കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ബിജെപിക്ക് പുതിയ മാസ്റ്റര്‍ പ്ലാന്‍; അധ്യക്ഷസ്ഥാനത്തേക്ക് സുരേഷ് ഗോപി? വന്‍ അഴിച്ചുപണി

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേരിട്ടത് അപ്രതീക്ഷിത തോല്‍വിയായിരുന്നു. ഏറ്റവും കുറഞ്ഞത് പത്ത് സീറ്റെങ്കിലും ലഭിക്കുമെന്ന നേതൃത്വത്തിന്റെ പ്രതീക്ഷയാണ് നഷ്ടപ്പെട്ടത്. 35 സീറ്റ് നേടി ഇത്തവണ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് ബി ജെ പിയാകും എന്നായിരുന്നു കെ സുരേന്ദ്രന്റെ അവകാശവാദം. എന്നാല്‍ 35 പോയിട്ട് കയ്യില്‍ ഉണ്ടായിരുന്ന നേമം സീറ്റ് പോലും പാര്‍ട്ടിക്ക് നിലനിര്‍ത്താനായില്ല. തോല്‍വിക്ക് കാരണം സംസ്ഥാന നേതൃത്വത്തിന്റെ കഴിവില്ലായ്മയാണെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്.

Recommended Video

cmsvideo
Suresh Gopi to replace Surendran as BJP chief in Kerala?

സിദ്ദുവിനെതിരെ വിമതനെ ഇറക്കും, കോണ്‍ഗ്രസ് 10 സീറ്റ് പോലും നേടില്ല, പോര്‍മുഖവുമായി അമരീന്ദര്‍സിദ്ദുവിനെതിരെ വിമതനെ ഇറക്കും, കോണ്‍ഗ്രസ് 10 സീറ്റ് പോലും നേടില്ല, പോര്‍മുഖവുമായി അമരീന്ദര്‍

തോല്‍വിക്ക് പിന്നാലെ സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി വേണമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്. കേന്ദ്ര നേതൃത്വത്തിനും ഇതേ നിലപാടെന്നാണ് സൂചന. തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം കാണിച്ചുള്ള അന്വേഷണ സമിതി റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. കെ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, ശോഭ സുരേന്ദ്രന്‍ എന്നിവരെ കുറ്റപ്പെടുത്തിയാണ് സമിതി റിപ്പോര്‍ട്ട്.

1

എന്നാല്‍ ഇപ്പോഴിതാ വലിയ മാറ്റങ്ങളിലേക്ക് കടക്കാന്‍ ബിജെപി ഒരുങ്ങുന്നെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പാര്‍ട്ടിയുടെ ബൂത്ത് തലം മുതല്‍ അഴിച്ചുപണിയാന്‍ കേന്ദ്ര ബിജെപി നേതൃത്വം സംസ്ഥാന ഘടകത്തോട് ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ നടനും എംപിയുമായ സുരേഷ് ഗോപിയെ മുന്‍നിര്‍ത്തി കേരളത്തിലെ പാര്‍ട്ടിയെ ശക്തിപ്പെടിത്താനുള്ള നീക്കവും കേന്ദ്ര നേതൃത്വത്തിന് ഉണ്ടെന്നാണ് സൂചന. സംഘടനയെ കൂടുതല്‍ ഊര്‍ജസ്വലമാക്കാന്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്.

അതീവ സുന്ദരിയായി ഗോപിക രമേശ്: തണ്ണീര്‍ മത്തന്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

തിരഞ്ഞെടുപ്പ് പരാജയത്തിലെ കാരണങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിന് നേരത്തെ കൈമാറിയിരുന്നു. ഈ സാഹചര്യത്തില്‍ സംഘടന പരിഷ്‌കരണം ഉടനുണ്ടാകുമെന്നാണ് സൂചന. കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നത് അടക്കമുള്ള കാര്യങ്ങളിലേക്ക് സംഘടന കടക്കുമോ എന്നുള്ളതാണ് പാര്‍ട്ടി ഉറ്റുനോക്കുന്നത്.

3

സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവനകള്‍ തിരിച്ചടിച്ചെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രധാനമായിം സൂചിപ്പിക്കുന്നത്. 35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കുമെന്ന സുരേന്ദ്രന്റെ പ്രസ്താവനയാണ് ഏറ്റവും തിരിച്ചടിയായത്. ഈ പ്രസ്താവന ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ധാരണയുണ്ടെന്ന ചിന്ത ജനങ്ങളിലുണ്ടാക്കി. ഈ അവസരം ഇടതുപക്ഷം കാര്യമായി മുതലെടുത്തു. എല്‍ഡിഎഫിന്റെ വിജയത്തിന് ഇത് കാരണമായെന്നാണ് വിലയിരുത്തല്‍.

4

ഇത്തവണ കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളിലാണ് മത്സരിച്ചത്. കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കാനുള്ള സുരേന്ദ്രന്റെ തീരുമാനം ദോഷം ചെയ്‌തെന്നാണ് മറ്റൊരു കാരണം. രണ്ട് മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സുരേന്ദ്രനായില്ല. മഞ്ചേശ്വരത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കില്‍ അവിടെ വിജയിക്കാന്‍ സാധിക്കുമെന്നായിരുന്നു പാര്‍ട്ടി വിലയിരുചത്തിയത്. കൂടാതെ രണ്ട് മണ്ഡലങ്ങളിലും വിജയിച്ചാല്‍ എതെങ്കിലും ഒരു മണ്ഡലം കൈവിടുമെന്ന ചിന്ത വോട്ടര്‍മാരില്‍ ഉണ്ടാക്കി.

5

കെ സുരേന്ദ്രനെ കൂടാതെ ശോഭ സുരേന്ദ്രനെതിരെയും കുമ്മനം രാജശേഖരനെതിരെയും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. നേമം ഗുജറാത്താണെന്ന കുമ്മനം രാജശേഖരന്റെ പരാമര്‍ശം തിരിച്ചെടിച്ചെന്നാണ് വിലയിരുത്തല്‍. കൂടാതെ കഴക്കൂട്ടത്ത് മത്സരിച്ച ശോഭ സുരേന്ദ്രന്‍ ശബരിമല വിഷയത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കിയത് മണ്ഡലത്തില്‍ തിരിച്ചടിയായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഈ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ഘടകത്തില്‍ ഒരു മാറ്റം വരണമെന്ന നിര്‍ദ്ദേശമാണ് കേന്ദ്ര നേതൃത്വം മുന്നോട്ട് വയ്ക്കുന്നത്.

6

കെ സുരേന്ദ്രനെ മാറ്റി നിര്‍ത്തി സുരേഷ് ഗോപിയെ മുന്നിലേക്ക് കൊണ്ടുവരാനാണ് നേതൃത്വം പദ്ധതിയിടുന്നത്. പാര്‍ട്ടിയെ കൂടുതല്‍ ജനകീയമാക്കാന്‍ ജനകീയ മുഖമുള്ള സുരേഷ് ഗോപിയെ കൊണ്ട് സാധിക്കുമെന്നാണ് നേതൃത്വം കരുതുന്നത്. പാര്‍ട്ടിക്ക് പുറത്തും സ്വീകാര്യനായ വ്യക്തിയെന്ന നിലയിലാണ് സുരേഷ് ഗോപിയെ പരിഗണിക്കുന്നത്. കേരളത്തിലെ പാര്‍ട്ടി വളരണമെങ്കില്‍ പൊതുസ്വീകാര്യനായ ഒരാള്‍ വരണമെന്ന നിര്‍ദ്ദേശം കേന്ദ്ര നേതൃത്വം നേരത്തെ പങ്കുവച്ചിരുന്നു.

7

ഇതുമായി ബന്ധപ്പെട്ട് അമിത് ഷാ- ജെപി നദ്ദ നേതൃത്വത്തിന്റെ തീരുമാനമായിരിക്കും നിര്‍ണായകം. എന്നാല്‍ ഇക്കാര്യത്തില്‍ സുരേഷ് ഗോപി നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കില്ലെന്നും ഒരു പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാണ് തനിക്ക് ഇഷ്ടമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വം സമ്മര്‍ദ്ദം ചെലുത്തിയാല്‍ സുരേഷ് ഗോപി തീരുമാനം മാറ്റാനുള്ള സാധ്യതയും കാണുന്നുണ്ട്.

8

അതേസമയം, ബിഎല്‍ സന്തോഷുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കെ സുരേന്ദ്രന്‍ മാധ്യമങ്ങളെ കണ്ടിരുന്നു. അധ്യക്ഷസ്ഥാനത്തേക്ക് സുരേഷ് ഗോപി വരുമോ എന്നുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, സുരേഷ് ഗോപി അധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയാനില്ല. അധ്യക്ഷ പദം ഏറ്റെടുത്ത കാലം മുതല്‍ മാധ്യമങ്ങള്‍ തന്നെ മാറ്റാന്‍ തുടങ്ങിയതാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് തുടര്‍ച്ചയായ ഇടവേളകളില്‍ കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തുന്നതിനുള്ള സന്ദര്‍ശനം മാത്രമാണിതെന്നാണ് അദ്ദേഹം പറഞ്ഞത്.

9

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ബൂത്ത് തലം മുതല്‍ മാറ്റങ്ങള്‍ വരുത്തിയുള്ള കര്‍മ്മ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്. ബഹുജനാടിത്തറ ശക്തിപ്പെടുത്തുന്നതിന് മുന്നണി വിപുലപ്പെടുത്തുന്നതിനും ചര്‍ച്ചകള്‍ നടത്തുമെന്ന് പുതിയ പാര്‍ട്ടികള്‍ മുന്നണികളിലേക്ക് വരുന്നതിനുള്ള ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. കേരളത്തിലെ പിണറായി സര്‍ക്കാരിന്റെ പൊതുവിഷയങ്ങളിലെ സമീപനം കൊവിഡ് വ്യാപ്തിയെ കുറിച്ചുള്ള ആശങ്ക എന്നീ വിഷയമാക്കു പ്രചരണം നടത്തും.

10

പാല ബിപ്പിന്റെ പ്രസ്താവനയെ കുറിച്ചും സുരേന്ദ്രന്‍ പ്രതികരിച്ചു. ബിപ്പിന്റെ പ്രസ്താവന ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യണമെന്ന നയമാണ് പാര്‍ട്ടിക്കുള്ളത്. എന്നാല്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ബിഷപ്പിനെ തള്ളിപ്പറയുകയാണ്. മുസ്ലീം സംഘടനകള്‍ യോഗം ചേര്‍ന്ന് വലിയ പ്രചാരണങ്ങള്‍ക്ക് മുന്‍കയ്യെടുക്കുകയാണ്. ഈഴവ ജിഹാദ് എന്ന സംഭവം കേരളത്തിലില്ലെന്നും മുസ്ലീം ബിഷപ്പ് പാല ബിഷപ്പ് ഉണ്ടാക്കിയതല്ല, ലോകം മുഴുവനമുള്ളതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പ്രമുഖർ ഉൾപ്പെടെ തെറിക്കും?; 7 സംസ്ഥാനങ്ങൾ.. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് തന്ത്രം മെനഞ്ഞ് ബിജെപിപ്രമുഖർ ഉൾപ്പെടെ തെറിക്കും?; 7 സംസ്ഥാനങ്ങൾ.. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് തന്ത്രം മെനഞ്ഞ് ബിജെപി

English summary
Actor-MP Suresh Gopi may be considered for post of State President Of BJP, Latest Buzz Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X