ഓട്ടോ മിററാണ് മുഖത്തടിച്ചത്, വായിൽ വലിയ മുറിവ്.. പല്ലിളകി..അപകടത്തെ കുറിച്ച് ബിന്ദു അമ്മിണി
തിരുവനന്തപുരം; തന്നെ ഓട്ടോയിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിൽ സംഘപരിവാറെന്ന ആരോപണവുമായി ആക്റ്റിവിസ്റ്റ് ബിന്ദു അമ്മിണി. നാളുകളായി ഇത്തരത്തിൽ തനിക്കെതിരെ വധശ്രമമുണ്ടായതെന്നും നാളുകളായി ഇത്തരത്തിൽ തനിക്കെതിരെ അക്രമണവും വധശ്രമവും നടക്കുന്നുണ്ടെന്നും ബിന്ദു അമ്മിണി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ശനിയാഴ്ച രാത്രിയായിരുന്നു ബിന്ദു അമ്മിണിയ ഓട്ടോ ഇടിച്ചത്. റോഡിലൂടെ നടന്ന് വരികയായിരുന്ന അവരെ ഓട്ടോറിക്ഷ അടിക്കുകയയാിരുന്നു. തലക്ക് പരിക്കേറ്റ ബിന്ദു അമ്മിണിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തുടർ ചികിത്സയ്ക്കായി കോഴിക്കോട് മെഡിലക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാത്രി നടന്ന അപകടത്തെ കുറിച്ച് ബിന്ദു അമ്മിണി മാതൃഭൂമി ന്യൂസിനോട് പറഞ്ഞത് ഇങ്ങനെ
ശനിയാഴ്ച രാത്രി 9.25 ഓട് കൂടി പൊയിൽക്കാവ് ബസാറിലെ ടെക്സ്റ്റൈൽസ് കടയടച്ച് നടന്ന് പോകുമ്പോഴാണ് റോഡിൽ എതിർ ദിശയിൽ വന്ന ഓട്ടോ ബിന്ദുവിനെ ഇടിച്ച് തെറിപ്പിച്ചത്. ഓട്ടോ വന്ന് തന്നെ ഇടിക്കുകയായിരുന്നു. വണ്ടിയുടെ സൈഡ് മിറർ ആണ് മുഖത്തടിച്ചത്. ഇടിയുടെ ആഘാതത്തിൽ താൻ നിലത്തേക്ക് വീണെന്നും വായ്ക്കുള്ളിൽ വലിയ മുറിവ് ഉണ്ടായെന്നും ബിന്ദു അമ്മിണി പറയുന്നു.
വായിലെ പല്ല് ഇളകിയിട്ടുണ്ട്. തലയ്ക്ക് തരിപ്പും വേദനയും അനുഭവപ്പെട്ടതിനാൽ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. അതുവഴി വന്ന ഇരുചക്ര വാഹനക്കാരനാണ് ആശുപത്രിയിൽ എത്തിച്ചത്. ഒടിഞ്ഞ മിറർ ഉള്ള ഓട്ടോയെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. പോലീസ് നല്ല രീതിയിൽ സഹകരിച്ചിട്ുണ്ടെന്നും ബിന്ദു അമ്മിണി പറഞ്ഞു.
തന്നെ മനപൂര്‍വ്വം കൊല്ലണമെന്ന് ഉദ്ദേശത്തോടെയാണ് ഇടിച്ചതെന്ന് ബിന്ദു അമ്മിണി പറയുന്നു. വലിയ ഇടിയായിരുന്നുവെന്നും, താന്‍ മരിച്ച് കാണുമെന്ന് അവര്‍ കരുതിക്കാണുമെന്നും അവര്‍ പറഞ്ഞു. നേരെ പറഞ്ഞ് ഉറപ്പിച്ച പോലെ വന്ന് ഇടിക്കുകയായിരുന്നു . ആരിൽ നിന്നോ നിർദ്ദേശം ലഭിച്ച പോലെയാണ് വണ്ടി കൊണ്ട് ഇടിപ്പിച്ചതെന്നും ബിന്ദു അമ്മിണി ആരോപിച്ചു.
അതേസമയം നേരത്തേയും തനിക്കെതിരെ ഇത്തരത്തിൽ അക്രമണം ഉണ്ടായിട്ടുണ്ടായിരുന്നുവെന്നും ബിന്ദു അമ്മിണി വെളിപ്പെടുത്തി. കോഴിക്കോട് മിഠായി തെരുവിൽ വെച്ചായിരുന്നു മുൻപ് തന്നെ അപായപ്പെടുത്താൻ ശ്രമിച്ചത്. അന്ന് അഞ്ജാതരായ ബൈക്ക് യത്രികരായിരുന്നു വണ്ടി ഇടിക്കാൻ ശ്രമിച്ചത്. തനിച്ച് നടക്കുമ്പോഴെല്ലാം ഇത്തരത്തിൽ അപകടപ്പെടുത്താനുള്ള ശ്രമം ഉണ്ടായിരുന്നുവെന്നും ബിന്ദു അമ്മിണി പറഞ്ഞു.
നേരത്തേ പോലീസ് പ്രൊട്ടക്ഷൻ ഉണ്ടായിരുന്നപ്പോൾ പോലും ചെറിയ തരത്തിലുള്ള അക്രമ സംഭവങ്ങൾ ഇണഅടായിരുന്നു. പോലീസ് പ്രൊട്ടക്ഷൻ ഇല്ലാതായതോടെയാണ് അപകടപ്പെടുത്താനുള്ള ശ്രമങഅങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ബിന്ദു അമ്മിണി ആരോപിച്ചു. സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം പോലീസ് പ്രൊട്ടക്ഷൻ ഉള്ള വ്യക്തിയാണ് ഞാൻ. എന്നാൽ ഇവിടെ ഇപ്പോൾ പ്രിവിലേജ്ഡ് ആയവരേയു അണ്ടർ പ്രിവിലേജ്ഡ് ആയവരേയും വേർതിരിച്ച് കാണുകയാണാണ് ചെയ്യുന്നതെന്ന് അവർ ആരോപിച്ചു.
അതേസമയം ഈ കേസിൽ പോലീസിൽ നിന്ന് മികച്ച സേവനമാണ് ലഭിക്കുന്നത്. നിഷ്പക്ഷമായ അന്വേഷണം വിഷയത്തിൽ നടത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്. എന്നാൽ മുൻപുണ്ടായ പല കേസുകളിലും പ്രതികളെ സംരക്ഷിക്കുന്ന നിലപാടായിരുന്നു പോലീസ് സ്വീകരിച്ചിട്ടുണ്ടായിരുന്നത്. എല്ലാ നേരത്തും ഒപ്പം പോലീസ് വേണമെന്നല്ല. പ്രൊട്ടക്ഷൻ തരേണ്ട സമയത്ത് അത് ഉണ്ടാകണം എന്നതാണ് ആവശ്യം പോലീസ് വിജിലെന്റ് അല്ലാ എന്നാണ് തന്റെ അഭിപ്രായം, ബിന്ദ അമ്മിണി പറഞ്ഞു. സംഭവത്തില്‍ 307 വകുപ്പ് പ്രകാരം വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.സംഭവത്തിന് പിന്നാലെ ബിന്ദു അമ്മിണിയുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രതികളെ ഉടന്‍ പിടികൂടണമെന്നും ആവശ്യപ്പെട്ട് സ്ത്രീ കൂട്ടായ്മയായ മലയാളി പെണ്‍കൂട്ടവും രംഗത്ത് വന്നിട്ടുണ്ട്.