ഭീഷണിപ്പെടുത്തി വായടപ്പിക്കാനാവില്ല.. പറയാനുള്ളത് പറയും.. ബൽറാമിനെ തെറിവിളിച്ച ശേഷം നടൻ വീണ്ടും!

 • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ബാലപീഡനകനായ കമ്മി നേതാവ് എന്നാണ് എകെജിയെ യുവ കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം അധിക്ഷേപിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ തൊഴുത്തില്‍ കെട്ടിയാണ് എകെജിക്കെതിരായ എംഎല്‍എയുടെ ഈ അധിക്ഷേപം. ബാലപീഡനം എന്ന ക്രിമിനല്‍ കുറ്റം എകെജിയെപ്പോലൊരു ജനകീയ നേതാവിന് എതിരെ ആരോപിച്ച ബല്‍റാമിന് അതിനുള്ള തെളിവ് എവിടെയെന്ന ചോദ്യത്തിന് ഉത്തരമില്ല.

യുവനടി അറസ്റ്റില്‍!! അഞ്ചിലധികം യുവാക്കള്‍ നടിയുടെ ഇരകള്‍.. പ്രണയിച്ച് വീഴ്ത്തി ലക്ഷങ്ങൾ തട്ടി

ബല്‍റാമിന് എതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ പ്രതികരണം ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. നടന്‍ ഇര്‍ഷാദ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ബല്‍റാമിനെ തെറി വിളിക്കുകയുണ്ടായി. അതിന്റെ പേരില്‍ നടന് ഭീഷണികളും ലഭിക്കുന്നു. എന്നാല്‍ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ഇര്‍ഷാദ്.

ബൽറാമിന് തെറിവിളി

ബൽറാമിന് തെറിവിളി

എകെജിയെ വിടി ബല്‍റാം കമ്മി നേതാവെന്ന് വിളിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു നടന്‍ ഇര്‍ഷാദിന്റെ തെറിവിളി. തെറിവിളിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഇര്‍ഷാദ് രണ്ടാമതും ഫേസ്ബുക്കില്‍ വീഡിയോയുമായെത്തി. അതിലും മോശമായ ഭാഷയില്‍ ആയിരുന്നു ബല്‍റാമിനുള്ള മറുപടി. നേരത്തെ വിളിച്ച തെറി കുറഞ്ഞ് പോയെന്ന് പറയാനും ഇര്‍ഷാദ് മടിച്ചില്ല.

വിളിച്ചത് കുറഞ്ഞ് പോയി

വിളിച്ചത് കുറഞ്ഞ് പോയി

ബല്‍റാമിനെ താന്‍ തെറിവിളിച്ചതായി കുറച്ച് പരാതികള്‍ കേട്ടിരുന്നു. ബലരാമാ താങ്കള്‍ ആദ്യം സഖാവ് എകെജി ആരാണെന്ന് പഠിക്കണം. ബല്‍റാമിനെ വിളിച്ച തെറി കുറഞ്ഞ് പോയി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ നിലവാരത്തിന് അനുസരിച്ച് അത്രയല്ലേ പറയാന്‍ പാടുള്ളൂ. അത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ തനിക്ക് ഉറക്കം വരില്ലായിരുന്നു എന്നാണ് ഇർഷാദ് വീഡിയോയിലൂടെ പറഞ്ഞത്.

ബൽറാം അത്രയ്ക്ക് ആയിട്ടില്ല

ബൽറാം അത്രയ്ക്ക് ആയിട്ടില്ല

എകെജി പ്രസംഗിക്കുമ്പോൽ എല്ലാ കോൺഗ്രസ് എംപിമാരും ലോകസഭയിലുണ്ടായിരിക്കണം എന്ന് നെഹ്റു ആവശ്യപ്പെട്ടിട്ടുണ്ട്. അത്തരമൊരു നേതാവിനെയാണ് ബൽറാം കമ്മി എന്ന് വിളിച്ചത്. ആർഎസ്എസുകാരൻ പോലും എകെജിയെ കമ്മിയെന്ന് വിളിച്ച് അധിക്ഷേപിക്കില്ലെന്നും ഇർഷാദ് പറഞ്ഞു. എകെജി പ്രായവ്യത്യാസമുള്ള പെണ്ണിനെ കല്യാണം കഴിച്ചതെല്ലാം നമുക്ക് സംസാരിക്കാമെന്നും എന്നാൽ കമ്മി എന്ന് എകെജിയെ വിളിക്കാൻ ഫേസ്ബുക്കിൽ നേതാവായ ബൽറാം ആയിട്ടില്ലെന്നുമായിരുന്നു ഇർഷാദിന്റെ പ്രതികരണം.

പ്രതികരിക്കുക കടമയാണ്

പ്രതികരിക്കുക കടമയാണ്

ഈ വീഡിയോയ്ക്ക് പിന്നാലെ ഇര്‍ഷാദിന് എതിരെ ഭീഷണികളും വിമര്‍ശനങ്ങളുമുണ്ടായി. ഈ പശ്ചാത്തലത്തില്‍ തന്റെ നിലപാട് വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ് ഇര്‍ഷാദ്. രാജ്യത്തിന്റെ ഇന്നത്തെ സാഹചര്യത്തില്‍ പ്രതികരിക്കുക എന്നത് ഓരോ പൗരന്റെയും കടമയാണ് എന്ന് താന്‍ വിശ്വസിക്കുന്നതായി ഇര്‍ഷാദ് വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യം വേണ്ടതുണ്ട്.

സമൂഹത്തിന് കെട്ടുറപ്പുണ്ടാകണം

സമൂഹത്തിന് കെട്ടുറപ്പുണ്ടാകണം

നമ്മളാരും തന്നെ ഒന്നും കണ്ടില്ല, കേട്ടില്ല എന്ന് പറഞ്ഞ് നില്‍ക്കേണ്ടവരല്ല. എന്റെ ജീവിതം, എന്റെ വഴി, എന്റെ കുട്ടികള്‍, എന്റെ സിനിമ എന്ന് കരുതുന്ന ആളല്ല താന്‍. എനിക്ക് ജീവിക്കുക എന്നതിനൊപ്പം തന്നെ ഞാന്‍ ജീവിക്കുന്ന സമൂഹത്തിന് കൂടി കെട്ടുറപ്പുണ്ടാകണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് ഇര്‍ഷാദ് പറയുന്നു.

എന്തും പറയാമെന്ന് കരുതരുത്

എന്തും പറയാമെന്ന് കരുതരുത്

നിലവിലെ പ്രശ്‌നം താനൊരു നടനാണോ അല്ലയോ എന്നുള്ളതൊന്നുമല്ല. മറിച്ച് ആരെക്കുറിച്ചും എന്തും പറയാമെന്നതും ചരിത്രത്തെ ഏത് തരത്തിലും വളച്ചൊടിക്കാം എന്നുള്ളതുമായ തോന്നലാണ് പ്രശ്‌നം.ആ തോന്നല്‍ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. തനിക്ക് ഇക്കാര്യത്തില്‍ ഒന്നിനേയും ഭയമില്ലെന്നും ഇര്‍ഷാദ് പറയുന്നു.

സിനിമയിൽ നിന്ന് പുറത്താക്കില്ല

സിനിമയിൽ നിന്ന് പുറത്താക്കില്ല

തന്റെ തൊഴില്‍ രംഗമായ സിനിമയില്‍ നിന്നും ഇത്തരമൊരു പ്രസ്താവന നടത്തിയതിന്റെ പേരില്‍ തന്നെ ആരും പുറത്താക്കില്ലെന്ന് വിശ്വാസമുണ്ട്. താന്‍ ചെയ്തത് തന്റെ കടമ മാത്രമാണ്. സാമൂഹ്യവിഷയങ്ങളില്‍ പ്രതികരിക്കാന്‍ ഓരോ പൗരനും ബാധ്യതയും ഉത്തരവാദിത്തവുമുണ്ട്. അതാണ് താന്‍ ചെയ്തത്.

പറയാനുള്ളത് ഇനിയും പറയും

പറയാനുള്ളത് ഇനിയും പറയും

അക്കാര്യത്തില്‍ ആരെയും ഭയക്കുന്നില്ല. എന്ത് ഭീഷണി വന്നാലും നേരിടാന്‍ തയ്യാറുമാണ്. താന്‍ ഒരു കലാകാരന്‍ ആയത് കൊണ്ട് തന്നെ തന്റെ പ്രതികരണം ജനങ്ങളിലേക്ക് എത്തുമെന്ന് കരുതുന്നു. ഭീഷണി കൊണ്ട് തന്റെ എന്നല്ല ഒരാളുടേയും വായ് അടപ്പിക്കാന്‍ സാധിക്കുമെന്ന് ആരും കരുതേണ്ട. പറയാനുള്ളത് താന്‍ തുടര്‍ന്നും പറയുമെന്നും ഇര്‍ഷാദ് വ്യക്തമാക്കുന്നു.

cmsvideo
  'ബലരാമാ താങ്കള്‍ ആദ്യം സഖാവ് എകെജി ആരാണെന്ന് പഠിക്കണം' | Oneindia Malayalam

  വൈറലായ വീഡിയോ

  ഇർഷാദ് ബൽറാമിന് എതിരെ

  ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Film Actor Irshad's reaction against VT Balram in AKG Controversy

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്