വട്ടപ്പാറ വളവില്‍ അപകട പരമ്പര തുടരുന്നു; നടപടി ഒന്നും ഫലം കാണുന്നില്ല, ഇന്നലെ ഒരാള്‍കൂടി മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: നിരവധി ജീവനുകള്‍ പൊലിഞ്ഞ് ദുരന്ത പാതയായി മാറിയ ദേശീയപാത വട്ടപ്പാറവളവിനെ അപകട രഹിതമാക്കാനുള്ള നടപടി ഒന്നും ഫലം കാണുന്നില്ല. നാക്പാക് സര്‍വ്വേ പൂര്‍ത്തിയായിട്ടുണ്ടങ്കിലും റോഡ് നവീകരണത്തിന് ഇനിയും കാത്തിരിക്കേണ്ടിവരും. ആവശ്യമായ പ്രൊജക്ട് ഇനിയും ലഭ്യമാകാത്തതാണ് അധികൃതര്‍ കാരണമായി പറയുന്നത്.റോഡ് നവീകരണത്തിന് ലക്ഷങ്ങള്‍ ചിലവഴിച്ചിട്ടും മേഖലയെ അപകട രഹിതമാക്കാന്‍ സാധിക്കാത്തത് ഇനിയും ദുരൂഹമായി തുടരുന്നു.

കുട്ടികളുടെമേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; സ്‌കൂളുമായി ബന്ധിപ്പിച്ച് മൊബൈല്‍ ആപ്, ഹാജര്‍ വരെ അറിയാം

അപകടം കുറക്കുന്നതിനായി കൊണ്ട് വന്ന കഞ്ഞിപ്പുര മൂടാല്‍ ബൈപ്പാസ് ഇനിയും യാതാര്‍ത്ഥ്യമായില്ല.ബൈപ്പാസ് നിര്‍മാണം പൂര്‍ത്തികരിച്ചാല്‍ വലിയ വാഹനങ്ങള്‍ അതുവഴി തിരിച്ച് വിട്ടാല്‍ വട്ടപ്പാറയിലെ അപകടം കുറക്കുന്നതിനും വളാഞ്ചേരി ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും സാധിക്കും.ഹൈവേ ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ നിരവധി പദ്ധതികള്‍ ആവിശ്കരിച്ചിരുന്നെങ്കിലും ഇപ്പോള്‍ എല്ലാം നിലച്ചമട്ടാണ്.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് വളാഞ്ചേരിയില്‍ ഫയര്‍‌സ്റ്റേഷന്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിനായി വട്ടപ്പാറ മുകളില്‍ വളാഞ്ചേരി സി ഐ ഓഫീസിന്‌സമീപം സ്ഥലവും കണ്ടെത്തി. തുടര്‍ന്ന് വന്ന യു ഡി എഫ് സര്‍ക്കാര്‍ ഫയര്‍‌സ്റ്റേഷന്‍ നിര്‍മാണത്തിനായി രണ്ട്  ബഡ്ജറ്റുകളിലായി ഒരു കോടിരൂപ വകയിരുത്തുകയുംചെയ്തു. എന്നാല്‍ നാട്ടുകാര്‍ ഏറെപ്രതീക്ഷഅര്‍പ്പിച്ചെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ ഒന്നുംതന്നെ ഉണ്ടായില്ല.നാട്ടുകാരുടെ ആവശ്യവും ജനപ്രതിനിധികളുടെ സമ്മര്‍ദ്ദവും കാരണം ഇതിന് മുമ്പ് നാലു തവണ ബജറ്റില്‍ ഇടം നേടിയിട്ടും നിരാശയായിരുന്നു ഫലം .ഫയര്‍ സ്റ്റേഷന്‍ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി.

lorry

വട്ടപ്പാറ വളവില്‍ അപകടത്തില്‍പ്പെട്ട മറിഞ്ഞ ലോറി

ബജറ്റുകളില്‍ ഇടം പിടിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ തീര്‍ത്ത് ഫയര്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞില്ല.ദേശീയപാതയിലെ സ്ഥിരം അപകട മേഖലയായ വട്ടപ്പാറയുടെ സാനിദ്ധ്യമാണ് വളാഞ്ചേരിയില്‍ ഫയര്‍ സ്റ്റേഷന്‍ വേണമെന്ന ചര്‍ച്ചക്ക് തുടക്കമിട്ടത്.ശബരിമല തീര്‍ത്ഥാടകരും അന്യ സംസ്ഥാന യാത്രക്കാരും ഉള്‍പ്പെടെ നിരവധി പേരാണ് ഇവിടെ ചെറുതും വലുതുമായ അപകടത്തില്‍ പെട്ടിട്ടുള്ളത്.ഇത്തരം അപകട സമയങ്ങളിലൊക്കെ ഫയര്‍ സ്റ്റേഷന്‍ എന്ന ആവശ്യം ഉയര്‍ന്നു വരാറുണ്ട്.

കഴിഞ്ഞ ദിവസം തിരൂരില്‍ നിന്നും ഫയര്‍ ഫോഴ്‌സ് വന്ന് ലോറി വെട്ടിപൊളിച്ചാണ് ഡ്രൈവറെ പുറത്ത് എടുത്തത്. ക്രെയിന്‍ വന്ന് ലോറി പൊക്കി അദ്ദേഹത്തെ പുറത്ത് എടുക്കുന്നത് വരെ രക്തം പോയികൊണ്ടിരുന്നു. മെഡിക്കല്‍ സംഘം എത്തിയിരിന്നുവെങ്കിലും തകര്‍ന്ന ലോറിയുടെ ഉള്ളില്‍ കിടന്ന ആള്‍ക്ക് ശ്രുശൂഷ നല്‍കാന്‍ സാധിക്കാത്ത വിധം ഉള്ളില്‍ അകപ്പെട്ടിരുന്നു.നാട്ടുകാരുടെ ശ്രമഫലമായാണ് ആദ്യത്തെ ആളെ രക്ഷിക്കാനായത്.ആ ക്രൈനെങ്കിലും ഒന്ന് നേരത്തെ എത്തിയിരുന്നു വെങ്കില്‍ ഡ്രൈവറുടെ ജീവനും രക്ഷിക്കാമായിരുന്നെന്ന് ദൃസാക്ഷികള്‍ പറയുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
accident in vattapara-one died yesterday

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്