ഒടുവില്‍ ജയസൂര്യക്ക് കോടതി തുണ; കായല്‍ പുറമ്പോക്ക് കൈയ്യേറ്റം പൊളിക്കുന്നതിന് സ്റ്റേ
കൊച്ചി: നടന് ജയസൂര്യ കായല്‍ പുറമ്പോക്ക് കൈയ്യേറി നടത്തിയ നിര്‍മാണങ്ങള്‍ കഴിഞ്ഞ ദിവസം കൊച്ചി കോര്പ്പറേഷന് പൊളിച്ചുതുടങ്ങിയിരുന്നു. ഇതിനെതിരെ താരം ഹൈക്കോടതിയെ സമീപിച്ചു. നിര്‍മാണം പൊളിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു.
ചെലവന്നൂര്‍ കായല്‍ കൈയ്യേറി ജയസൂര്യ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നായിരുന്നു പൊതുപ്രവര്‍ത്തകനായ ഗിരീഷിന്റെ പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൈയ്യേറ്റം കണ്ടെത്തുകയും ചെയ്തിരുന്നു. കേസ് ഇഴഞ്ഞ് നീങ്ങിയതിനെ തുടര്‍ന്ന് ഗിരീഷ് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് താരത്തിനോട് സ്വന്തം ചെലവില്‍ നിര്‍മാണം പൊളിച്ചുനീക്കാന്‍ കോര്പ്പറേഷന് ആവശ്യപ്പെട്ടു. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ തിരുവനന്തപുരത്തെ തദ്ദേശ ലാന്‍ഡ് ട്രൈബ്യൂണലിനെ ജയസൂര്യ സമീപിച്ചെങ്കിലും ഹര്‍ജി ട്രൈബ്യൂണല്‍ തള്ളുകയായിരുന്നു.
കഴിഞ്ഞ ദിവസം വീടിനോട് ചേര്‍ന്നുള്ള ബോട്ട് ജെട്ടിയാണ് കോര്പ്പറേഷന് അധികൃതര്‍ പൊളിച്ചുമാറ്റിയത്. വീടിന്റെ ചുറ്റുമതിലും കായര് കൈയ്യേറി തന്നെയാണ് നിര്‍മിച്ചിട്ടുള്ളത്. ഇത് പൊളിക്കുന്നതിനാണ് ഇപ്പോള്‍ ഹൈക്കോടതി സ്റ്റേ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ചെലവന്നൂര്‍ കായല്‍ പുറമ്പോക്കിലെ 3.7 സെന്റ് സ്ഥലം ജയസൂര്യ കൈയ്യേറിയിട്ടുണ്ട് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. തീരദേശ പരിപാലന നിയമവും മുനിസിപ്പല്‍ കെട്ടിട നിയമവും ലംഘിച്ചാണ് ഇവിടെ നിര്‍മാണം നടത്തിയിട്ടുള്ളത് എന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications