സിനിമാ താരം കണ്ണന്‍ പട്ടാമ്പിക്കെതിരെ പരാതിയുമായി വനിതാ ഡോക്ടര്‍; പീഡനവും ദേഹോപദ്രവവും
പാലക്കാട്: സിനിമാ താരം കണ്ണന്‍ പട്ടാമ്പിക്കെതിരെ പീഡന പരാതിയുമായ വനിതാ ഡോക്ടര്‍ രംഗത്ത്. വിഷയത്തില്‍ രണ്ട് തവണ പരാതി നല്‍കിയിട്ടും പൊലീസിന്‍റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് പരാതിക്കാരിയായ ഡോക്ടര്‍ മനോരമ ന്യൂസിനോട് വ്യക്തമാക്കിയത്.
പീഡനത്തിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ഒന്നരവര്‍ഷം മുമ്പാണ് വനിതാ ഡോക്ടര്‍ ആദ്യമായി കണ്ണന്‍ പട്ടാമ്പിക്കെതിരെ പരാതി നല്‍കുന്നത്. എന്നാല്‍ ഇതില്‍ യാതൊരു നടപടിയും ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് വീണ്ടും പരാതിയുമായി പൊലിസീനെ സമീപിച്ചത്.

2019 നംവബര്‍ മാസത്തിലായിരുന്നു വനിതാ ഡോക്ടര്‍ ആദ്യമായി കണ്ണന്‍ പട്ടാമ്പിക്കെതിരെ പരാതി നല്‍കിയത്. ആശുപത്രിയില്‍ എത്തി തന്നെ ബലമായി കടന്ന് പിടിക്കുകയും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് അന്ന് നല്‍കിയ പരാതിയില്‍ പറയുന്നത്.

ഇതിന് ശേഷവും തനിക്കെതിരെ ഇയാളുടെ ഭാഗത്ത് നിന്നും അപവാദ പ്രചരണം ഭീഷണിയും ഉണ്ടായി. ഇതേ തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച പാലക്കാട് പട്ടാമ്പി പൊലീസില്‍ വീണ്ടും പരാതി നല്‍കിയത്. എന്നാല്‍ രണ്ടാമത്തെ പരാതിയിലും ഇതുവരെ അറസ്റ്റുണ്ടായില്ല. ഒന്നര വര്‍ഷം മുന്‍പ് ആക്രമിച്ച വ്യക്തിയാണ് ഒന്നരവര്‍ഷത്തിനിടെ സമാന രീതിയില്‍ പലതവണയാണ് ആക്രമിച്ചതെന്നും പരാതിക്കാരി പറയുന്നു.

ആദ്യ പരാതിയില്‍ പോലീസ് നടപടി എടുത്തിരുന്നെങ്കില്‍ ഈ അവസ്ഥ ഒഴിവാക്കാമായിരുന്നു. രണ്ടാമത് പരാതി നല്‍കിയിട്ടും നവമാധ്യങ്ങളിലൂടെ തനിക്കെതിരെ അപവാദപ്രചാരണം തുടരുകയാണ്. നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും കഴിയുന്നതെന്നും പരാതിക്കാരി ടിവി ചാനലിനോട് പറഞ്ഞു.

അതേസമയം ആരോപണം ഉന്നയിക്കപ്പെട്ട നടന്‍ കണ്ണന്‍ പട്ടാമ്പി ഒളിവിലാണെന്നാണ് പട്ടാമ്പി പൊലീസ് പറയുന്നത്. വനിതാ ഡോക്ടര്‍ ഒന്നര വര്‍ഷം മുന്‍പ് നല്‍കിയ പരാതിയില്‍ പരിശോധന നടത്തും. ഏറ്റവും അവസാനം നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

വാട്ടർ അതോറിറ്റി ജീവനക്കാരനെയും ദമ്പതികളെയും ഓടിച്ചിട്ടു മർദ്ദിച്ച സംഭവത്തില്‍ കണ്ണന്‍ പട്ടാമ്പിയേയും രണ്ട് സുഹൃത്തുക്കളേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജല അതോറിറ്റി ജീവനക്കാരൻ മാർട്ടിനെതിരെയായിരുന്നു ആക്രമണം ഉണ്ടായത്. വാഹനം തടഞ്ഞ് നിര്‍ത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു പിന്നീട് മര്‍ദ്ദനത്തിലേക്ക് നീണ്ടത്.
Recommended Video
പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍
സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ബ്ലെസി കുര്യന്‍ ; വൈറല്‍ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications