Get Updates
Get notified of breaking news, exclusive insights, and must-see stories!

'അങ്ങനെയൊരു അപൂർവ വ്യക്തിത്വം, ഇന്നസെന്റിന് ഇടതുപക്ഷത്തോടു ചേർന്നു നിൽക്കാനേ കഴിയൂ'; ഐസക്

കൊച്ചി: അന്തരിച്ച നടൻ ഇന്നസെന്റിനെ അനുസ്മരിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്.താൻ ജീവിച്ച ലോകത്തെയും പരിചയിച്ച മനുഷ്യരെയും അകംപുറം നിരീക്ഷിക്കാനും അസാധ്യവും നിശിതവുമായ നർമ്മബോധം കൊണ്ട് ആ ജീവിത സന്ദർഭങ്ങളെ അടയാളപ്പെടുത്താനും സവിശേഷമായ ഒരു വൈദഗ്ധ്യം ഇന്നസെന്റിന് ഉണ്ടായിരുന്നുവെന്ന് തോമസ് ഐസക് കുറിച്ചു.

തിരക്കഥാകൃത്തും സംവിധായകനും കൂടി മെനഞ്ഞ കഥാപാത്രങ്ങൾക്ക് ആത്മാവു നൽകിയ ഒരുജ്വല നടൻ മാത്രമായിരുന്നില്ല അദ്ദേഹം. നമ്മുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന അസാമാന്യ വ്യക്തിത്വമുള്ള ഒരു മലയാളി കൂടിയായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.

 innocent-1679899114.jpg -Properties

ജിഎസ്ടി പ്രാബല്യത്തിലായ സമയം. സിനിമാടിക്കറ്റിനു മേൽ ജിഎസ്ടിയും തദ്ദേശസ്ഥാപനങ്ങൾ ഈടാക്കുന്ന വിനോദനികുതിയും. രണ്ടുംകൂടി ഈടാക്കരുത് എന്ന ആവശ്യവുമായി, അന്ന് അമ്മയുടെ പ്രസിഡന്റായിരുന്ന ഇന്നസെന്റിന്റെ നേതൃത്വത്തിൽ ഒരു സംഘം ചലച്ചിത്രപ്രവർത്തകർ എന്റെ ഓഫീസിലെത്തിയിരുന്നു. അവരുടെ ആവശ്യം അംഗീകരിക്കുകയും വിനോദനികുതി ഒഴിവാക്കുകയും അതുമൂലം തദ്ദേശ സ്ഥാപനങ്ങൾക്കുണ്ടാകുന്ന നഷ്ടം സർക്കാർ നികത്തുമെന്ന് തീരുമാനിക്കുകയും ചെയ്തു.

ഇന്നസെന്റുമായുള്ള കൂടിക്കാഴ്ചകളിൽ മനസിൽ തങ്ങി നിൽക്കുന്ന ഒരു സന്ദർഭമാണിത്. അദ്ദേഹത്തിന്റെ നർമ്മബോധവും നേതൃപാടവവും പരിചയപ്പെടുന്ന ആരുമായും ഒറ്റ നിമിഷം കൊണ്ട് ഉറ്റസൗഹൃദം സ്ഥാപിക്കാനുള്ള മിടുക്കുമൊക്കെ എനിക്കന്നു നേരിട്ടു ബോധ്യമായി. വെള്ളിത്തിരയിലെ ജീവിതം കൊണ്ടു മാത്രമല്ല, ഇന്നസെന്റ് നമ്മെ വിസ്മയിപ്പിച്ചതും ആരാധകരാക്കിയതും. അതിനു പുറത്തും അദ്ദേഹമൊരു ഉജ്വല വ്യക്തിത്വമായിരുന്നു.

സിനിമയിൽ നമ്മെ ചിരിപ്പിച്ച ഡയലോഗുകൾക്കും മാനറിസങ്ങൾക്കും തീർച്ചയായും തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും പിൻബലമുണ്ട്. പക്ഷേ, നിത്യജീവിതത്തിൽ അദ്ദേഹം പൊട്ടിച്ച തമാശകളുടെയും പറഞ്ഞ കഥകളുടെയും പ്രകാശിപ്പിച്ച ചിന്തയുടെയും അവകാശി അദ്ദേഹം മാത്രമായിരുന്നു.

താൻ ജീവിച്ച ലോകത്തെയും പരിചയിച്ച മനുഷ്യരെയും അകംപുറം നിരീക്ഷിക്കാനും അസാധ്യവും നിശിതവുമായ നർമ്മബോധം കൊണ്ട് ആ ജീവിതസന്ദർഭങ്ങളെ അടയാളപ്പെടുത്താനും സവിശേഷമായ ഒരു വൈദഗ്ധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. എല്ലാ നിലയിലും അദ്ദേഹം വ്യത്യസ്തനായ മനുഷ്യനായിരുന്നു.

അത്യന്തം ക്ലേശകരമായ അനുഭവക്കടൽ നീന്തിക്കടന്നു വന്നതുകൊണ്ടാവാം, വല്ലാത്ത ഒരു കൂസലില്ലായ്മയുടെ തലയെടുപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. അതേ തലയെടുപ്പോടെ അദ്ദേഹം ബന്ധുക്കളെയും സുഹൃത്തുക്കളെയും സമൂഹത്തെയും കൊതിപ്പിക്കുംവിധം സ്നേഹിച്ചു. ചിരിയിലും ചിന്തയിലും പോസിറ്റീവ് എനെർജിയുടെ പ്രകാശം കൂടെക്കൊണ്ടു നടക്കുന്നവർ അപൂർവമാണ്. അവരുടെ സാന്നിധ്യം ഏതു സദസിനെയും സദാ ആഹ്ലാദഭരിതമാക്കും.

അവർ സൃഷ്ടിക്കുന്ന പൊട്ടിച്ചിരിയുടെ അരുവികളിലൂടെ മനസിന്റെ ഭാരം ഒഴുകിയകലും. അങ്ങനെയൊരു അപൂർവവ്യക്തിത്വമായിരുന്നു ഇന്നസെന്റിന്റേത്.ഇങ്ങനെയൊരാൾക്ക് ഇടതുപക്ഷത്തോടു ചേർന്നു നിൽക്കാനേ കഴിയൂ. ചാലക്കുടിയുടെ എംപിയായിരുന്നപ്പോൾ, വികസനപദ്ധതികളുടെ പൂർത്തീകരണത്തിന് ഏറ്റവും വലിയ പരിഗണനയാണ് അദ്ദേഹം നൽകിയത്.

ചാലക്കുടി മണ്ഡലത്തിലെ കിഫ്ബി പദ്ധതികൾ യാഥാർത്ഥ്യമാക്കാനും അദ്ദേഹം നിരന്തരമായി ഇടപെടുമായിരുന്നു. അന്ന് വിഭാവനം ചെയ്ത പല പദ്ധതികളും ഇന്ന് യാഥാർത്ഥ്യമാകുന്ന ഘട്ടത്തിലാണ് ഇന്നസെന്റിന്റെ വേർപാട്. 1200 കോടിയുടെ പെട്രോ കെമിക്കൽ പാർക്ക്, 190.16 കോടിയുടെ അങ്കമാലി -കൊച്ചി വിമാനത്താവള ബൈപ്പാസ്, 133.24 കോടി രൂപയുടെ പെരുമ്പാവൂർ ബൈപ്പാസുമൊക്കെ ഇന്നസെന്റ് നിരന്തരമായി പിന്തുടർന്നിരുന്ന വികസന പദ്ധതികളാണ്.

കിഫ്ബി പദ്ധതികൾക്കു പിന്നാലെ ഇതുപോലെ ഫോളോ അപ് ചെയ്ത മറ്റൊരു എംപിയുണ്ടോ എന്ന് സംശയമാണ്.എഴുത്തുകാരനെന്ന നിലയിലും ഇന്നസെന്റ് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു. സ്വതസിദ്ധമായ ഫലിതബോധം കൊണ്ട് തേച്ചുമിനുക്കി അദ്ദേഹം ആ പുസ്തകങ്ങളിലൂടെ മുന്നോട്ടു വെയ്ക്കുന്ന ജീവിതവീക്ഷണത്തെ തെല്ലൊരു അസൂയയോടെ മാത്രമേ സമീപിക്കാനാവൂ.

ആർദ്രമായ സഹജീവി സ്നേഹവും മനുഷ്യരാശിയുടെ അതിജീവനശേഷിയിലുള്ള കലർപ്പറ്റ വിശ്വാസവും അസാമാന്യമായ ആത്മവിശ്വാസവും സ്ഫുരിക്കുന്നതാണ് അദ്ദേഹത്തിന്റെ ജീവിതവീക്ഷണം. തിരക്കഥാകൃത്തും സംവിധായകനും കൂടി മെനഞ്ഞ കഥാപാത്രങ്ങൾക്ക് ആത്മാവു നൽകിയ ഒരുജ്വല നടൻ മാത്രമായിരുന്നില്ല അദ്ദേഹം. നമ്മുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന അസാമാന്യ വ്യക്തിത്വമുള്ള ഒരു മലയാളി. ഈ ഭാഷവും ദേശവുമുള്ളടത്തോളം കാലം അദ്ദേഹത്തിന് മരണമില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+