• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'സത്യം എന്താണെന്ന് പറയാൻ പറ്റാത്ത സാഹചര്യമാണ്,ഫെയ്സ് ചെയ്യുകയാണ്,അല്ലാതെ എന്ത് ചെയ്യാൻ';ദിലീപ്

Google Oneindia Malayalam News

കൊച്ചി; പ്രമുഖ നടിയെ ആക്രമിച്ച കേസിൽ കഴിഞ്ഞ ദിവസം നടൻ ദിലീപിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സംവിധായകൻ ബാചന്ദ്ര കുമാർ രംഗത്തെത്തിയിരുന്നു.നടിയെ പ്രതികരൾ ആക്രമിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ഒരു വിഐപി വീട്ടിൽ എത്തിച്ച് നൽകിയെന്നും അത് ദീലീപ് കണ്ടെന്നുമൊക്കെയായിരുന്നു ബാലചന്ദ്രയുടെ ആരോപണം. ഇപ്പോഴിതാ ഇത്തരം ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ദീലീപ്. റിപ്പോർട്ടർ ചാനലിനോടാണ് നടന്റെ പ്രതികരണം.

1

ദിലീപിന്റെ വാക്കുകളിലേക്ക്- മനസ് കൊണ്ട് മറ്റുള്ളവരുടെ ഇഷ്ടപ്പെടാതെ വരുമ്പോൾ ദിലീപ് എന്ത് ചെയ്യും എന്ന ചോദ്യത്തിന് എനിക്ക് അങ്ങനെ ആരേയും ഇഷ്ടപ്പെടാതെ വരാറില്ലെന്നും മറ്റുള്ളവർക്കാണ് അങ്ങനെ തോന്നുന്നതെന്നുമായിരുന്നു ദിലീപിന്റെ മറുപടി.
ഇപ്പോൾ താൻ ജാമ്യത്തിലാണ്. അതുകൊണ്ട് തന്നെ ആരെങ്കിലും തനിക്കെതിരെ കല്ലെറിഞ്ഞാലോ കുറ്റം പറഞ്ഞാലോ ഒന്നും മാധ്യമങ്ങൾക്ക് മുന്നിൽ വന്നിരുന്ന് ഒന്നിനും മറുപടി പറയാൻ സാധിക്കില്ലെന്നും ദിലീപ് പറഞ്ഞു.

2


പല ആളുകളും തന്നെ കുറിച്ച് അവിഖ്യാതികൾ പറയുന്നുണ്ട്, മോശമായി പറയുന്നുണ്ട്. എന്നാൽ
സത്യം എന്താണെന്ന് പറയാൻ പറ്റാത്ത സാഹചര്യത്തിലാണ് താൻ ഉള്ളത്. ജീവിതത്തിൽ ഇതൊക്കെ അഭിമുഖീകരിക്കുക, അല്ലാതിപ്പോള്‍ എന്തു ചെയ്യാനാ?. എന്നെങ്കിലും ഒരു സമയത്ത് താൻ എല്ലാം തുറന്ന് പറയുന്നു, ദിലീപ് പറഞ്ഞു. പ്രേക്ഷകര്‍ കൂടെയുള്ളതുകൊണ്ട് താന്‍ സന്തോഷവാനാണെന്നും ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.
നാല് വർഷമായി തന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു എന്നാണ് ദിലീപിന്റെ വാക്കുകൾ.

3

അതിനിടെ താൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്ന് ബാലചന്ദ്ര വ്യക്തമാക്കി. ഇന്നലെ നെടുമ്പാശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്ന് ബാലചന്ദ്ര പറഞ്ഞു. വിചാരണ നടപടികൾ നിർത്തിവെയ്ക്കാനും തന്നെ സാക്ഷി പട്ടികയിൽ ഉൾപ്പെടുത്താനും തന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നുമാണ് തന്റെ ആവശ്യം. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെക്കാൾ കൂടുതൽ കാര്യങ്ങൾ തനിക്ക് പോലീസിനോട് പറയാനുണ്ടെന്നും ബാലചന്ദ്ര കുമാർ പറഞ്ഞു.

4

ദിലീപും കൂട്ടരും നടിയെ ആക്രമിച്ച ആ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ ഉള്ള പ്രതികരണങ്ങൾ, അവര് പ്രകടിപ്പിച്ച വാക്കുകൾ, ഏത് ആങ്കിളിൽ ഷൂട്ട് ചെയ്തതാണ് തുടങ്ങിയ കാര്യങ്ങൾ എനിക്ക് പരാതിയിൽ പറയാൻ സാധിച്ചിരുന്നില്ല. അത് അന്വേഷണ ഉദ്യോഗസ്ഥരോട് തുറന്ന് പറയും. അതേസമയം തന്റെ വെളിപ്പെടുത്തലിന് പിന്നാലെ പലരും തന്നെ സമീപിച്ച് തുടങ്ങിയിട്ടുണ്ടെന്നും ബാലചന്ദ്ര പറഞ്ഞു.

6

ദിലീപിനെതിരെ തന്റെ കൈയ്യിലുളള തെളിവുകൾ കേസിന്റെ ദിശമാറ്റാൻ തക്ക കഴിവുള്ളയാണെന്നും ബാലചന്ദ്ര അവകാശപ്പെട്ടു. ഞാൻ വ്യക്തമായി കണ്ടതിന്റേയും കേട്ടതിന്റേയും അടിസ്ഥാനത്തിലാണ് പരാതി നൽകിയത്. ദിലീപിനെ ബ്ലാക്ക് മെയില് ചെയ്യാനായിരുന്നുവെങ്കിൽ താൻ മുഖ്യമന്ത്രിയെ സമീപിക്കേണ്ട കാര്യമില്ലല്ലോ?

6


തന്റെ മനസിലുള്ള കാര്യങ്ങൾ പറയും എന്ന് പറഞ്ഞപ്പോൾ ദീലീപ് തന്നെ കൊലപ്പെടുത്തുമെന്നാണ് അദ്ദേഹത്തോട് അടുത്ത ആൾ പറഞ്ഞത്. തനിക്ക് എല്ലാം അറിയുന്നതിനാൽ ദിലീപ് തന്നെ സ്കെച്ച് ചെയ്തിട്ടുണ്ടെന്നും അയാൾ പറഞ്ഞു. ജീവനിൽ കൊതി ഉള്ളത് കൊണ്ടാണ് താൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയതെന്നും ബാലചന്ദ്ര പറഞ്ഞു.

cmsvideo
  Actress attack case: Dileep withdraws discharge petition from SC | Oneindia Malayalam
  7

  2017 നവംബർ 15 ന് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ ഒരാൾ കാറിൽ എത്തിച്ചെന്നും എല്ലാവരും കൂട്ടത്തോടെ ഇരുന്ന് ദൃശ്യങ്ങൾ കണ്ടു എന്നുമാണ് ബാലചന്ദ്ര ആരോപിച്ചത്. ദൃശ്യങ്ങൾ ദിലീപിന് കൊടുത്ത ശേഷമാണ് അയാൾ പോയത്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയും ദിലീപും തമ്മിൽ അടുത്ത ബന്ധം ഉണ്ടെന്നും ആലുവയിലുളള ദിലീപിന്റെ വീട്ടില്‍ വെച്ച് പള്‍സര്‍ സുനിയെ താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും ബാലചന്ദ്ര പറഞ്ഞിരുന്നു.

  English summary
  Actor Dileep Responded To Director P Balachandra Kumar Latest Claim Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X