കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മാടമ്പിത്തരത്തിനെതിരെയുള്ള പ്രതിഷേധം'; രഞ്ജിത്തിനെതിരെ കൂവിയും കുരച്ചും ഹരീഷ് പേരടി, വീഡിയോ

Google Oneindia Malayalam News

കോഴിക്കോട്: ഐ എഫ് എഫ് കെ സമാപന വേദിയില്‍ കൂവി പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലാണ് ഹരീഷ് പേരടി പരിഹാസവുമായി രംഗത്തെത്തിയത്. വീഡിയോയില്‍ കൂവുകയും കുരയ്ക്കുകയും ചെയ്തുകൊണ്ടാണ് ഹരീഷ് പേരടിയുടെ പരിഹാസം, രഞ്ജിത്തിന്റെ തിരക്കഥയില്‍ ഇറങ്ങിയ ദേവാസുരത്തിലെ വന്ദേ മുകുന്ദ ഹരേ എന്ന പാട്ടിന്റെ ഈണത്തിലായിരുന്നു ഹരീഷ് പേരടിയുടെ കൂവല്‍. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

1

ഞാന്‍ അടക്കമുള്ള പൊതുസമൂഹത്തിന്റെ നികുതിപ്പണം കൊണ്ട് നടക്കുന്ന ചലച്ചിത്ര മേളയില്‍ പ്രതിഷേധിച്ച പട്ടികളെയും നായ്ക്കളുമായി ഉപമിച്ച ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ മാടമ്പിത്തരത്തിനെതിരെയുള്ള പ്രതിഷേധമാണ് ഈ കുവലും കുരയുമെന്ന് ഹരീഷ് പേരടി പറഞ്ഞു. ഇതിന് പിന്നാലെയാണ് അദ്ദേഹം വീഡിയോയില്‍ കൂവിയത്.

2

ഹരീഷ് പേരടി പങ്കുവച്ച ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് രഞ്ജിത്തിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയത്. കൂവല്‍ കാര്യമാക്കുന്നില്ലെന്നും അറിവില്ലായ്മ കൊണ്ടാണ് അത് സംഭവിക്കുന്നതെന്നും സൂചിപ്പിക്കാന്‍ തന്റെ വീട്ടിലെ പട്ടികള്‍ തന്നെ നോക്കി കുരയ്ക്കുന്നതിനെ കുറിച്ചാണ് രഞ്ജിത്ത് ഉപമിച്ചത്.

3

ആരോ എന്തോ ബഹളമുണ്ടാക്കി. അത്, കാണാന്‍ വലിയ പ്രേക്ഷക സമൂഹവുമുണ്ടായി. ഒരു വീഴ്ച്ചയും നടത്തിപ്പിലില്ല. അക്കാദമിക്ക് ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളുമില് ല. വിഖ്യാതരായ പ്രതിഭകളുടെ സാന്നിധ്യം മേളയെ സമ്പന്നമാക്കിയെന്ന് രഞ്ജിത്ത് പറഞ്ഞിരുന്നു. കോഴിക്കോടാണ് ഞാന്‍, വയനാട്ടിലൊരു വീടുണ്ട്. അവിടെ വീടു നോക്കുന്ന ബാലകൃഷ്ണന്‍ നാടന്‍ നായ്ക്കളെ വളര്‍ത്തുന്നുണ്ട്.

4

കൂവി പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച് രഞ്ജിത്ത്; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധംകൂവി പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച് രഞ്ജിത്ത്; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

ആ നായ്ക്കള്‍ എന്നെ കണ്ടാല്‍ കുരയ്ക്കാറുണ്ട്. ഞാന്‍ ആ വീടിന്റെ ഉടമസ്ഥാനാണെന്നൊന്നും ആ നായ്ക്കള്‍ ഓര്‍ക്കാറില്ല. പരിചയമില്ലാത്തതിന്റെ പേരില്‍ കുരയ്ക്കാറുണ്ട്. അതുകൊണ്ട് നായയെ തല്ലിപുറത്താക്കാറില്ല,- ഇങ്ങനെയാണ് രഞ്ജിത്ത് പ്രതിഷേധക്കാരെ നായ്ക്കളുമായി ഉപമിച്ചത്.

5

'മഞ്ജു വാര്യരുടെ കയ്യക്ഷരം അല്ലത്, അവരെ കുടുംബിനി ആക്കാനല്ല ആഗ്രഹിച്ചത്'; സനൽകുമാർ ശശിധരൻ'മഞ്ജു വാര്യരുടെ കയ്യക്ഷരം അല്ലത്, അവരെ കുടുംബിനി ആക്കാനല്ല ആഗ്രഹിച്ചത്'; സനൽകുമാർ ശശിധരൻ

പരാമര്‍ശം വിവാദമായതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ അരുണ്‍ കുമാര്‍ പ്രതിഷേധ കുറിപ്പ് പങ്കുവച്ചിരുന്നു. നായ വളര്‍ത്തുന്ന തമ്പുരാനറിയാന്‍ എന്ന് തുടങ്ങന്ന കുറിപ്പോടെയാണ് അരുണ്‍ കുമാര്‍ പ്രതിഷേധം അറിയിച്ചത്. ആരാണ് ഹേ താങ്കളുടെ കുട്ടികള്‍? ജോലികൂലിയില്‍ ഒരു വിഹിതം പിടിച്ചു വച്ച് ദൂരം താണ്ടിയെത്തി സ്വന്തം ചിലവില്‍ സിനിമ കാണാനെത്തിയ നല്ല സിനിമാസ്വാദകരായ ഡെലിഗേറ്റുകളോ? ഇന്‍ഫാന്റലൈസേഷന്‍ നടത്തി ' നീയൊരു കുട്ടിയാണ് ' എന്ന് മിസോജനിറ്റിക്കായി താങ്കളുടെ തിരക്കഥാ രീതിയില്‍ ആക്ഷേപിക്കാന്‍ നിങ്ങളാരാണ് ഹേ..? എന്ന് അരുണ്‍ കുമാര്‍ ചോദിച്ചു.

6

70 ലക്ഷം ലോട്ടറി അടിച്ചു മോനെ..; ഒടുവിൽ ഡാനിയേലിനെ കടാക്ഷിച്ച് ഭാഗ്യദേവത70 ലക്ഷം ലോട്ടറി അടിച്ചു മോനെ..; ഒടുവിൽ ഡാനിയേലിനെ കടാക്ഷിച്ച് ഭാഗ്യദേവത

നല്ല നിലയില്‍ നടന്നു വന്ന മേളയിലെ വിമര്‍ശനങ്ങള്‍ കേള്‍ക്കാനും വിനീതമാകാനും കഴിയാത്തയാള്‍ കലാകാരനാകുന്നത് എങ്ങനെയാണ്? മംഗലശേരി നീലകണ്ഠനില്‍ നിന്നും കോശിയുടെ അപ്പനില്‍ നിന്നും ഇറങ്ങാന്‍ കഴിയാത്ത പരിമിതി ഇത്തരമൊരു മേളയില്‍ ഇറക്കരുത്. ആ കൂവല്‍ അപശബ്ദമല്ല , തിരിച്ചറിവുള്ള സമൂഹത്തിന്റെ താക്കീതാണ്- അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

English summary
Actor Hareesh Peradi mocked director and film academy chairman Ranjith over iffk issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X