Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷമിക്കാനാണേല്‍ അതിനേ സമയം കാണൂ ബ്രോ... അവര്‍ പറയട്ടേ; ഷൈന്‍ ടോം ചാക്കോ

കൊച്ചി: ഒരുപിടി ആകര്‍ഷിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ട താരമാണ് ഷൈന്‍ ടോം ചാക്കോ. അതോടൊപ്പം തന്നെ വിവാദങ്ങളും അദ്ദേഹത്തിന് കൂടെയുണ്ടായിരുന്നു. കൊക്കെയ്ന്‍ കേസില്‍ പിടിയിലായതു മുതല്‍ തുടങ്ങുന്ന വിവാദങ്ങള്‍ ഇപ്പോഴും തുടരുന്നു. സിനിമാ പ്രൊമോഷന്റെ ഭാഗമായി നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങള്‍, അഭിമുഖങ്ങള്‍ എന്നിവയിലെല്ലാം ഷൈന്‍ നടത്തുന്ന പ്രതികരണങ്ങള്‍, അദ്ദേഹത്തിന്റെ ശരീര ഭാഷ എന്നിവയെല്ലാം വിമര്‍ശിക്കപ്പെട്ടു.

എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളൊന്നും താന്‍ കാര്യമാക്കാറില്ലെന്ന് ഷൈന്‍ ടോം പറയുന്നു. എന്റെ ജീവിതം ആരെങ്കിലും തെറ്റിദ്ധരിക്കുന്നതില്‍ തനിക്ക് വിഷമമില്ലെന്നും ഷൈന്‍ ടോം ചാക്കോ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിശദാംശങ്ങള്‍ അറിയാം...

1

2015ലാണ് ഷൈന്‍ ടോം ചാക്കോ കൊക്കെയ്ന്‍ കേസില്‍ പ്രതിയായത്. കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നിന്ന് ഷൈനെ പിടികൂടുകയായിരുന്നു. കൂടെ നാല് യുവതികളും അറസ്റ്റിലായി. ഇവര്‍ കൊക്കെയ്ന്‍ ഉപയോഗിച്ചു എന്നാണ് പോലീസ് പറയുന്നത്. കേസില്‍ അറസ്റ്റിലായ ഷൈന്‍ ടോം ചാക്കോ ഏറെ നാള്‍ ജയിലില്‍ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങുകയായിരുന്നു.

2

പിന്നീടാണ് ഷൈന്‍ ടോമിനെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. പുറത്തിറങ്ങിയ ശേഷം ജയിലിലെ അനുഭവങ്ങള്‍ താരം പങ്കുവച്ചിരുന്നു. വേഗത്തില്‍ ജാമ്യം ലഭിക്കുമെന്നാണ് ആദ്യം കരുതിയതത്രെ. പിന്നീടാണ് കേസ് ഗൗരവമുള്ളതാണെന്ന് വ്യക്തമായത്. ജയിലില്‍ വച്ച് പൗലോ കൊയ്‌ലോയുടെ പുസ്തകം വായിച്ച കാര്യവും താരം നേരത്തെ പങ്കുവച്ചിരുന്നു.

3

ഇഷ്‌ക് എന്ന സിനിമയില്‍ മികച്ച പ്രകടനമാണ് ഷൈന്‍ ടോം ചാക്കോ കാഴ്ചവച്ചത്. താരത്തെ അഭിനന്ദിച്ച് വിഷ്ണു പിഎസ് എന്ന ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പിട്ടു. ഇതിന് താഴെ വന്ന ഒരു കമന്റ് ഷൈനെ അപമാനിക്കുന്നതായിരുന്നു. പുള്ളി കഞ്ചാവ് കേസ് അല്ലേ എന്ന മട്ടിലായിരുന്നു കമന്റ്. ഇതിന് ഷൈന്‍ ടോം പ്രതികരിച്ചതും വാര്‍ത്തയായിരുന്നു.

4

തല്ലുമാലയുടെ സെറ്റിലുണ്ടായ സംഘര്‍ഷ വാര്‍ത്ത തെറ്റായ രീതിയിലാണ് പ്രചരിക്കപ്പെട്ടതെന്ന് ഷൈന്‍ ടോം അടുത്തിടെ പറഞ്ഞിരുന്നു. താന്‍ ആരെയും തല്ലിയിട്ടില്ലെന്നും പരിക്കേറ്റ ഈ കാല് വച്ച് എങ്ങനെയാണ് അത് സാധിക്കുക എന്നും ഷൈന്‍ ടോം മാധ്യമങ്ങളോട് പിന്നീട് പ്രതികരിക്കുകയും ചെയ്തു. മാധ്യമങ്ങള്‍ കാര്യം മനസിലാക്കാതെയാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

5

കഴിഞ്ഞ ദിവസം ഷൈന്‍ ടോം ചാക്കോ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്കെതിരായ ആരോപണങ്ങള്‍ സംബന്ധിച്ച് പ്രതികരിച്ചു. എന്നെ ആളുകള്‍ വിചാരണ ചെയ്യുന്നത് മൈന്‍ഡ് ചെയ്യാറില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം. അവര്‍ പറയാനുള്ളത് പറഞ്ഞോട്ടെ എന്നും എന്റെ കാര്യം ഞാനാണല്ലോ നോക്കേണ്ടതെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

6

ഞാന്‍ കള്ളു കുടിച്ചിട്ടാണോ, കഞ്ചാവ് വലിച്ചിട്ടാണോ അഭിനയിക്കുന്നത് എന്നാണ് പലര്‍ക്കും അറിയേണ്ടത്. നമ്മുടെ സമൂഹത്തിന്റെ വലിയ ആകുലത അതാണല്ലോ. ഒരാള്‍ പട്ടിണി കിടക്കുന്നുണ്ടോ, അവന് കഴിക്കാന്‍ വല്ലതുമുണ്ടോ എന്നൊന്നും ആരും അന്വേഷിക്കില്ല. അവന്‍ കള്ളു കുടിച്ചോ, കഞ്ചാവ് വലിച്ചോ എന്നതിലാണ് പലരുടെയും ശ്രദ്ധയെന്നും ഷൈന്‍ ടോം ചാക്കോ പറയുന്നു.

7

ആരോപണങ്ങളെ ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. എന്റെ ജീവിതം ആരെങ്കിലും തെറ്റിദ്ധരിക്കുന്നതില്‍ എനിക്ക് വിഷമമില്ല. വിഷമിക്കാനാണെങ്കില്‍ അതിനു മാത്രമേ സമയമുണ്ടാകൂ ബ്രോ എന്നും ഷൈന്‍ ടോം ചാക്കോ അഭിമുഖത്തില്‍ പറയുന്നു. വിചിത്രം എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, സിനിമാ രംഗത്ത് സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ടോ എന്ന ചോദ്യത്തിന് ഷൈന്‍ ടോം നല്‍കിയ മറുപടിയും വാര്‍ത്തയായിരുന്നു. സ്ത്രീകള്‍ക്ക് എന്താണ് പ്രശ്‌നം, പുരുഷന്മാര്‍ക്കും പ്രശ്‌നങ്ങളില്ലേ എന്നായിരുന്നു നടന്റെ പ്രതികരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+