Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയുടെ മരണം, യുവ നടന്‍ ഒളിവില്‍

കോഴിക്കോട് : കോഴിക്കോട് മടവൂരില്‍ യുവതി ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവായ സിനിമ നടന്‍ ഒളിവില്‍. സിനിമ നടന്‍ ദില്‍ജിത്തും അമ്മ ജെയിസുമാണ് മടവൂര്‍ സ്വദേശിനിയായ രാഹിലയുടെ മരണത്തെത്തുടര്‍ന്ന് ഒളിവില്‍ പോയത്. ഏഴ് മാസങ്ങള്‍ക്ക് മുമ്പാണ് ദില്‍ജിത്ത് രഹിലയെ വിവാഹം കഴിച്ചത്. പത്ത് ദിവസം മുമ്പ് സ്വവസതിയില്‍ യുവതി ജീവനൊടുക്കുകയായിരുന്നു,

ഭര്‍ത്താവ് ദില്‍ജിത്തും അമ്മ ജെയിസും മാനസികമായി പീഡിപ്പിച്ചതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് കാട്ടി യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കി. കുന്ദമംഗംലം പൊലീസ് ഇരുവര്‍ക്കുമെതിരെ ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണകുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരുന്നു.

Gunda Film

പക്ഷേ സംഭവശേഷം ഇരുവരും ഒളിവില്‍ പോയി. പ്രതികളെ പിടികൂടാന്‍ അംഞ്ചംഗ സംഘത്തെ നിയോഗിച്ചെങ്കിലും പിടികൂടാനായില്ല. പ്രതികളെ പിടികൂടാത്തത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി.

ഒരു വധക്കേസില്‍ പ്രതിയായ കരാട്ടെ പരിശീലകന്‍ ദിലീപ് കുമാറിന്റെ മകനാണ് ദില്‍ജിത്ത്. അടുത്തിടെ പുറത്തിറങ്ങിയ ഗുണ്ടയെന്ന ചിത്രത്തില്‍ ദില്‍ജിത്ത് മുഖ്യ വേഷത്തില്‍ അഭിനയിച്ചു. പലിശ ഇടപാടിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ദില്‍ജിത്തിന്റെ അച്ഛന്‍ ദിലീപ് കുമാര്‍. ദില്‍ജിത്തിന്റെ വിവാഹം കഴിഞ്ഞുടന്‍ ദിലീപ് കുമാര്‍ ജയിലിലായിരുന്നു. ഇത് രഹിലയുടെ ജാതക ദോഷം കാരണമാണെന്ന പറഞ്ഞ് മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+