൽ നിർമ്മിച്ച മാതൃക വ്യവസായ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നർവ്വഹിച്ച് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. വ്യവസാ പിന്നോക്ക അവസ്ഥിലുള്ള ജില്ലകളിലെ വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു വ്യവസായ വളർച്ച കേന്ദ്രങ്ങൾ. ഭാരത സർക്കാരിന്റെ പ്രസ്തുുത സ്കീമിൽ‌ 1998ൽ ആരംഭിച്ചതാണ് കിനാലൂർ വ്യവസായ വളർച്ചാ കേന്ദ്രം.

വ്യവസായ പാർക്കിന്റെ രണ്ടാം പാദ വികസന പ്രവർത്തനങ്ങളുടെയും പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടലും മന്ത്രി നിർവ്വഹിച്ചു. കേന്ദ്രസർക്കാരിന്റെ വികസനപദ്ധതികളിൽപ്പെടുത്തി ഏറ്റെടുക്കപ്പെട്ട 310 ഏക്കർ വികസിപ്പിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തിയത് 2007ലാണ്. വികസന പ്രവർത്തനങ്ങളുടെ ഫലമായി ഏകദേശം 70 ഏക്കറോളം സ്ഥലം 64 വ്യവസായങ്ങൾ ആരംഭിക്കുന്നതിന് വേണ്ടി അലോട്ട് ചെയ്യുകയും ഏകദേശം അമ്പതോളം വ്യവസായങ്ങൾ ആരംഭിക്കുകയും ചെയ്തു.

AC Moideen

ഇതിൽ തന്നെ 26 കമ്പനികൾ വ്യവസായിക ഉൽപ്പാദനം നടത്തിക്കൊണ്ടിരിക്കുന്നവയാണ്. ഈ കമ്പനികളിൽ 1250 തൊഴിലാളികൾ ജോലിചെയ്യുന്നുണ്ട്. രണ്ട് മാതൃക വ്യവസായ കെട്ടിട സമുച്ചയം മുഴുവനായും നിലവിൽ അലോട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടേക്കർ സ്ഥലത്ത് 13 കോടി രൂപ ചിലവിൽ സ്ഥാപിച്ച 110 കെവി വൈദ്യുതി സബ്സ്റ്റേഷൻ കഴിഞ്ഞാഴ്ച പൂർണ്ണമായും പ്രവർത്തന സജ്ജമായിട്ടുണ്ട്. കെട്ടിടം പൂർണ്ണമായും ചുരുങ്ങിയ കാലം കൊണ്ട് മുഴുവനായും അലോട്ട് ചെയ്യപ്പെട്ടുവെന്നത് കിനാലൂരിന്റെ വ്യവസായ പുരോഗമനത്തെ എടുത്തുകാട്ടുന്നതാണ്.

English summary
AC Maoideen inagurates building in Kinaloor Industrial park
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X