പോലീസിന്റെ വാദം പൊളിയുന്നു? മഞ്ജുവാര്യര്‍ക്ക് ഫ്‌ളാറ്റില്ല; ദിലീപ് പറയുന്നു... അന്ന് കോടതി വേറെ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ വാദങ്ങള്‍ എഴുതി നല്‍കി ദിലീപ്. ദിലീപിന്റെയും പോലീസിന്റെയും വാദങ്ങള്‍ കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. തുടര്‍ന്നാണ് ചില കാര്യങ്ങള്‍ കൂടി പറയാനുണ്ട് എന്ന് ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടത്. ഇക്കാര്യങ്ങള്‍ എഴുതി നല്‍കൂ എന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
ഇന്ന് ദിലീപ് വാദങ്ങള്‍ രേഖാമൂലം സമര്‍പ്പിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ ഓരോന്നും എടുത്തുപറഞ്ഞ്, അതിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയാണ് ചെയ്തിരിക്കുന്നത്. ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച രാവിലെ 10.15ന് വിധി പ്രസ്താവിക്കും. ദിലീപ് രേഖാമൂലം സമര്‍പ്പിച്ച വാദങ്ങളുടെ വിശദാംശങ്ങള്‍ അറിയാം...

സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണ സംഘത്തിലെ പോലീസ് ഓഫീസര്‍മാരെ വധിക്കാന്‍ ദിലീപ് പല തവണയായി ഗൂഢാലോചന നടത്തി എന്നാണ് ബാലചന്ദ്ര കുമാറിന്റെ ആരോപണങ്ങളിലൊന്ന്. തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് പരാതി നല്‍കിയതും ദിലീപിനെതിരെ കേസെടുത്തതും.

കേസെടുത്ത പിന്നാലെയാണ് ദിലീപ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയത്. ദിലീപിനെ ചോദ്യം ചെയ്യണമെന്ന പോലീസിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നു. 33 മണിക്കൂര്‍ താരത്തെ ചോദ്യം ചെയ്തു. ശേഷം മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോള്‍ അന്വേഷണ സംഘം എതിര്‍ക്കുകയായിരുന്നു. അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

കേസില്‍ തന്നെ കുടുക്കുകയാണെന്നും നടി ആക്രമിക്കപ്പെട്ട കേസ് പൊളിയുമെന്ന് കണ്ടപ്പോള്‍ പുതിയ കേസുമായി വന്നിരിക്കുകയാണെന്നും ദിലീപ് കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ഈ വേളയില്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെന്ന് ദിലീപ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്.

ഇനി പറയാനുള്ളത് എഴുതി നല്‍കൂ എന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇന്ന് ദിലീപ് വാദങ്ങള്‍ എഴുതി നല്‍കി. ക്രൈംബ്രാഞ്ച് കേസ് കെട്ടിച്ചമച്ചതാണ്. ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി തുടങ്ങിയത്. ബാലചന്ദ്ര കുമാര്‍ വിശ്വാസ്യയോഗ്യനായ സാക്ഷിയല്ല. അദ്ദേഹം പുറത്തുവിട്ട പല ശബ്ദരേഖകളും അപൂര്‍ണവും കൂട്ടിച്ചേര്‍ത്തതുമാണെന്നും ദീലീപ് കോടതിയെ അറിയിച്ചു.

മുന്‍ ഭാര്യ മഞ്ജുവാര്യരുടെ ഉടമസ്ഥതയിലുള്ള എംജി റോഡിലെ മേത്തര്‍ ഫ്‌ളാറ്റില്‍ പ്രതികള്‍ ഗൂഢാലോചന നടത്തി എന്നാണ് പ്രോസിക്യൂഷന്‍ വാദം. ഇത് തെറ്റാണ്. മഞ്ജു വാര്യര്‍ക്ക് അവിടെ ഫ്‌ളാറ്റില്ല. താന്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് വ്യവസായി സലീം സാക്ഷിയാണ് എന്ന വാദവും തെറ്റാണ്. വിദേശത്തുള്ള സലീമിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടില്ലെന്നും ദീലീപ് അറിയിച്ചു.
നടി ശീലു എബ്രഹാമിന്റെ വിവാഹം കഴിഞ്ഞിട്ട് 17 വര്‍ഷം; ആഘോഷമാക്കി താരം... ചിത്രങ്ങള്‍

ഡിവൈഎസ്പി ബൈജു പൗലോസിനെ നേരിട്ട് ഭീഷണിപ്പെടുത്തി എന്ന വാദം തെറ്റാണ്. 2017 ഡിസംബറില്‍ വിചാരണ കോടതി വളപ്പില്‍ വച്ച് ഭീഷണിപ്പെടുത്തി എന്നാണ് പറയുന്നത്. അന്ന് കേസ് വിചാരണ കോടതിയില്‍ എത്തിയിരുന്നില്ല. അങ്കമാലി കോടതിയിലായിരുന്നു. 2018 ഫെബ്രുവരിയിലാണ് കേസ് വിചാരണ കോടതിയിലെത്തിയത്. നാല് വര്‍ഷം മുമ്പ് നടന്നിട്ട് ഇതുവരെ ബൈജു പൗലോസ് പരാതി നല്‍കിയില്ലല്ലോ എന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു.

ഒന്നിലധികം പേര്‍ ക്രിമിനല്‍ പ്രവര്‍ത്തനത്തിന് ധാരണയിലെത്തുന്നതാണ് ക്രിമിനല്‍ ഗൂഢാലോചന. ഇങ്ങനെയൊരു വാദം എഫ്‌ഐആറില്‍ സൂചിപ്പിച്ചിട്ടില്ലെന്നും ദിലീപ് വാദിച്ചു. അതേസമയം, ആക്രമണ ദൃശ്യം എറണാകുളം സെഷന്‍സ് കോടതിയില്‍ നിന്ന് ചോര്‍ന്നു എന്ന വാര്‍ത്തയില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രി, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് എന്നിവര്‍ക്ക് കത്തയച്ചു. ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാറിനെതിരെ കണ്ണൂരിലെ യുവതി പീഡന പരാതി നല്‍കിയതും പുതിയ വാര്‍ത്തയാണ്.












Click it and Unblock the Notifications