• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോന്‍സന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെട്ട് നടന്‍ ബാല; പങ്ക് അന്വേഷിക്കണം, ശബ്ദരേഖ പുറത്ത്

Google Oneindia Malayalam News

കൊച്ചി: കോടികളുടെ തട്ടിപ്പ് നടത്തിയതിന് പിന്നാലെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത മോന്‍സണ്‍ മാവുങ്കലിന്റ ഉന്നത ബന്ധങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, നടന്‍ മോഹന്‍ലാല്‍, ടൊവിനോ തോമസ് എന്നിവരടക്കമുള്ള പ്രമുഖരോടൊപ്പം നിന്നുള്ള മോന്‍സന്റെ ചിത്രങ്ങല്‍ പുറത്തുവന്നിരുന്നു.

യേശുവിനെ ഒറ്റിക്കൊടുക്കാൻ യൂദാസ്‌ വാങ്ങിയ വെള്ളിക്കാശും, 'മോൻസൺ വെറുമൊരു തട്ടിപ്പുവീരനല്ല'യേശുവിനെ ഒറ്റിക്കൊടുക്കാൻ യൂദാസ്‌ വാങ്ങിയ വെള്ളിക്കാശും, 'മോൻസൺ വെറുമൊരു തട്ടിപ്പുവീരനല്ല'

ഇങ്ങനെയുള്ള പ്രമുഖരുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് മോന്‍സണ്‍ തട്ടിപ്പ് നടത്തിയത്. കോടികള്‍ വിലമതിക്കുന്ന പുരാവസ്തു വില്‍പ്പനക്കാരനാണെന്ന് അവകാശപ്പെട്ട് പലരില്‍ നിന്നുമായി കോടിക്കണക്കിന് രൂപ തട്ടിയെന്നാണ് കേസ്. മോശയുടെ അംശ വടി, ടിപ്പു സുല്‍ത്താന്റെ സിംഹാസനം അടക്കമുളള അപൂര്‍വ്വ പുരാവസ്തുക്കള്‍ തന്റെ പക്കലുണ്ടെന്നാണ് മോന്‍സണ്‍ അവകാശപ്പെട്ടത്.

1

എന്നാല്‍ ഇപ്പോഴിതാ മോന്‍സണ് വേണ്ടി ഇടപെട്ടവരില്‍ സിനിമ താരം ബാലയും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. മോന്‍സന്റെ സഹായി അജി നെട്ടൂരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബാല ഇടപെടുന്ന ഫോണ്‍ ശബ്ദ സന്ദേശങ്ങലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നടന്‍ ബാലയുടെ ഇടപെടലിനെ കുറിച്ച് വ്യക്തമായ അന്വേഷണം നടത്തണമെന്നാണ് ഇപ്പോള്‍ പരാതിക്കാര്‍ ആവശ്യപ്പെടുന്നത്. വിശദാംശങ്ങളിലേക്ക്...

എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത മോന്‍സണ്‍ മാവുങ്കല്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ഒക്്‌ടോബര്‍ ആറ് വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ മറയാക്കിയാണ് മോന്‍സണ്‍ തട്ടിപ്പ് നടത്തിയത്. കൃഷ്ണന്‍ വെണ്ണ കട്ടിരുന്ന പാത്രം, യെശുവിനെ ഒറ്റിക്കൊടുത്ത് യൂദാസ് വാങ്ങിയ മുപ്പത് വെള്ളിക്കാശ്, മുഹമ്മദ് നബി ഉപയോഗിച്ചിരുന്ന റാന്തല്‍ വിളക്ക്. കുരിശിലേറ്റിയ ശേഷം താഴെ ഇറക്കിയപ്പോള്‍ യേശുവിന്റെ മുഖം തുടച്ച വെള്ളത്തുണി അടക്കമുളള സാധനങ്ങള്‍ തന്റെ കൈവശമുണ്ടെന്നാണ് മോന്‍സണ്‍ അവകാശപ്പെട്ടത്.

3

മോന്‍സന് എതിരെ 2020ല്‍ കേരള പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇയാളുടെ ഇടപെടല്‍ ദുരൂഹമാണെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. മോശയുടെ അംശവടി കണ്ട് സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന് സംശയം തോന്നിയതിനെ തുടര്‍ന്നാണ് മോന്‍സനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.

4

അതേസമയം, മോന്‍സണ്‍ നടത്തിയ തട്ടിപ്പില്‍ നടന്‍ ബാലയ്ക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്നാണ് ഇപ്പോള്‍ പരാതിക്കാര്‍ ആവശ്യപ്പെടുന്നത്. ബാലയും മോന്‍സണും അയല്‍വാസിയാണ്. അവര്‍ തമ്മില്‍ നിരന്തരം ബന്ധം പുലര്‍ത്തുന്ന ആളാണ്, ഇവര്‍ ഒരുമിച്ച് ചേര്‍ന്ന് പല വീഡിയോകളും ചെയ്തിട്ടുണ്ടെന്നും മോന്‍സന്റെ വീട്ടിലെ പുരാവസ്തുക്കള്‍ ബാലയുടെ യൂട്യൂബ് ചാനലിലൂടെ കാണിച്ചിട്ടുണ്ടെന്നും പരാതിക്കാരനായ ഷമീര്‍ പറയുന്നു.

5

ബാലയും അജി നെട്ടൂരും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചാനലുകള്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണം ഇങ്ങനെ, ബാല- ഒരു കംപ്ലെയിന്റ് എത്തി. മോന്‍സണ്‍ ഡോക്ടറെ കുറിച്ച് മോശമായി സംസാരിച്ചെന്ന്.. അത് വേണ്ടല്ലോ..

അജി- അയ്യോ എന്റെ പൊന്നു ബാലച്ചേട്ടാ, സത്യമായിട്ടും ഞാനല്ല മോന്‍സണ്‍ ഡോക്ടറെ കുറിച്ച് മോശമായി സംസാരിച്ചത്. ഞാന്‍ പെണ്ണുപിടിയനാണെന്നും 20 കിലോ കഞ്ചാവ് ഞാന്‍ പുള്ളിയുടെ വണ്ടിയില്‍ കൊണ്ടുപോയി വയ്ക്കുമെന്നും തലവെട്ടിക്കളയുമെന്നും പുള്ളി ആരോടോ പറഞ്ഞുണ്ടാക്കിയ കഥയാണ് ബാലച്ചേട്ടാ. എനിക്ക് എന്തുചെയ്യാന്‍ പറ്റും? പുള്ളിയുടെ കാല് പിടിക്കാന്‍ പറ്റുമോ? 10 വര്‍ഷം പുള്ളിക്കുവേണ്ടി പട്ടിയെപ്പോലെ പണിയെടുത്ത എനിക്ക് കള്ളക്കേസാണ് പുള്ളി തന്ന ബോണസ്. അതങ്ങനെ നിലനില്‍ക്കട്ടെ ബാലച്ചേട്ടാ..

ബാല- ഭയങ്കര മോശമായി സംസാരിച്ചെന്ന് പറഞ്ഞ് ഭയങ്കര ദേഷ്യത്തിലാണ് മോന്‍സണ്‍ ഡോക്ടര്‍, എല്ലാ കേസുകളും ഒഴിവാക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്.

6

അതേസമയം, ഞങ്ങളൊക്കെ പണം മുടക്കാന്‍ പ്രധാന കാരണക്കാരന്‍ ബാലയാണെന്ന് പരാതിക്കാരന്‍ ഷമീര്‍ പറയുന്നു. അദ്ദേഹത്തിന്റെ വീഡിയോസൊക്കെ കണ്ടിട്ടാണ് ഞങ്ങള്‍ പണം മുടക്കിയത്. അജി നെട്ടൂരിനെ വിളിച്ച് കേസില്‍ നിന്ന് പിന്മാറാന്‍ ബാല ആവശ്യപ്പെട്ടിരുന്നെന്നും ആ ശബ്ദരേഖ ഞങ്ങളുടെ കയ്യിലുണ്ടെന്നും ഷമീര്‍ പറയുന്നു. അതേസമയം, അയല്‍വാസിയാണെല്ല നിലയ്ക്കുള്ള ബന്ധമാണോ, അതോ മോന്‍സന്റെ തട്ടിപ്പില്‍ ബന്ധമുണ്ടോ എന്നുള്ള കാര്യം അന്വേഷിക്കണമെന്നാണ് പരാതിക്കാര്‍ ആവശ്യപ്പെടുന്നത്.

7

അതേസമയം, ആരോപണം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി നടന്‍ ബല രംഗത്തെത്തി. മോന്‍സണ്‍ കൊച്ചിയിലെ അയല്‍വാസിയാണെന്നും സൗഹൃദം ഉണ്ടായിരുന്നു എന്നുമാണ് ബാല ഇപ്പോള്‍ വ്യക്തമാക്കുന്നത്. നാല് മുമ്പ് നടന്ന സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നത്. മോന്‍സന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായിട്ടാണ് അദ്ദേഹവുമായി സൗഹൃദം കൂടുന്നതെന്നും ബാല പറയുന്നു. തട്ടിപ്പ് നടത്തുന്ന വ്യക്തിയാണെന്ന് തോന്നിയിട്ടില്ലെന്നും ബാല പറയുന്നു.

8

മോന്‍സണെ ഒരിക്കലും പിന്തുണയ്ക്കുന്നില്ല. അദ്ദേഹം മറ്റുള്ളവരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെങ്കില്‍ തിരിച്ച് നല്‍കാന്‍ ബാധ്യസ്ഥനാണ്. ഞാന്‍ മാത്രമല്ല മുന്‍ ഡി ജി പി, മോഹന്‍ലാല്‍ അടക്കമുള്ള പ്രമുഖര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടുണ്ടെന്നും ബാല പറയുന്നു. മോന്‍സണ്‍ പിരിച്ചുവിട്ടതിന് ശേഷം അജിത് തന്നെ വിളിച്ചിരുന്നെന്നും ബാല പറയുന്നു.

9

അവര്‍ തമ്മിലുള്ള വഴക്ക് പരിഹരിച്ച് സ്‌നേഹത്തോടെ മുന്നോട്ടുപോകാനാണ് ഞാന്‍ ആവശ്യപ്പെട്ടത്. അതില്‍ കൂടുതല്‍ ഒന്നും ഞാന്‍ ചെയ്തിട്ടില്ല. നിങ്ങള്‍ക്ക് അറിയുന്നതില്‍ കൂടുതലൊന്നും തനിക്ക് അറിയില്ലെന്നും അദ്ദേഹം തെറ്റുകാരനാണെങ്കില്‍ ശിക്ഷിക്കപ്പെടട്ടേയെന്നും ബാല പറഞ്ഞു. മാതൃഭൂമി ഓണ്‍ലൈനിനോടയിരുന്നു ബാലയുടെ പ്രതികരണം.

10

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് കൃത്യമായി ഇടപെട്ടത് കൊണ്ടാണ് മോന്‍സണിന്റെ അറസ്റ്റ് ഉണ്ടായത് എന്ന് പരാതിക്കാരന്‍ ഷമീര്‍ പറയുന്നു. ഉന്നതരുമായുളള ബന്ധം മുതലാക്കിയാണ് മോന്‍സണ്‍ കോടികളുടെ തട്ടിപ്പ് നടത്തിയത്. മുന്‍ ഡിഐജി സുരേന്ദ്രന്‍ അടക്കമുളള പ്രമുഖര്‍ക്ക് എതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. മോശയുടെ അംശ വടി, ടിപ്പു സുല്‍ത്താന്റെ സിംഹാസനം അടക്കമുളള അപൂര്‍വ്വ പുരാവസ്തുക്കള്‍ തന്റെ പക്കലുണ്ടെന്നാണ് മോന്‍സണ്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് എറണാകുളം ക്രൈം ബ്രാഞ്ച് മോന്‍സണ്‍ മാവുങ്കലിനെ അറസ്റ്റ് ചെയ്തത്.

Recommended Video

cmsvideo
  Monson deceived actor Mohanlal with fake antiques
  ജ്യോതികുമാർ ചാമക്കാല
  Know all about
  ജ്യോതികുമാർ ചാമക്കാല
  English summary
  Actor Bala involved in solving the problems of Monson Mavunkal, Phone conversation goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X