Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്നെ പിന്തുണയ്ക്കുന്നവരെ ഭീഷണിപ്പെടുത്തി; 'അമ്മ'യിലേക്ക് മത്സരിക്കുന്നുവെന്ന് ഷമ്മി തിലകൻ

കൊച്ചി; താരസംഘടനയായ അമ്മയിൽ നടക്കുന്ന നീതികേടിനെതിരെ പലപ്പോഴും ഉറച്ച നിലപാടുകൾ സ്വീകരിച്ചിട്ടുള്ള നടനാണ് ഷമ്മി തിലകൻ. ഇപ്പോഴിതാ ഡിസംബർ 19ന് നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനൊരുങ്ങുകയാണെന്ന് അറിയിച്ചിരിക്കുകയാണ് താരം. എന്നാൽ,​ തന്റെ നോമിനേഷനെ പിന്തുണയ്‌ക്കരുതെന്ന് പറഞ്ഞ് സഹതാരങ്ങളെ ചിലർ ഭീഷണിപ്പെടുത്തിയെന്ന് ഷമ്മി പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ഷമ്മി തിലകൻ ഇക്കാര്യം വ്യക്തമാക്കി. അതേസമയം മത്സരിക്കാനുള്ള ഷമ്മിയുടെ തിരുമാനത്തെ നിരവധി ആരാധകരാണ് അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്.

1

ഷമ്മി തിലകന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം-അമ്മയുടെ 'മക്കള്‍' നമ്മള്‍;'അച്ഛന്റെയും'പ്രിയമുള്ളവരെ, മനുഷ്യനിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്ന..; സമഭാവനയോടെ സഹജീവികളെ പരിഗണിക്കുന്ന..; തെറ്റ് ആരുചെയ്താലും ആ തെറ്റ് തെറ്റാണെന്നും..; ശരി ചെയ്താൽ ശരിയെന്നും അംഗീകരിക്കുന്ന..; ഇന്ത്യന്‍ ഭരണഘടനയിലും നിയമവ്യവസ്ഥയിലും പൂര്‍ണ്ണമായും വിശ്വസിച്ച് ജീവിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനാണ് ഞാന്‍. താര സംഘടനയായ 'അമ്മ'യില്‍ ഡിസംബർ 19-ന് നടക്കുന്ന ഭാരവാഹി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ഞാനും നോമിനേഷന്‍ നല്‍കി ഇന്ന്..!

2

മത്സരിക്കും എന്ന എൻ്റെ ഉറച്ച തീരുമാനം, പലരെയും അസ്വസ്ഥപ്പെടുത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളിൽ എനിക്ക് നേരിട്ട ചില അനുഭവങ്ങള്‍ വെളിവാക്കുന്നു..!ഒപ്പം, 'അദ്ഭുതങ്ങള്‍' അദൃശ്യകരങ്ങളായി നമ്മെ സഹായിക്കുമെന്നും. ഷമ്മി തിലകന്റെ നോമിനേഷനില്‍ പിന്തുണച്ച് ഒപ്പിടരുതെന്ന് അംഗങ്ങളായ പലരെയും വിളിച്ച് "ചിലര്‍" ഭീഷണിപ്പെടുത്തിയെന്ന് പിന്തുണയ്ക്കായി ഞാൻ സമീപിച്ചപ്പോൾ എൻ്റെ സ്‌നേഹിതരായ ചില അംഗങ്ങൾ ദുഃഖത്തോടെ വെളിപ്പെടുത്തി.

3

ചില 'വേണ്ടപ്പെട്ടവര്‍' ഒന്നുംപറയാതെ നിസഹായരായി തലകുനിച്ചു മടങ്ങി. ചിലർ ഒഴിവുകഴിവുകള്‍ പറഞ്ഞു. കമ്പിളിപ്പുതപ്പ്...കമ്പിളിപ്പുതപ്പ്...' എന്നു പുലമ്പി ചിലര്‍.മറ്റുചിലര്‍ ''ഷമ്മി, എന്നെ ഓര്‍ത്തല്ലോ'' എന്നും ഇക്കാര്യത്തിനുവേണ്ടി സമീപിച്ചതിലുള്ള നന്ദിയും ഒപ്പം സഹായിക്കാനാകാത്തതിലുള്ള ഖേദവും അറിയിച്ചു. എന്നാൽ..;എല്ലാ കുത്സിത ശ്രമങ്ങളും എന്നും വിജയിക്കുമെന്ന് ആരും കരുതരുത്. എനിക്ക് ഒപ്പ് കിട്ടി, സ്നേഹിതർ പിന്തുണ നൽകി , ഞാൻ നോമിനേഷൻ സമർപ്പിച്ചു.

6

'ജനാധിപത്യ ബോധം' എന്നത് ഏതു സംഘടനയുടെയും ഭാഗമാണ് എന്നു ഓര്‍മ്മിപ്പിക്കാന്‍ മാത്രമാണ് ഞാന്‍ നോമിഷനേഷന്‍ സമര്‍പ്പിക്കുന്നത്. ആരു 'തള്ളി'യാലും നട്ടെല്ലുള്ള, ജനാധിപത്യബോധമുള്ള അമ്മയിലെ അംഗങ്ങളും പൊതുജനങ്ങളും എന്നെ തള്ളില്ലെന്ന ഉത്തമബോധ്യം എനിക്കുണ്ട്..!ആരോടും പരിഭവമില്ല..! പിണക്കവുമില്ല..!! ഒരു സംശയം മാത്രം..,മനുഷ്യനെ കണ്ടവരുണ്ടോ...?''ഇരുകാലി മൃഗമുണ്ട്..;
ഇടയന്മാര്‍ മേയ്ക്കാനുണ്ട്...;ഇടയ്ക്കു മാലാഖയുണ്ട്...;
ചെകുത്താനുമുണ്ട്...!!!''മനുഷ്യനെ മാത്രമിന്നും,മരുന്നിനും കാണാനില്ല..!!'' മനുഷ്യനീ മണ്ണിലിന്നും പിറന്നിട്ടില്ലേ..?, ഷമ്മി ഫേസ്ബുക്കിൽ കുറിച്ചു.

5

നടന്റെ പോസ്റ്റിന് കീഴിൽ ചിലർ പങ്കുവെച്ച കമന്റുകൾ വായിക്കാം- സം_പന്നരായ അഹങ്കാരികളുടെ അയല്‍ക്കൂട്ടം "
അത്രേയുള്ളൂ പൊതുജനങ്ങള്‍ക്ക് ഈ സംഘടന.
സിനിമ പ്രേമികളുടെ ( ഫ്രാന്‍സിനെപ്പറ്റി ഒരക്ഷരം പറഞ്ഞില്ല ) വിയര്‍പ്പുണങ്ങാത്ത നോട്ടുകള്‍കൊണ്ട് സംമ്പന്നതയുടെ ആര്‍ഭാടത്തില്‍ രമിക്കുന്നവരിന്ന്
ലോബികളാണ്.അതില്‍ ജാതിയും
രാക്ഷ്ട്രീയവും സുവ്യക്തവുമാണ്. ഷമ്മി തിലകനെന്ന നല്ല നടനെ ജനങ്ങള്‍ക്കിഷ്ടമാണ്. ആ ഇഷ്ടം വിറ്റ് കാശാക്കാന്‍ ഈ ലോബികള്‍ വേണം എന്നുള്ളതുകൊണ്ടാവും നല്ലവരായ ഉണ്ണിമാര്‍ ഭയപ്പെടുന്നത്, എന്നായിരുന്നു ഒരാളുടെ കമന്റ്

6


'കലികാലമാണ് ഷമ്മിയേട്ടാ.. ചേട്ടനോട് ഉള്ള എല്ലാ സ്നേഹത്തോടും ബഹുമാനത്തോടും കൂടി പറയട്ടെ.... പല വൃത്തികേടുകളും ചെയ്തു ഉന്നതങ്ങളിൽ എത്തിയവരാണ് എതിർചേരിയിൽ...ചേട്ടൻ ഒറ്റപ്പെട്ടു പോകും... ഇനിയും മികച്ച ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഉള്ളതാണ്... അതുകൊണ്ട് ക്ഷമിക്കൂ.. നമ്മൾ വിചാരിച്ചാൽ ഈ ഭൂമിയിൽ ഉള്ള എല്ലാവരെയും.. നല്ലവരാക്കാൻ ആകില്ല...'

7

'ഷമ്മി , ഇന്ത്യയിലെ ഏറ്റവും പ്രമുഖ നടനെന്ന് ഞാൻ കാണുന്ന തിലകൻ സാറിനോട് , ഈ അമ്മയെന്ന തെമ്മാടിക്കൂട്ടം കാണിച്ച നീതികേടിനെതിരെ താങ്കൾ മൽസരിക്കണം , നട്ടെല്ലുള്ള അമ്മയുടെ അംഗങ്ങൾ ഉണ്ടെങ്കിൽ താങ്കൾക്ക് വോട്ട് ചെയ്യട്ടെ, വാഴപ്പിണ്ടികളുടെ വോട്ട് തള്ളിക്കളയുക, ഇത് ജയിക്കാൻ വേണ്ടിയുള്ള പോരാട്ടമല്ല, നീതിക്കു വേണ്ടിയുള്ള പോരാട്ടം, ജനങ്ങളുടെ പിന്തുണ താങ്കൾക്ക് ഉണ്ട്'

8

'ഒരു സംശയവും വേണ്ട .... താങ്കൾ ഭംഗിയായി തോൽക്കും..... അധികം താമസിയാതെ അവര് ചവിട്ടി പുറത്താക്കും..... ഇപ്പോ കിട്ടി കൊണ്ടിരുന്ന അവസരം പോലും നിരാകരിക്കും....... ഒടുവിൽ അച്ഛനെ പോലെ സിനിമയില്ലാതാവും......ഒന്നുകിൽ നിശബ്ദനാവുക .....അല്ലങ്കി ആരെയെങ്കിലും ചാരി നിൽക്കുക ......
അതേ ഇപ്പ നടക്കൂ'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+