ദിലീപിന് ജാമ്യത്തിന് വഴിയൊരുങ്ങുന്നു!! ഇനി പുതിയ അഭിഭാഷകൻ! പോലീസിന്റെ ആ വാദങ്ങൾ ഇനി ഫലിക്കില്ല!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന നടൻ ദിലീപിന് ജാമ്യത്തിന് വഴി ഒരുങ്ങുന്നു. ദിലീപിന് ജാമ്യം അനുവദിക്കുന്നത് തടഞ്ഞു കൊണ്ടുള്ള പോലീസിന്റെ രണ്ട് വാദങ്ങൾ അപ്രസക്തമായതോടെയാണ് ദിലീപിന് ജാമ്യം ലഭിക്കുന്നതിന് സാധ്യത തെളിഞ്ഞിരിക്കുന്നത്.

ഷാർജയിൽ മലയാളി യുവാവ് മരിച്ച നിലയിൽ...ദുരൂഹത! മൃതദേഹം കാറിനുള്ളിൽ അഴുകിയ നിലയിൽ!

അതേസമയം കേസ് വാദിക്കുന്നതിൽ നിന്ന് അഭിഭാഷകനെ മാറ്റാൻ ദിലീപ് ആലോചിക്കുന്നതായി മനോരമ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതോടെ ദിലീപ് സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതായി നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ സുപ്രീംകോടതിയിൽ പോകുന്നതിലും നല്ലത് ഹൈക്കോടതിയിൽ തന്നെ പോകുന്നതാണെന്ന് ദിലീപിന് നിയമോപദേശം ലഭിച്ചതായി വിവരങ്ങളുണ്ട്.

ജാമ്യത്തിന് വഴിയൊരുങ്ങുന്നു

ജാമ്യത്തിന് വഴിയൊരുങ്ങുന്നു

കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ നടൻ ദിലീപിന് ജാമ്യത്തിന് വഴിയൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ദിലീപിന് ജാമ്യം അനുവദിക്കുന്നതിന് പോലീസ് പറഞ്ഞ വാദങ്ങൾ അപ്രസക്തമായതോടെയാണ് ജാമ്യത്തിന് വഴിയൊരുങ്ങിയിരിക്കുന്നത്.

പോലീസ് എതിർത്തത്

പോലീസ് എതിർത്തത്

കേസിലെ പ്രധാന തൊണ്ടി മുതലായ മൊബൈൽ ഫോൺ കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ദിലീപിന്റെ മാനേജർ അപ്പുണ്ണി ഒളിവിലാണ്. തുടങ്ങിയ വാദങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ദിലീപിന്റെ ജാമ്യാപേക്ഷയെ എതിർത്തിരുന്നത്.

അപ്രസക്തമായി

അപ്രസക്തമായി

എന്നാൽ പ്രോസിക്യൂഷൻറെ ഈ രണ്ട് വാദങ്ങളും അപ്രസക്തമായിരിക്കുകയാണ്. ഇതോടെയാണ് ദിലീപിന് ജാമ്യത്തിന് വഴിയൊരുങ്ങുന്നത്.

മൊബൈൽ നശിപ്പിച്ചു

മൊബൈൽ നശിപ്പിച്ചു

നടിയുടെ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ചെന്ന് കരുതുന്ന മൊബൈൽ നശിപ്പിച്ചതായി കേസിലെ പ്രതികളായ അഭിഭാഷകൻ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവര്‍ മൊഴി നൽകിയിട്ടുണ്ട്.

അപ്പുണ്ണി ഹാജരായി

അപ്പുണ്ണി ഹാജരായി

ദിലീപിന്റെ അറസ്റ്റിന് പിന്നാലെ ഒളിവിൽ പോയ അപ്പുണ്ണിയോട് മൊഴി നൽകുന്നതിന് ഹാജരാകാൻ നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് ഇയാൾ അന്വേഷണ സംഘത്തിനു മുന്നിൽ മൊഴി നൽകി.

ഇനി എന്ത്

ഇനി എന്ത്

അതേസമയം ഇനി ദിലീപിന്റെ ജാമ്യ ഹർജിയെ എതിർക്കാൻ പ്രോസിക്യൂഷന് കടുത്ത ശ്രമം തന്നെ വേണ്ടിവരും. പുതിയ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ നിർണായകമാകുമെന്നാണ് സൂചന.

 സുപ്രീംകോടതിയിലേക്കില്ല

സുപ്രീംകോടതിയിലേക്കില്ല

അതേസമയം ദിലീപ് ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കില്ലെന്നാണ് സൂചനകൾ. നിലവിലെ സാഹചര്യത്തിൽ സ്ത്രീപീഡനക്കേസുകളിൽ സുപ്രീംകോടതിയുടെ നിലപാട് പ്രതികൾക്ക് അനുകൂലമല്ലെന്ന ഉദേശത്തെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിക്കേണ്ടെന്ന് തീരുമാനിച്ചത്.

അഭിഭാഷകനെ മാറ്റുന്നു

അഭിഭാഷകനെ മാറ്റുന്നു

ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപിൻറെ തീരുമാനം. നിലവിലെ അഭിഭാഷകനെ മാറ്റി പുതിയ അഭിഭാഷകനെ നിയമിക്കാൻ ആലോചിക്കുന്നതായും വിവരങ്ങളുണ്ട്. മുതിർന്ന അഭിഭാഷകൻ രാംകുമാറാണ് നിലവിൽ ദിലീപിന്റെ കേസ് വാദിക്കുന്നത്.

ജാമ്യാപേക്ഷ തള്ളി

ജാമ്യാപേക്ഷ തള്ളി

ആദ്യം മജിസ്ട്രേറ്റ് കോടതിയും പിന്നീട് ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. രണ്ട് തവണയും പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ച കോടതി പ്രതിക്കെതിരായ ആരോപണം ഗുരുതരമാണെന്ന് നിരാക്ഷിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ സുപ്രീംകോടതിയെ സമീപിക്കുന്നത് ശരിയല്ലെന്നാണ് ഉപദേശം.

New Lawyer For Dileep, Fresh Findings May Prove Crucial
മൊഴി ശരിയല്ല

മൊഴി ശരിയല്ല

അതേസമയം ഫോൺ നശിപ്പിച്ചെന്ന പ്രതികളുടെ മൊഴി വസ്തുതാപരമല്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പോലീസ്. എന്നാൽ ഫോൺ എങ്ങനെ കണ്ടെത്തുപമെന്ന കാര്യത്തിൽ പോലീസിനും വ്യക്തതയില്ല.

English summary
actor dileep again to hc for bail in actress attack case.
Please Wait while comments are loading...