കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാടിന് വേണ്ടി മുടി മുറിച്ച് സുരേഷ് ഗോപി

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിയ്ക്ക് വേണ്ടി ധനം സമാഹരിയ്ക്കുന്നതിന് മുടിവെട്ടി വില്‍ക്കാന്‍ തയ്യാറായി മലയാളത്തിന്റെ ആക്ഷന്‍ സ്റ്റാര്‍ സുരേഷ് ഗോപി. വിഴിഞ്ഞം മദര്‍പോര്‍ട്ട് ആക്ഷന്‍ കമ്മിറ്റി സംഘടിപ്പിച്ച വ്യത്യസ്തമായ സമരപരിപാടിയിലാണ് നാടിന് വേണ്ടി സൂപ്പര്‍ താരം പ്രതീകാത്മകമായി മുടി മുറിച്ചത്.

ആക്ഷന്‍ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. പദ്ധതിയ്ക്കാവശ്യമായ 1414 കോടി രൂപ കണ്ടെത്താന്‍ മുടിവെട്ടി വില്‍ക്കാന്‍ വരെ തയ്യാറാണെന്നാണ് വിഴിഞ്ഞം മദര്‍ പോര്‍ട്ട് ആക്ഷന്‍ കമ്മിറ്റിയുടെ പ്രഖ്യാപനം

മുടി ശേഖരിച്ച് വിറ്റ് 1500 കോടി രൂപ സമാഹരിച്ച ആന്ധ്രസര്‍ക്കാരാണ് സമരക്കാര്‍ക്ക് മാതൃക. ഈ പ്രതിഷേധം കൊണ്ടും സര്‍ക്കാരിന്റെ കണ്ണ് തുറന്നില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിയ്ക്കാനാണ് നീക്കം. വിഴിഞ്ഞത്തിന് വേണ്ടി സുരേഷ് ഗോപി തലമുടി ദാനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളിലേക്ക്.......

ഒരൊറ്റ തീരുമാനം മതി

ഒരൊറ്റ തീരുമാനം മതി

ഒരൊറ്റ ചോദ്യം മതി ജീവിതം മാറാന്‍ എന്നാണ് സുരേഷ് ഗോപി പറയുക. അതുപോലെ വ്യത്യസ്തമായ തീരുമാനങ്ങളെടുക്കുകയും സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്നതിലും ഈ ആക്ഷന്‍ സ്റ്റാര്‍ മുന്നില്‍ തന്നെ

മുടി മുറിയ്ക്കല്‍

മുടി മുറിയ്ക്കല്‍

വിഴിഞ്ഞം മദര്‍ പോര്‍ട്ട് പദ്ധതിയുടെ ധനസമാഹരണത്തിനായി മുടി ദാനം ചെയ്യുന്ന സുരേഷ് ഗോപി

ആന്ധ്ര മാതൃക

ആന്ധ്ര മാതൃക

വേറിട്ട സമരവുമായി മുന്നോട്ട് പോകുന്ന വിഴിഞ്ഞം മദര്‍പോര്‍ട്ട് ആക്ഷന്‍ കമ്മിറ്റിയ്ക്ക് മാതൃകയായത് ആന്ധ്രസര്‍ക്കാരാണ്. 1500 കോടി രൂപയ്ക്കാണ് ആന്ധ്ര സര്‍ക്കാര്‍ മുടി വിറ്റത്.

സെക്രട്ടറിയേറ്റിന് മുന്നില്‍

സെക്രട്ടറിയേറ്റിന് മുന്നില്‍

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിലാണ് വേറിട്ട സമരം നടന്നത്.

ഐക്യദാര്‍ഢ്യം

ഐക്യദാര്‍ഢ്യം

വിഴിഞ്ഞത്തിന് വേണ്ടിയുള്ള ആക്ഷന്‍ കമ്മിറ്റിയുടെ സമരത്തിന് സൂപ്പര്‍ സ്റ്റാറിന്റെ പിന്തുണ

English summary
Actor Suresh Gopi donates hair for Vizhinjam Cause
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X