ബിജെപി വിട്ട് മറ്റൊരു പാര്‍ട്ടിയിലേക്കോ..? ഒടുവില്‍ പ്രതികരിച്ച് കൊല്ലം തുളസി

കൊല്ലം: ബിജെപിയുമായി അകന്നെങ്കിലും മറ്റൊരു പാര്‍ട്ടിയിലും ചേരില്ലെന്ന് നടന്‍ കൊല്ലം തുളസി. അധികാരമോഹത്തിനോ പാര്‍ലമെന്റി മോഹത്തിനോ വേണ്ടിയല്ല താന്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ബിജെപിയില്‍ നേതാക്കന്‍മാര്‍ കൂടിപ്പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ താന്‍ ആഗ്രഹിച്ചാലും തന്നെ ഇനി എടുക്കില്ലെന്നും സത്യസന്ധമായി പെരുമാറും എന്നുള്ളത് കൊണ്ടാണ് അതെന്നും കൊല്ലം തുളസി കൂട്ടിച്ചേര്‍ത്തു. കൊല്ലം തുളസിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

kollam thulasi

'ബി ജെ പി പൂര്‍ണമായി വിട്ടിട്ടില്ല. കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന്റെ നേതാവായ നരേന്ദ്ര മോദി എന്ന് പറയുന്ന ആ മനുഷ്യനില്‍ എനിക്ക് വിശ്വാസമുണ്ട്. അദ്ദേഹം ചെയ്യുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ഒറ്റക്കാര്യം മാത്രം ഞാന്‍ പറയാം. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യ എന്ന രാജ്യത്തിന് സ്ഥാനം നേടിക്കൊടുത്തത് മോദിജിയാണ്. അത് മറക്കാന്‍ പറ്റില്ല. ഇന്ന് ശക്തിയായി വളര്‍ന്ന് കൊണ്ടിരിക്കുകയാണ്.

ലോകത്തിലെ എല്ലാ കാര്യങ്ങളിലും വളര്‍ന്ന് കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ആ ഇന്ത്യയില്‍ ജനിക്കാന്‍ ഉള്ള അവസരം കിട്ടിയത് അഭിമാനമാണ് എന്ന് ഞാനിപ്പോള്‍ കരുതുന്നു. കോണ്‍ഗ്രസും എല്ലാവരും തകര്‍ത്ത് മുടിച്ചൊരു രാജ്യമല്ലേ. ഇപ്പോള്‍ ഉയര്‍ത്തെഴുന്നേറ്റില്ലേ. ഇന്ത്യ എന്ന രാജ്യം ഇത്രയും രാഷ്ട്രങ്ങള്‍ക്കിടയില്‍ ഉണ്ടെന്നും ശക്തമായ ജനാധിപത്യം കാത്ത് സൂക്ഷിക്കുന്ന രാജ്യമാണ് എന്നും തെളിയിച്ചൊരു മനുഷ്യനാണ് അദ്ദേഹം.

അദ്ദേഹത്തില്‍ ആകൃഷ്ടനായാണ് ഞാന്‍ ബി ജെ പിയില്‍ പോയത്. പക്ഷെ എനിക്ക് നില്‍ക്കാനുള്ള താവളം അവിടെ ഇല്ല എന്ന് എനിക്ക് മനസിലായി. ഇപ്പോള്‍ ബി ജെ പിയില്‍ ഇല്ല. മറ്റേതെങ്കിലും പാര്‍ട്ടിയിലേക്ക് പോകുക എന്നുള്ളത് തന്തയില്ലാത്ത പരിപാടിയാണ്. അധികാരമോഹത്തിനോ പാര്‍ലമെന്റി മോഹത്തിനോ അല്ല ഞാന്‍ നില്‍ക്കുന്നത്. എനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം എന്ന് പറയുന്നത് നല്ല കാര്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക എന്നതാണ്.

അത് എത്തിക്കാനുള്ള അവസരം ഇതിനകത്ത് ഇല്ല. കാരണം ഇവിടെ നേതാക്കന്‍മാര്‍ കൂടിപ്പോയി. അവര്‍ക്ക് വളക്കൂറില്ലാത്ത മണ്ണാണ്. ഇലക്ഷനില്‍ നിന്ന് ജയിക്കാന്‍ വളക്കൂറില്ലാത്ത മണ്ണില്‍ അവര്‍ ഇലക്ഷനിലേക്ക് ആദ്യം എടുത്ത് ചാടി. ഇലക്ഷന് നില്‍ക്കുക പൈസ ഉണ്ടാക്കുക എന്നുള്ളതാണ് അവരുടെ ഒരു കാര്യം. ആ രാഷ്ട്രീയത്തോട് എനിക്ക് യോജിപ്പില്ല. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ പ്ലാനുണ്ടെങ്കിലും എന്നെ എടുക്കത്തില്ല.

കാരണം ഞാന്‍ നേര്‍വഴിക്കും സത്യസന്ധമായിട്ടും ജീവിക്കുന്ന ഒരാളാണ്. അത് രണ്ടും അവിടെ പറ്റത്തില്ല. സേവനം ചെയ്യാന്‍ രാഷ്ട്രീയം തന്നെ വേണം എന്നില്ലല്ലോ. കള്ള് ഷാപ്പില്‍ പോയി കള്ള് കുടിച്ചാലും ഇല്ലെങ്കിലും കുടിച്ചു എന്ന പേരെ വരൂ. അവിടെ പോയി പാല്‍ കുടിച്ചാലും കള്ള് കുടിച്ചൂ എന്ന പേരെ വരൂ. രാഷ്ട്രീയത്തില്‍ ചെന്ന് സേവനം ചെയ്താലും സ്വാര്‍ത്ഥതയാണെന്ന പേരെ വരൂ. അതാണ് രാഷ്ട്രീയം'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+