മധുരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലു മരണം; മരിച്ചത് കൊല്ലം സ്വദേശികൾ

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്നാട്ടിൽ മധുര രാജപാളയത്തിനു സമീപം കല്ലുപ്പെട്ടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാലു മലയാളികള്‍ മരിച്ചു. രണ്ടു പേർക്ക് പരിക്ക്. നാലു സ്ത്രീകളും രണ്ടു പുരുഷന്മാരുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

മഹാരാഷ്ട്രയിലും കൂട്ടശിശു മരണം, ഓഗസ്റ്റിൽ മരിച്ചത് 55 കുഞ്ഞുങ്ങൾ, മരണ കാരണം....

ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം ഉണ്ടായത്. മധുരയിലേക്ക് പോയ കാറില്‍ മിനി ലോറി ഇടിച്ചായിരുന്നു അപകടം. അപകടത്തില്‍ കൊല്ലം പള്ളിമുക്ക് സ്വദേശികളായ നൂര്‍ജഹാന്‍, മകള്‍ സജീന ഫിറോസ്, ഇവരുടെ മകള്‍ ഖദീജ, മരുമകന്‍ സജീര്‍ സലീം എന്നിവര്‍ അപകടത്തില്‍ മരിച്ചു. സജീനയുടെ മകള്‍ ഫാത്തിമയ്ക്കും ആയിഷക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ആയിഷയുടെ ചികിത്സക്കായാണ് ഇന്ന് പുലര്‍ച്ചെ ആറരക്ക് കുടുംബം തമിഴ് നാട്ടിലെക്ക് പോയത്.

accident

അപകടം വരുത്തി വച്ച ലോറിയുടെ ഡ്രൈവര്‍ മുത്തയ്യയെ കല്ലും പെട്ടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മരിച്ച നാല് പേരുടെയും മൃതശരീരം പോസ്റ്റ് മാര്‍ട്ടത്തിനായി ഉസിലാംപെട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
four malayalies dead in madhurea car accident.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്