• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എസ്എഫ്ഐ സ്ഥാനാര്‍ത്ഥിയായി വിജയം: സംസ്ഥാനത്ത് വീണ്ടും ഇടത് ഭരണം വരാന്‍ ആഗ്രഹമുണ്ടെന്ന് സാജു നവോദയ

തിരുവനന്തപുരം: കേരള തദ്ദശ തിരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കി ഒട്ടനവധി സിനിമാ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. സംവിധായകന്‍ രഞ്ജിത്, ജോയ് മാത്യു, ധര്‍മജന്‍ ബോള്‍ഗാട്ടി, പ്രിയങ്ക അനൂപ്, അഞ്ജലി, മണികണ്ഠന്‍ ആചാരി തുടങ്ങിയ ഒട്ടനവധി താരങ്ങള്‍ ഇതിനോടകം തന്നെ തദ്ദേശതിരഞ്ഞെടുപ്പിനെ കുറിച്ചുള്ള തങ്ങളുടെ നിലപാടും രാഷ്ട്രീയവും വ്യക്തമാക്കി രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ തന്‍റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി നടനും മിമിക്ര കലാകാരനുമായ സാജു നവോദയയും രംഗത്ത് എത്തിയിരിക്കുന്നത്.

വ്യക്തമായ രാഷ്ട്രീയമുണ്ട്

വ്യക്തമായ രാഷ്ട്രീയമുണ്ട്

നമുക്കെല്ലാവർക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്. അത് തുറന്നു പറയാന്‍ ആരും മടിക്കേണ്ടതില്ലെന്നുമാണ് റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സാജു നവോദയ വ്യക്തമാക്കുന്നത്. നമുക്കെല്ലാവർക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്. പക്ഷെ അത് സമൂഹ മധ്യത്തില്‍ അത് തുറന്നു പറയുവാനുള്ള ധൈര്യം വേണമെന്നും അദ്ദേഹം പറയുന്നു. പ്രായമായ സ്വന്തം അച്ഛനെ ഇതെന്റെ അച്ഛൻ ആണെന്ന് പറയാൻ മടി കാണിക്കുന്നതുപോലെയാണ് സ്വന്തം രാഷ്ട്രീയം തുറന്നു പറയുവാനുള്ള മടിയുമെന്നുമാണ് സാജു നവോദയ വ്യക്തമാക്കുന്നത്.

ഇടതുപക്ഷമാണെന്ന്

ഇടതുപക്ഷമാണെന്ന്

നാളെ, ഞാൻ ഇടതുപക്ഷമാണെന്ന് ആരെങ്കിലും എഴുതിയാൽ എഴുതുന്ന ആൾക്കും ഒരു ചിന്താഗതി ഉണ്ടല്ലോ അവനും അത് പറയാൻ ധൈര്യം കാണിക്കണം. ഇടതുപക്ഷ ചിന്താഗതിക്കാരനാണെങ്കില്‍ ഈ സര്‍ക്കാറിന്‍റെ കാലത്ത് ചില അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം തുറന്ന് പറയുന്നു. വാളയാര്‍ സംഭവത്തിലാണ് അദ്ദേഹത്തിന് സര്‍ക്കാര്‍ നിലപാടിനോട് എതിര്‍പ്പുള്ളത്.

വാളയാര്‍

വാളയാര്‍

രണ്ട് കുഞ്ഞുങ്ങൾ മൃഗീയമായി കൊല്ലപ്പെടുന്നിടത്ത് നാളെ നമുക്ക് ഒരു കുഞ്ഞുണ്ടായാൽ അതും ഒരു പെൺകുഞ്ഞും കൂടെ ആയാൽ എങ്ങനെ വളർത്തുമെന്നും സാജു നവോദയ തുറന്ന് ചോദിക്കുന്നു. അതുകൊണ്ട് കൂടിയാണ് ഞങ്ങൾക്ക് കുഞ്ഞുങ്ങൾ വേണ്ടെന്നു പറഞ്ഞത്. കുട്ടികൾ ഉണ്ടാകുന്നതിനായി ചികിത്സ ചെയ്തിരുന്നവരാണ് ഞങ്ങളെന്നും അഭിമുഖത്തില്‍ അദ്ദേഹം തുറന്ന് പറയുന്നു.

കുഞ്ഞുങ്ങള്‍ വേണ്ട

കുഞ്ഞുങ്ങള്‍ വേണ്ട

എന്നാല്‍ ആ സംഭവത്തിന് ശേഷം കുഞ്ഞുങ്ങള്‍ ഉണ്ടാവാനുള്ള ചികിത്സ നടത്തിയിട്ടില്ല. വാളയാർ പീഡനം നടത്തിയവനെയൊക്കയാണ് സെൻസർ ചെയ്യേണ്ടത് അല്ലാതെ പാവം നിർമ്മാതാക്കളെയല്ല. വാളയാർ വിഷയത്തിലെ സർക്കാർ നിലപാടുകളിലെ വിയോജിപ്പും താരം അറിയിച്ചു. നേരത്തെയും വാളയാര്‍ പെണ്‍കുട്ടികളുടെ വിഷയത്തില്‍ പ്രതികരിച്ച് സാജു നവോദയ രംഗത്തെത്തിയിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ സുഹൃത്ത് ബന്ധങ്ങൾ വലിയ പങ്കു വഹിക്കും. വ്യക്തിബന്ധങ്ങൾ സ്വാധീനിക്കും. പല സ്വതന്ത്ര സ്ഥാനാർത്ഥികളും അങ്ങനെ കണ്ടിട്ടുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പലരും പാര്‍ട്ടിയെ ഒക്കെ മറന്ന് വ്യക്തികളെ നോക്കി വോട്ട് ചെയ്യുന്നവരാണ്. കുറച്ച വർഷങ്ങളായി വോട്ട് ചെയ്യാൻ പറ്റിയിട്ടില്ല ഈ വർഷം ചെയ്യാൻ പറ്റുമെന്നും അദ്ദേഹം പറഞ്ഞു.

എസ് എഫ് ഐയുടെ

എസ് എഫ് ഐയുടെ

എന്നും ഒരു ഇടതുപക്ഷ സഹയാത്രികൻ ആണെന്നും പി ഡി സിയ്ക്ക് പഠിക്കുമ്പോൾ എസ് എഫ് ഐയുടെ പാനലിൽ നിന്ന് മത്സരിച്ച് ജയിച്ചിട്ടുണ്ട്. എസ് ഐ ഐയുടെ നിരവധി പഠന ക്യാമ്പില്‍ പങ്കെടുത്ത കാര്യവും അദ്ദേഹം വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ തുടർഭരണം വരണമെന്ന ആഗ്രഹവും സാജു നവോദയ മറനീക്കി അഭിമുഖത്തില്‍ വ്യക്തമാക്കി.

ചിന്താഗതി

ചിന്താഗതി

സമരത്തിനൊക്കെ ഇഷ്ടം പോലെ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ തല്ലുകൊള്ളുന്ന സമരത്തിനൊന്നും പോയിട്ടില്ല. പുറത്തേക്ക് ഇറങ്ങിയ സമരത്തിനൊന്നും അധികം പോയിട്ടില്ല. പഴയ എസ് എഫ് ഐ ചിന്താഗതിയിലുള്ള യാത്ര തന്നെയാണ് ഇപ്പോഴും തുടരുന്നത്. പ്രവര്‍ത്തിക്കാനൊന്നും സമയം ഇല്ലെങ്കിലും അനുഭാവം വ്യക്തമാണ്. ഇലക്ഷന്‍ പ്രചാരണത്തിന് പണ്ട് എപ്പോഴോ പോയ ഒരു ഓര്‍മ്മ മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറയുന്നു.

എല്ലാ സ്ഥാനാര്‍ത്ഥികളും

എല്ലാ സ്ഥാനാര്‍ത്ഥികളും

ഇപ്പോള്‍ കലാലയ രാഷ്ട്രീയം വളരെ കുറവാണ്. പ്രീഡിഗ്രി ബാച്ച് ആയിരുന്നു കലാലയ രാഷ്ട്രീയത്തില്‍ മുന്നിട്ട് നിന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതില്ല. എന്നാലും ഇപ്പോഴും നന്നായി വര്‍ക്ക് ചെയ്യുന്ന വിദ്യാര്‍ത്ഥികളുണ്ട്. ഞാന്‍ പഠിച്ച സ്കൂളില്‍ കെ എസ് യു ഇതുവരെ ജയിച്ചിട്ടില്ല. എസ് എഫ് ഐ ആയിരുന്നു വിജയിച്ചിരുന്നതെന്നും സാജു നവോദയ ഓര്‍ക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികളും വീട്ടിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.

 തുടര്‍ ഭരണം

തുടര്‍ ഭരണം

രാഷ്ട്രീയ ചിന്താഗതിയുണ്ടെങ്കിലും വ്യക്തി ബന്ധങ്ങളുടെ പേരില്‍ സ്വതന്ത്രര്‍ക്ക് പിന്തുണ നല്‍കുന്നതും കണ്ട് വരുന്നുണ്ട്. ഇടത് സര്‍ക്കാര്‍ പല മേഖലകളിലും നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഏത് സര്‍ക്കാറിലും എന്ന പോലെ വീഴ്ചകളും സംഭവിച്ചിട്ടുണ്ട്. ചില വീഴ്ചകളില്‍ വിഷമം തോന്നിയിട്ടുണ്ടെന്നും സാജു നവോദയ തുറന്ന് പറയുന്നു. തുടര്‍ ഭരണം വരണമെന്ന് തീര്‍ച്ചയായും ആഗ്രഹമുണ്ട്. എന്നാല്‍ എന്ത് കൊണ്ടാണ് കേരളത്തില്‍ ആര്‍ക്കും തുടര്‍ ഭരണം ലഭിക്കാത്തതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

English summary
Actor Saju Navodaya wants left rule in the state again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X