'പുരുഷന്മാര്‍ക്ക് തലേക്കെട്ട് കെട്ടി മൊയല്ല്യാരോ സന്യാസിയോ ആകാം,സ്ത്രീയ്ക്ക് അതു പറ്റില്ല..ആശ്രമം ശരി തന്നെ'
തിരുവനന്തപുരം; 'ചിത്രാനന്ദമയി അമ്മ' എന്ന സ്വയം പ്രഖ്യാപിത ആൾദൈവത്തിന്റെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. 'ചിത്രാനന്ദമയി അമ്മ ഫൗണ്ടേഷൻ' എന്ന പേരിൽ ആശ്രമം സ്ഥാപിച്ചാണ് ഇവർ ഭക്തർക്ക് ദർശനം നൽകുന്നത്. നിരവധി പേർ വിഷയത്തിൽ ട്രോൾ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരിക്കുകയാണ് നടൻ ഹരീഷ് പേരടി.
'ഇതൊക്കെ ഞാൻ തന്നെ കണ്ടുപിടിച്ച ഭാവങ്ങളാ'; ഭാവങ്ങൾ വാരി വിതറി മഞ്ജു വാര്യർ..വൈറൽ ചിത്രങ്ങൾ
'പുരുഷൻമാർക്ക് തലേക്കെട്ടുകെട്ടി മൊയില്ലാരാവാം,കാഷായ വേഷം ധരിച്ച് സസ്യാസിയാവാം,ലോഹയിട്ട് പള്ളിലെ' അച്ഛനാവാം..അതിലൊന്നും ആർക്കും ഒരു പ്രശ്നവുമില്ല...പക്ഷെ ഒരു സ്ത്രിക്ക് ആത്മിയ വേഷം ധരിച്ച് ആത്മിയ അമ്മയാവാൻ പറ്റില്ല എന്ന് പറയുന്നത് സ്ത്രി സ്വാതന്ത്രിത്തിന്റെ വിഷയം തന്നെയാണെന്ന് നടൻ ഫേസ്ബുക്കിൽ കുറിച്ചു. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

പർദ്ധയും, കന്യാസത്രി വേഷവും ഇട്ട് സ്ത്രീകൾക്ക് പൊതു സമുഹത്തിൽ ഇറങ്ങാമെങ്കിൽ അവർക്കിഷട്ടമുള്ള കീരിടവും വേഷവും ധരിച്ച് അവർ അവരുടെ സ്വന്തം ആശ്രമത്തിൽ ഇരിക്കുന്നതിൽ ഒരു തെറ്റുമില്ല...

പുരുഷൻമാർക്ക് തലേക്കെട്ടുകെട്ടി മൊയില്ലാരാവാം,കാഷായ വേഷം ധരിച്ച് സസ്യാസിയാവാം,ലോഹയിട്ട് പള്ളിലെ' അച്ഛനാവാം..അതിലൊന്നും ആർക്കും ഒരു പ്രശ്നവുമില്ല...പക്ഷെ ഒരു സ്ത്രിക്ക് ആത്മിയ വേഷം ധരിച്ച് ആത്മിയ അമ്മയാവാൻ പറ്റില്ല എന്ന് പറയുന്നത് സ്ത്രി സ്വാതന്ത്രിത്തിന്റെ വിഷയം തന്നെയാണ്...

ഒരു സ്ത്രിയായതുകൊണ്ട് മാത്രമാണ് അവർ ഇത്രയും കളിയാക്കലുകൾ ഏറ്റുവാങ്ങേണ്ടിവരുന്നത്...ഹലാൽ ഭക്ഷണം ഇഷ്ടമുള്ളവർ കഴിച്ചാൽമതി എന്നതു പോലെ അവരുടെ ആശ്രമത്തിലേക്ക് ഇഷ്ടമുള്ളവർ പോയാൽമതി...ഹലാൽ ബോർഡുകൾ ശരിയാണെങ്കിൽ ഇവരും ഇവരുടെ ആശ്രമവും ശരി തന്നെയാണ്...ഇവരും നാളെ ഹോസപിറ്റലും അനാഥാലയവും ചാനലും എല്ലാം തുടങ്ങും...ഒരു പാട് ആളുകൾക്ക് ജോലി തരും...ഈ സ്ത്രീയുടെ സ്വാതന്ത്യത്തോടൊപ്പം, ഹരീഷ് പേരടി കുറിപ്പിൽ പറയുന്നു.

അതേസമയം വിഷയത്തിൽ കഴിഞ്ഞ ദിവസം രൂക്ഷമായി പ്രതികരിച്ച് ഡോ മനോജ് വെള്ളനാട് രംഗത്തെത്തിയിരുന്നു. ശരിക്കും ഇത് ട്രോൾ മാത്രമായി ഒതുങ്ങേണ്ട വിഷയം അല്ലെന്നും പ്രദേശത്തെ ജനപ്രതിനിധികളും ശാസ്ത്ര പ്രചാരകരും അന്ധവിശ്വാസങ്ങളെ എതിർക്കുന്ന എല്ലാ മനുഷ്യരും മുന്നിട്ടിറങ്ങി ഭാവിയിലെ ഒരു വലിയ സാമൂഹിക വിപത്തിനെ മുളയിലേ നുള്ളേണ്ടതാണെന്നുമായിരുന്നു മനോജ് ഫേസ്ബുക്കിൽ കുറിച്ചത്.

മനോജിന്റെ ഫേസ്ബുക്ക് കുറിപ്പ്-ശരിക്കും ഇത് ട്രോളുകളിൽ മാത്രം ഒതുങ്ങേണ്ട വിഷയമല്ല. ഇവിടെ രണ്ട് സാധ്യതകളേയുള്ളൂ,1. 100% ഉഡായിപ്പ്.
2. അവർക്ക് സ്വയം ദൈവമാണെന്ന തോന്നൽ യഥാർത്‌ഥ്യമാണ്.ഇതിലേതാണെങ്കിലും നിലവിൽ അതൊരു സാമൂഹിക പ്രശ്നമായി മാറിയ സ്ഥിതിയ്ക്ക് ഗവൺമെന്റ് ഇടപെടേണ്ട വിഷയമാണ്.

ഉഡായിപ്പാണെന്ന് ബോധ്യപ്പെട്ടാൽ അവരെയും കൂട്ടരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം.
ഇനി ശരിക്കും അവർക്ക് സ്വയമൊരു ദൈവമാണെന്ന് തന്നെ തോന്നുന്നുണ്ടെങ്കിൽ, വട്ടിയൂർക്കാവിൽ ആശ്രമം പണിയാൻ അനുമതി കൊടുക്കുകയല്ലാ സർക്കാർ ചെയ്യേണ്ടത്, ഊളമ്പാറയിലും മെഡിക്കൽ കോളേജിലും നല്ല സൈക്യാട്രി വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്, അവിടേക്ക് മാറ്റി നല്ല ചികിത്സ കൊടുക്കുകയാണ്.

ഒരു രോഗിയെ പിടിച്ച് ബാലെ ഡ്രസിടിച്ച്, ഫാൻസി ഡ്രസ് കളിപ്പിച്ച്, ആത്മീയ ബിസിനസിനിറങ്ങിയ കൂട്ടുപ്രതികളെ ജയിലിലും അയക്കണം.
ഈ പ്രദേശത്തെ ജനപ്രതിനിധികളും ശാസ്ത്ര പ്രചാരകരും അന്ധവിശ്വാസങ്ങളെ എതിർക്കുന്ന എല്ലാ മനുഷ്യരും മുന്നിട്ടിറങ്ങി ഭാവിയിലെ ഒരു വലിയ സാമൂഹിക വിപത്തിനെ മുളയിലേ നുള്ളേണ്ടതാണ്.
'നസ്രിയയുടെ ക്യൂട്ട്നെസ് ഒന്നും അങ്ങനെ പൊയ്പോകൂല'; പുതിയ ഡോൾ ലുക്ക് വൈറൽ












Click it and Unblock the Notifications