Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയനൈരാശ്യമെന്ന് പ്രതിയുടെ മൊഴി; കൊല ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ല; പ്രതിയെ ചോദ്യം ചെയ്യുന്നു

കോട്ടയം: പാലാ സെൻ്റ് തോമസ് കോളേജിലെ മൂന്നാംവർഷ ഫുഡ് പ്രോസസിംഗ് വിദ്യാർഥിയായ നിഥിനയെ കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതിയുടെ മൊഴി. രണ്ടുവർഷമായി നിഥിനയുമായി പ്രണയത്തിലായിരുന്നതായും അടുത്തിടെ അകൽച്ചയിലായിരുന്നത് വൈരാഗ്യത്തിന് കാരണമായതായും പ്രതി പൊലീസിനോട് സമ്മതിച്ചു. ആയുധം കൊണ്ടുവന്നത് സ്വയം കൈ മുറിച്ച് പേടിപ്പിക്കായിരുന്നുവെന്നു പ്രതി പൊലീസിനോട് പറഞ്ഞു. അഭിഷേക് ബൈജുവിനെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നു.

Recommended Video

cmsvideo
    അവളെ കൊന്നത് ഇതുകൊണ്ട് മാത്രമാണെന്ന് ക്രൂരതയക്ക് ശേഷം പ്രതി.
    1

    പാലാ സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ സഹപാഠിയായ വിദ്യാർഥിനിയെയാണ് യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകത്തിൻ്റെ നടുക്കത്തിൽ നിന്ന് പാലാ ഇനിയും മുക്തമായിട്ടില്ല. കോളേജിൽ പരീക്ഷക്ക് എത്തിയപ്പോഴായിരുന്നു അഭിഷേക് പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തലയോലപ്പറമ്പ് സ്വദേശി നിഥിന (22) ആണ് കൊല്ലപ്പെട്ടത്. സഹപാഠി കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. മൂന്നാംവർഷ ഫുഡ് പ്രോസസിങ് വിദ്യാർഥിനിയായിരുന്നു നിഥിന.

    അതീവ ഗ്ലാമറസില്‍ ശാലു മേനോന്‍; ഹോട്ട് ലുക്കാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

    2

    അതിനിടെ, പ്രണയനൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി അഭിഷേകിന്റെ മൊഴി. രണ്ട് വർഷമായി താനും പെൺകുട്ടിയും പ്രണയത്തിലായിരുന്നുവെന്നും നിഥിന ബന്ധത്തിൽ അകൽച്ച കാണിച്ചതാണ് വൈരാഗ്യത്തിന് കാരണമായതെന്നും അഭിഷേക് പറഞ്ഞു. കൊലപ്പെടുത്തണമെന്ന് ഉദ്ദേശമുണ്ടായിരുന്നില്ല. ആയുധം കൊണ്ടുവന്നത് സ്വന്തം കൈഞരമ്പ് മുറിച്ച് നിഥിനയെ ഭയപ്പെടുത്താനായിരുന്നുവെന്നും അഭിഷേക് മൊഴി നൽകി.

    3

    അതേസമയം, കുട്ടിയെ കൊലപ്പെടുത്തിയത് പേപ്പര്‍കട്ടര്‍ ഉപയോഗിച്ചെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് കോട്ടയം എസ് പി ഡി ശിൽപ്പ പറഞ്ഞു. കൊലപാതകത്തിന് മുമ്പ് ഇരുവരും തമ്മില്‍ ബലപ്രയോഗം നടന്നിട്ടുണ്ടോയെന്ന് അറിയില്ല. പ്രതിയെ വിശദമായി ചോദ്യം ചെയ്യും. അതിനുശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നും എസ്പി പറഞ്ഞു. പെൺകുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം നടത്തും. കുട്ടിയുടെ മാതാവിൻ്റെയടക്കം മൊഴിയെടുക്കും. അമ്മയ്ക്ക് നിലവിൽ ഒന്നും പറയാൻ കഴിയുന്നില്ല. കൗൺസിലിംഗ് നൽകിയ ശേഷം നിഥിനയുടെ അമ്മയിൽ നിന്ന് മൊഴിയെടുക്കുമെന്നും എസ് പി പറഞ്ഞു.

    4

    എന്നാൽ, പ്രണയനൈരാശ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് മനസ്സിലാക്കുന്നതെന്ന് തലയോലപ്പറമ്പ് വാർഡ് മെമ്പർ പറഞ്ഞു. ഇതിനു മുൻപു വീട്ടിൽ ഇങ്ങനെ ഒരാൾ വന്നതായി വിവരമില്ല. മറ്റൊരു സ്ഥലത്തുനിന്ന് മാറിവന്ന് ഇവിടെ താമസിക്കുകയായിരുന്നു ഈ കുടുംബം. കുടുംബവുമായി നിഥിനയുടെ അച്ഛൻ അകന്ന് കഴിയുകയാണ്. രാഷ്ട്രീയ സംഘടനകളിലടക്കം പ്രവർത്തിച്ചിരുന്ന നിഥിന പഠിക്കാൻ മിടുക്കിയായിരുന്നുവെന്നും വാർഡ് മെമ്പർ പറഞ്ഞു.

    5

    സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച കോളേജിലെ സുരക്ഷാ ജീവനക്കാരൻ്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. അഭിഷേക് ബൈജുവും നിഥിനയും തമ്മിൽ വഴക്കിട്ടിരുന്നതായും വലിയ തർക്കങ്ങൾക്ക് ശേഷമാണ് അഭിഷേക് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.പെട്ടെന്നാണ് നിഥിനയെ അഭിഷേക് കഴുത്തിന് കുത്തിപ്പിടിച്ച് കൊലപ്പെടുത്തി നിലത്തു കിടത്തിയത്. സ്ഥലത്ത് പൊലീസെത്തും വരെയും പ്രതി ശാന്തനായിരുന്നതായും സുരക്ഷാ ജീവനക്കാരൻ പറഞ്ഞു.

    6

    പെൺകുട്ടിക്ക് ആശുപത്രിയിലെത്തിക്കുന്ന വരെ അനക്കമുണ്ടായിരുന്നതായാണ് വിവരം. വിവരമറിഞ്ഞ് നിഥിനിയുടെ ബന്ധുക്കൾ അടക്കം ആശുപത്രിയിൽ എത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനും ഇൻക്വസ്റ്റ് നടപടികൾക്കും കൊവിഡ് പരിശോധനയ്ക്കും ശേഷം മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അതേസമയം, പ്രതിയെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രതിയെ വിശദമായി ചോദ്യം ചെയ്തശേഷം സ്ഥലത്തെത്തിച്ച് തെളിവെടുക്കും. കൊലപാതകത്തിന് കാരണം പ്രണയ നൈരാശ്യമാണെന്നും അടുത്തിടെയുണ്ടായ അകൽച്ചയാണ് വൈരാഗ്യത്തിന് കാരണമായതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+