മഞ്ചേശ്വരത്ത് അപകടങ്ങളില്‍ മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞില്ല

  • Posted By:
Subscribe to Oneindia Malayalam

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് തീവണ്ടി തട്ടിയും അജ്ഞാത വാഹനം തട്ടിയും മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞില്ല.

ബുധനാഴ്ച വൈകിട്ട് വാമഞ്ചൂരില്‍ തീവണ്ടി തട്ടി 45 വയസ്സ് തോന്നിക്കുന്ന പുരുഷന്‍ മരിച്ചിരുന്നു.

deadbody

വ്യാഴാഴ്ച പുലര്‍ച്ചെ ഹൊസങ്കടി ഗാഡി കടമ്പാറില്‍ യാചകന്‍ എന്ന് സംശയിക്കുന്ന 60കാരന്റെ മൃതദേഹം റോഡരികില്‍ കണ്ടെത്തി.

രണ്ട് മൃതദേഹങ്ങളും കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കര്‍ണ്ണാടകയിലെയും കേരളത്തിലെയും വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് മൃതദേഹങ്ങളുടെ ഫോട്ടോകള്‍ അയച്ചിട്ടുണ്ട്. മഞ്ചേശ്വരത്തും പരിസരപ്രദേശങ്ങളിലും ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കില്‍ പൊലീസില്‍ വിവരമറിയിക്കണമെന്ന് മഞ്ചേശ്വരം എസ്.ഐ. ഇ. അനൂപ് കുമാര്‍ പറഞ്ഞു.

ഞങ്ങളും ഇവിടെയുണ്ട്... ഇന്നലെ വന്ന ഐഎസ്എല്‍ 'വല്ല്യേട്ടനായപ്പോള്‍' സൈഡായ ഐ ലീഗിലും ഇനി പോരാട്ടം

English summary
Accident in Manjeshwaram-2 deadbodies Unidentified

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്