കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാള സിനിമയിലെ കാരണവര്‍ ജഗന്നാഥ വര്‍മ അന്തരിച്ചു!

മുപ്പത്തിയഞ്ച് വര്‍ഷത്തിലധികമായി മലയാള സിനിമയില്‍ സജീവമായിരുന്നു ജഗന്നാഥ വര്‍മ.

  • By Muralidharan
Google Oneindia Malayalam News

കൊച്ചി: പ്രമുഖ മലയാള സിനിമാ നടന്‍ ജഗന്നാഥ വര്‍മ അന്തരിച്ചു. 77 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് തന്നെ നടന്നേക്കും എന്നാണ് അറിയുന്നത്. മുപ്പത്തിയഞ്ച് വര്‍ഷത്തിലധികമായി മലയാള സിനിമയില്‍ സജീവമായിരുന്നു ജഗന്നാഥ വര്‍മ.

ജനനം ആലപ്പുഴയില്‍, കഥകളി പ്രേമി

ജനനം ആലപ്പുഴയില്‍, കഥകളി പ്രേമി

1939 മെയ് ഒന്നിനാണ് ജഗന്നാഥ വര്‍മ ജനിച്ചത്. ആലപ്പുഴയിലെ ചേര്‍ത്തലയിള്ള വാരനാട് എന്ന ഗ്രാമത്തിലാണ് ജഗന്നാഥ വര്‍മയുടെ ജനനം. വലിയ കഥകളി പ്രേമിയാണ്. പതിനാലാം വയസ്സില്‍ കഥകളി അഭ്യസിച്ചു തുടങ്ങി. പിന്നീട് സിനിമയിലെത്തി.

സിനിമിലെത്തിയത് ഇങ്ങനെ

സിനിമിലെത്തിയത് ഇങ്ങനെ

1978 ല്‍ എ. ഭീം സിംഗ് സംവിധാനം ചെയ്ത മാറ്റൊലി എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. മുപ്പത്തിയഞ്ച് വര്‍ഷങ്ങളിലായി 108 ചിത്രങ്ങളില്‍ ഇദ്ദേഹം വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

പ്രമുഖ ചിത്രങ്ങള്‍ ഇങ്ങനെ

പ്രമുഖ ചിത്രങ്ങള്‍ ഇങ്ങനെ

മാറ്റൊലിക്ക് ശേഷം 1979 ല്‍ നക്ഷത്രങ്ങളേ സാക്ഷി, 1980 ല്‍ അന്തഃപ്പുരം, 1984 ല്‍ ശ്രീകൃഷ്ണപ്പരുന്ത്, 1987 ല്‍ ന്യൂഡെല്‍ഹി തുടങ്ങി 2012ല്‍ പുറത്തിറങ്ങിയ ഡോള്‍സ് വരെയാണ് ജഗന്നാഥ വര്‍മയുടെ സിനിമകള്‍.

കാരണവര്‍ സ്ഥാനത്ത്

കാരണവര്‍ സ്ഥാനത്ത്

മിക്കവാറും സിനികളില്‍ ജഡ്ജിയുടെയോ കുടുംബത്തിലെ കാരണവരുടെയോ വേഷമാണ് ജഗന്നാഥ വര്‍മയ്ക്ക് ലഭിച്ചിരുന്നത്. നരസിംഹം, ആറാം തമ്പുരാന്‍, ലേലം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു. ആറാം തമ്പുരാനിലെ വേഷവും ലേലത്തിലെ വികാരിയുടെ വേഷവും ചെറുതെങ്കിലും ഏറെ ശ്രദ്ധേയമായിരുന്നു.

കഥകളിയാണ് എല്ലാം

കഥകളിയാണ് എല്ലാം

കഥകളി ആചാര്യന്‍ പള്ളിപ്പുറം ഗോപാലന്‍ നായരായിരുന്നു കഥകളിയില്‍ ഗുരു.ജഗന്നാഥ വര്‍മ്മ കളിയരങ്ങിലെ പ്രശസ്ത നടന്മാരോടൊപ്പം നിരവധി വേദികള്‍ പങ്കിട്ടു. ചെണ്ട വിദ്വാന്‍ കണ്ടല്ലൂര്‍ ഉണ്ണിക്കൃഷ്ണന്റെ കീഴില്‍ ചെണ്ടയില്‍പരിശീലനം നേടിയ അദ്ദേഹം തന്റെ 74-ാം വയസ്സില്‍ ചെണ്ടയിലും അരങ്ങേറ്റം കുറിച്ചു.

English summary
Actor Jagannadha Varma passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X