Get Updates
Get notified of breaking news, exclusive insights, and must-see stories!

'പണമിടപാട് തെളിയിച്ചാല്‍ തുണിയില്ലാതെ നടക്കും, നല്ല തറവാടിയാണ് ഞാന്‍'; വെല്ലുവിളിയുമായി നടന്‍ ബാല

കൊച്ചി: വ്യാജ പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ ഉന്നത ബന്ധത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി പുറത്തുവരുന്നത്. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹറ, നടന്‍ മോഹന്‍ലാല്‍, ടൊവിനോ തോമസ്, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എന്നിവരുമായുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത്തരത്തിലുള്ള ഉന്നത ബന്ധം മറയാക്കിയാണ് മോന്‍സണ്‍ തട്ടിപ്പ് നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

1

കൂടാതെ നടന്‍ ബാലയുമായി മോന്‍സണ് ഉണ്ടായ ബന്ധത്തെ കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. മോന്‍സണുമായി ബന്ധപ്പെട്ട കേസ് ഒതുക്കിത്തീര്‍ക്കാന്‍ ബാല ശ്രമിച്ചെന്നാണ് പരാതിക്കാരനായ ഷമീര്‍ ഉന്നയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു ഫോണ്‍ സംഭാഷണവും മാധ്യമങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. മോന്‍സന്റെ മുന്‍ ഡ്രൈവറായ അജിത് നെട്ടൂരുമായി ബന്ധപ്പെട്ട കേസ് ഒതുക്കിത്തീര്‍ക്കാന്‍ ബാല ശ്രമിച്ചെന്നാണ് പരാതിക്കാരന്‍ ഉന്നയിക്കുന്നത്...

എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

എന്നാല്‍ ഇപ്പോഴിതാ ആരോപണം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ബാല. റിപ്പോര്‍ട്ടര്‍ ചാനലില്‍ നികേഷ് കുമാര്‍ അവതാരകനായ പരിപാടിയിലാണ് ബാല ഇക്കാര്യത്തില്‍ പ്രതികരിച്ചത്. തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ തട്ടിപ്പിന് വേണ്ടി തന്നെ ഉപയോഗിച്ചതായി കരുതുന്നില്ലെന്ന് ബാല പറഞ്ഞു. മോന്‍സനുമായി തനിക്ക് യാതൊരുവിധ പണമിടപാട് തനിക്കില്ലെന്ന് ബാല പറയുന്നു.

3

മോന്‍സനുമായി ഒരു രൂപ ട്രാന്‍സാക്ഷന്‍ നടത്തിയെന്ന് തെളിഞ്ഞാല്‍ താന്‍ തുണി ഊരി നടക്കുമെന്നും നല്ല തറവാട്ടില്‍ ജനിച്ച തനിക്ക് മോന്‍സണുമായി പണമിടപാട് നടത്തേണ്ട ആവശ്യമില്ലെന്നും ബാല റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. ഇപ്പോള്‍ പുറത്തുവന്ന ശബ്ദ സംഭാഷണം കാരണമാണ് താന്‍ ഇതിലേക്ക് ഇപ്പോള്‍ വന്നതെന്നും ബാല പറയുന്നു. ഒരു അയല്‍വാസിയെന്ന നിലയിലാണ് മോന്‍സണുമായി പരിചയമെന്നും ബാല വ്യക്തമാക്കി.

4

മോന്‍സന്റെ ഡ്രൈവറായ അജിയുമായി സംസാരിച്ചിരുന്നു. അതില്‍ മോശമായ ഒന്നും പരാമര്‍ശിച്ചിട്ടില്ല. അയാള്‍ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിട്ടില്ല. താന്‍ അവിടെ പോയിട്ടുണ്ടെന്നും മോന്‍സണ്‍ തന്റെ വീട്ടില്‍ വന്നിട്ടിട്ടുണ്ടെന്നും ബാല വിശദീകരിക്കുന്നു. ബാല നേരത്തെ ഇക്കാര്യത്തില്‍ മാതൃഭൂമിയോടും പ്രതികരിച്ചിരുന്നു. മോന്‍സന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായിട്ടാണ് ഞാന്‍ അദ്ദേഹവുമായി സൗഹൃദത്തിലാകുന്നത്. തട്ടിപ്പ് നടത്തുന്ന വ്യക്തിയാണെന്ന് തോന്നിയിട്ടില്ലെന്നും ബാല വ്യക്തമാക്കുന്നു.

5

ഞാന്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ല, അദ്ദേഹം മറ്റുള്ളവരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെങ്കില്‍ തിരിച്ച് നല്‍കാന്‍ ബാധ്യസ്ഥനാണ്. ഞാന്‍ മാത്രമല്ല, മോഹന്‍ലാല്‍ , ഡിജിപി അടക്കമുള്ളവര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടുണ്ടെന്നും ബാല പറയുന്നു. മോന്‍സണ്‍ പിരിച്ചുവിട്ടതിന് ശേഷം അജിത്ത് എന്നെ വിളിച്ചിരുന്നു. അവര്‍ തമ്മിലുള്ള വഴക്ക് പരിഹരിച്ച് സ്‌നേഹത്തോടെ മുന്നോട്ട് പോകാനാണ് ഞാന്‍ പറഞ്ഞത്. അതില്‍ കൂടുതല്‍ ഒന്നും ഞാന്‍ ചെയ്തിട്ടില്ലെന്നും ബാല പറയുന്നു.

6

അതേസമ.ം, ഉന്നതരുമായുളള ബന്ധം മുതലാക്കിയാണ് മോന്‍സണ്‍ കോടികളുടെ തട്ടിപ്പ് നടത്തിയത്. മുന്‍ ഡിഐജി സുരേന്ദ്രന്‍ അടക്കമുളള പ്രമുഖര്‍ക്ക് എതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. മോശയുടെ അംശ വടി, ടിപ്പു സുല്‍ത്താന്റെ സിംഹാസനം അടക്കമുളള അപൂര്‍വ്വ പുരാവസ്തുക്കള്‍ തന്റെ പക്കലുണ്ടെന്നാണ് മോന്‍സണ്‍ അവകാശപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് കൃത്യമായി ഇടപെട്ടത് കൊണ്ടാണ് മോന്‍സണിന്റെ അറസ്റ്റ് ഉണ്ടായത് എന്ന് പരാതിക്കാരന്‍ ഷമീര്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് എറണാകുളം ക്രൈം ബ്രാഞ്ച് മോന്‍സണ്‍ മാവുങ്കലിനെ അറസ്റ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+