രാഷ്ട്രപതിയുടെ മുറിയില്‍ കയറി വരെ സംസാരിച്ചു; ഗുരുതര സുരക്ഷ വീഴ്ച, എസ്പിക്കെതിരെ നടപടി
തിരുവനന്തപുരം: കഴിഞ്ഞ ഡിസംബറില്‍ കേരളത്തില്‍ സന്ദര്‍ശത്തിനെത്തിയ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തിനിടെ സുരക്ഷ വീഴ്ചയുണ്ടായെന്ന പരാതിയില്‍ സെക്യൂരിറ്റി എസ് പിയെ സ്ഥലം മാറ്റി. വി ഐ പി സന്ദര്‍ശനങ്ങളുടെ ചുമതലയുള്ള എസ് പി എന്‍ വിജയകുമാറിനെയാണ് ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയത്.
രാഷ്ട്രപതി നാല് ദിവസത്തെ സന്ദര്‍ശനത്തിനാണ് കേരളത്തില്‍ എത്തിയത്. തുടര്‍ന്ന് അദ്ദേഹം അവസാന ദിവസം കേരളത്തില്‍ എത്തിയിരുന്നു. അന്ന് വൈകീട്ട് ഭാര്യയുമൊത്ത് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനിടെയാണ് സുരക്ഷ വീഴ്ചയുണ്ടായത് .

അന്ന് സന്ദര്‍ശനത്തിനിടെ ക്ഷേത്രാചാരങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ ക്ഷേത്രത്തിലെ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ക്ഷേത്രം പ്രതിനിധികള്‍ വിശദീകരിക്കുന്നതിനിടെ എസ് പി ഇടപെട്ട് സംസാരിച്ചെന്നാണ് ആക്ഷേപം. ഇത് രാഷ്ട്രപതിയുടെ ഉദ്യോഗസ്ഥന്‍ തടയാന്‍ ശ്രമിച്ചെങ്കിലും എസ് പി വിശദീകരണം തുടരുകയായിരുന്നു.

കൂടാതെ രാഷ്ട്രപതി ഒരു മുറിയില്‍ വിശ്രമിച്ചപ്പോള്‍ അവിടെ എത്തിയും അദ്ദേഹം ക്ഷേത്രകാര്യങ്ങളെ കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് തന്നെ ആശയക്കുഴപ്പത്തിലാക്കരുതെന്ന് രാഷ്ട്രപതിക്ക് തന്നെ പ്രതികരിക്കേണ്ടി വന്നെന്നാണ് വിവരം. ഈ സംഭവം രാഷ്ട്രപതിയുടെ സുരക്ഷ സംഘത്തിന് അലോസരമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് രാഷ്ട്രപതി ദില്ലിയില്‍ എത്തിയപ്പോള്‍ ഈ സംഭവത്തില്‍ വിശദീകരണം തേടുകയുണ്ടായി.

ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനത്ത് കത്തയച്ചിരുന്നു. ഈ സംഭവങ്ങള്‍ സുരക്ഷ വീഴ്ചയായി പരിഗണിക്കുമെന്നും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തികരുതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുകയുണ്ടായി. തുടര്‍ന്നാണ് നടിപടിയെടുക്കാന്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കൂടാതെ അന്ന് സന്ദര്‍ശത്തിനിടെ മേയറുടെ കാര്‍ വാഹനക്രമം തെറ്റിച്ച് രാഷ്ട്രപതിയുടെ വാഹനവ്യൂനഹത്തിലേക്ക് കയറിയിരുന്നു.

ഇതും സുരക്ഷ വീഴ്ചയായി പരിഗണിച്ചിരുന്നു. അനുമതിയില്ലാതെ വാഹനം കടന്നുകയറിയത് ഗുരുതര വീഴ്ചയാണെന്നാണ് വിലയിരുത്തപ്പെട്ടത്. സംസ്ഥാന മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ എസ് പിയെ സ്ഥലം മാറ്റിയത്. എന്നാല്‍ മേയറുടെ വാഹനം ക്രമം തെറ്റിച്ച് കയറിയതിന് പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്ന് അദ്ദേഹത്തെ സ്ഥലം മാറ്റിയിരുന്നില്ല.
പരാതിക്കാരിയെ പിന്തിരിപ്പിക്കാന് നീക്കം; സിനിമ രംഗത്തുള്ളവരെ വിജയ് ബാബു സ്വധീനിക്കുന്നു, തെളിവുകള്‍