കൃഷ്ണകുമാര്‍ ബിജെപി വിടുമോ?; ഒടുവില്‍ പ്രതികരിച്ച് താരം, ''കലാകാരന്മാര് സ്ഥാനം പ്രതീക്ഷിക്കുന്നതെന്തിനാണ്?''
തിരുവനന്തപുരം: സംസ്ഥാന ബി ജെ പിയില്‍ സുരേഷ് ഗോപി കഴിഞ്ഞാല്‍ ഏറ്റവും പിന്തുണയുള്ള സിനിമാതാരങ്ങളില്‍ ഒരാളാണ് നടന് കൃഷ്ണകുമാര്‍. ബി ജെ പി ദേശീയ കൗണ്‍സില്‍ അംഗമായ കൃഷ്ണകുമാര്‍ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും 30000 ത്തിലേറെ വോട്ട് നേടി ശ്രദ്ധ നേടാന്‍ കൃഷ്ണകുമാറിന് സാധിച്ചിരുന്നു.
അടുത്തിടെ ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പങ്കെടുത്ത തിരുവനന്തപുരം ലോക്സഭാ മണ്ഡലം വിശാല ജനസഭയില്‍ തനിക്ക് വേദിയില്‍ ഇടം നല്‍കിയില്ലെന്ന് കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. താന്‍ സദസിലാണ് ഇരുന്നതെന്നും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. രാജസേനന്, രാമസിംഹന് അബൂബക്കര്‍, ഭീമന് രഘു എന്നിവര്‍ അടുത്തിടെ പാര്‍ട്ടി വിട്ട സാഹചര്യത്തിലായിരുന്നു ഇത്.

ഇതോടെ കൃഷ്ണകുമാറും ബി ജെ പി വിടാന്‍ പോകുന്നു എന്ന തരത്തില്‍ പല റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇത്തരം റിപ്പോര്‍ട്ടുകളെല്ലാം തള്ളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കൃഷ്ണകുമാര്‍. ന്യൂസ് 18 മലയാളത്തിനോടാണ് കൃഷ്ണകുമാറിന്റെ വാക്കുകള്‍. നിലവില്‍ തനിക്ക് ബി ജെ പി വിടേണ്ട ഒരു സാഹചര്യവുമില്ലെന്ന് കൃഷ്ണകുമാര്‍ പറയുന്നു. കൃഷ്ണകുമാറിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
'ഞാന്‍ എപ്പോഴാണ് ബിജെപി വിടുക എന്നൊരു ചോദ്യം തന്നെ തെറ്റാണ്. കാരണം, ബിജെപി വിടേണ്ട ഒരു സാഹചര്യം എനിക്കില്ല. ഒന്ന് ഞാനീ പാര്‍ട്ടിയില്‍ ജോയിന്‍ ചെയ്തത് വളരെ അടുത്ത കാലത്താണ്, 2021 ല്‍. ഒരു പാര്‍ട്ടിയിലോട്ട് വരുന്നത് മൂന്ന് കാര്യങ്ങളാണ് അടിസ്ഥാനമായിട്ടുള്ളത്. ഒന്ന് ആവശ്യങ്ങള്‍ക്കായി പലരും വരും. ആവശ്യങ്ങള്‍ നടക്കാതാകുമ്പോള്‍ അവര്‍ പാര്‍ട്ടി വിടും.
രണ്ടാമത് ആവേശം കൊണ്ട് വരും. അവര്‍ ഉദ്ദേശിച്ച ആവേശം കാണാതാകുമ്പോഴും അവര്‍ പാര്‍ട്ടി വിടും. പിന്നെ മൂന്നാമതൊരു സംഭവമുണ്ട്. ആദര്ശവുമായിട്ട് വരും. ആദര്‍ശത്തിലൂന്നി വരുന്നയാള്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് പല പ്രശ്നങ്ങളും ഉണ്ടാകും. പക്ഷെ ഞാനൊക്കെ 1982 മുതല്‍ സംഘത്തിന്റെ ഭാഗമായിരുന്നു. അന്ന് തൊട്ടേയുള്ള ആദര്‍ശമാണ്. ഇനി പാര്‍ട്ടിക്ക് വേണ്ട എന്ന് പറഞ്ഞ് പുറത്താക്കിയാല്‍ ഞാന്‍ ചിലപ്പോള്‍ വീട്ടിലേക്ക് പോകും.
നമുക്കപ്പോഴും പാര്‍ട്ടിയെ പറ്റി മോശം പറയാനില്ല. കാരണം വ്യക്തികളുമായിട്ട് പ്രശ്നങ്ങളുണ്ടാകും. അതൊന്നും പാര്‍ട്ടിയുടെ പ്രശ്നങ്ങളല്ല. ഇതൊക്കെ കാലങ്ങള്‍ കഴിയുമ്പോള്‍ മാറി വരും. എനിക്ക് വ്യക്തിപരമായിട്ടും ആരോടും പ്രശ്നമില്ല. കാരണം ഈ അടുത്ത കാലത്ത് തന്നെ ഒരു കസേരയുമായി ബന്ധപ്പെട്ട് ഞാന്‍ എന്തോ പരാതി പറഞ്ഞു, പരാതി പറയേണ്ടത് ചാനലില്‍ അല്ല എന്നൊക്കെ ടൈറ്റില്‍സ് കണ്ടു.
ഞാന്‍ എവിടെയെങ്കിലും പരാതിപ്പെട്ടതായിട്ടോ പരിഭവപ്പെട്ടതായിട്ടോ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ പറ്റുമോ. സോഷ്യല്‍ മീഡിയയില്‍ പലതും എഴുതി വരും. സോഷ്യല്‍ മീഡിയയില്‍ പലതും വരുമ്പോള്‍ നമ്മള് മനസിലാക്കണം. സോഷ്യല്‍ മീഡിയ നല്ലത് തന്നെയാണ്. പക്ഷെ അതില്‍ 80 ശതമാനവും തന്തയില്ലാതെ ജനിക്കുന്ന വാര്‍ത്തകളാണ്. അത് അന്ധമായി വിശ്വസിക്കാതിരിക്കുക.
കാരണം ആരുടെയെങ്കിലും പേരും ഫോട്ടോയും വെച്ച് വാര്‍ത്ത കൊടുത്താല്‍ അത് അയാള്‍ പറയുന്നതാണ് എന്ന് വിശ്വസിക്കാതിരിക്കുക. പാര്‍ട്ടി വിടേണ്ട സാഹചര്യം എനിക്കില്ല. രാജസേനനും ഭീമന് രഘവും എന്നേക്കാള്‍ സീനിയറാണ് സിനിമയിലും ജീവിതത്തിലും. പാര്‍ട്ടി വിടുക എന്നുള്ള അവരുടെ വ്യക്തിപരമായ തീരുമാനമാണ്. പാര്‍ട്ടിയില്‍ വര്‍ക്ക് ചെയ്യാനുള്ള സാഹചര്യമില്ലെന്നൊക്കെ പറയുന്നതിനേക്കാള്‍ ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി എന്ത് ചെയ്തു എന്നുള്ളതാണ്.
ഒരു രാഷ്ട്രീയ പാര്‍ട്ടി രാഷ്ട്രതാല്പര്യമാണ് ഉയര്‍ത്തി പിടിക്കുന്നത്. ഞാന്‍ രാജ്യസ്നേഹിയാണ്, അതിന് വേണ്ടി വര്‍ക്ക് ചെയ്യണം. അതിന് സാഹചര്യമുണ്ടാക്കി തരുന്ന പാര്‍ട്ടിയേതാണോ അതിന് വേണ്ടി വര്‍ക്ക് ചെയ്യണം. പാര്‍ട്ടിയില്‍ കലാകാരന്മാര്ക്ക് സ്ഥാനമില്ല എന്നാണ് പറയുന്നത്. കലാകാരന് എന്തിനാണ് സ്ഥാനം പ്രതീക്ഷിക്കുന്നത്. ഞാനൊരു സൂപ്പര്സ്റ്റാറൊന്നുമല്ലായിരുന്നു. ഞാന്‍ ഒരു നടനായിരുന്നു.
പാര്‍ട്ടിയിലേക്ക് വന്ന് ഒരുമാസം കഴിഞ്ഞപ്പോള്‍ തിരുവനന്തപുരം പോലൊരു സ്ഥലത്ത് എന്നെ സ്ഥാനാര്‍ത്ഥിയാക്കിയ പാര്‍ട്ടിയാണ് ബിജെപി. ഞാന്‍ തിരഞ്ഞെടുപ്പില്‍ നിന്ന് തോറ്റു. 35000 വോട്ട് കിട്ടി. തോറ്റതാണല്ലോ എന്നെ വേണമെങ്കില്‍ തഴയാം. എന്നാല്‍ അപ്പോഴും എനിക്ക് നാഷണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ എന്നൊരു സ്ഥാനം തന്ന് എനിക്കൊരു അംഗീകാരം തന്നു. പാര്‍ട്ടിയില്‍ എത്രയോ പേര് പ്രവര്‍ത്തിച്ചവരുണ്ട്, അടികൊണ്ടവരുണ്ട്.
ഇവരെയൊക്കെ മറികടന്നല്ലേ നമുക്ക് അംഗീകാരം തരുന്നത്. എല്ലാ സ്ഥാനവും കലാകാരന്മാര്ക്ക് വീതിച്ച് കൊടുക്കണം എന്ന് പറയുന്നത് തന്നെ തെറ്റാണ്. പാളിച്ചകള്‍ എല്ലാവര്‍ക്കുമുണ്ടാകും. 80 കളില്‍ 2 സീറ്റുള്ളിടത്ത് നിന്നാണ് ബിജെപി ഇന്ന് 300 ലേറെ സീറ്റുമായി രാജ്യം ഭരിക്കുന്നത്. എന്റെ സഹായം ആവശ്യമുണ്ടോ എന്ന് നേതാക്കളെ അങ്ങോട്ട് വിളിച്ച് ചോദിച്ചാല്‍ എന്താണ് കുഴപ്പം. ഇന്നത്തെ നിലയില്‍ എനിക്ക് കംഫര്‍ട്ടായിട്ടുള്ള പാര്‍ട്ടി ബിജെപിയാണ്'.
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി












Click it and Unblock the Notifications