കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉണ്ണിമുകുന്ദന്‍ ഓർക്കേണ്ട ചിലതുണ്ട്, ഈ കളി നിങ്ങള്‍ക്കൊരിക്കലും ശാശ്വത നേട്ടം തരില്ല: വൈറല്‍ കുറിപ്പ്

Google Oneindia Malayalam News

സിനിമ എന്ന നിലയില്‍ ഏറെ മികച്ച് നില്‍ക്കുന്ന കലാസൃഷ്ടിയാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം, മേപ്പടിയാന്‍ എന്നീ രണ്ട് ചിത്രങ്ങള്‍. എന്നാല്‍ ഇതിനകത്ത് കൂടെ സംഘപരിവാരം രാഷ്ട്രീയം ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഉന്നയിച്ച് വലിയൊരു വിഭാഗമാണ് രംഗത്തെത്തിയത്. ഉണ്ണി മുകുന്ദന്‍ പരസ്യമായി ബി ജെ പി അനുകൂല നിലപാട് പ്രഖ്യാപിച്ച വ്യക്തി എന്നതിനപ്പുറം സിനിമകള്‍ മുന്നോട്ട് വെക്കുന്ന പ്രമേയങ്ങള്‍ ചൂണ്ടിക്കാട്ടി തന്നെ സംഘപരിവാർ അജണ്ടയെന്ന വിമർശനം ശക്തമാക്കുന്ന നിരവധി അഭിപ്രായ പ്രകടനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയർന്ന് വന്നിട്ടുണ്ട്.

അത്തരത്തില്‍ മൂവീ സ്ട്രീറ്റ് എന്ന സിനിമ ഗ്രൂപ്പ് അഡ്മിന്‍ കൂടിയായ സേതു പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി ഓടിക്കൊണ്ടിരിക്കുന്നത്. ഉണ്ണിമുകുന്ദൻ ഓർക്കേണ്ട ഒരു കാര്യമുണ്ട്, വർഗീയതയുടെ ചുവടു പിടിച്ചു കൊണ്ട് നേട്ടമുണ്ടാക്കാൻ ശ്രമിച്ചാൽ അതൊരിക്കലും ശാശ്വതമായിരിക്കില്ല. സംഘപരിവാർ ഏജന്റ് എന്ന് നാളത്തെ തലമുറയാൽ പഴി കേൾക്കേണ്ടി വരുന്നത് അത്ര സുഖമുള്ള ഒരു കാര്യമായിരിക്കില്ലെന്നാണ് അദ്ദേഹം കുറിക്കുന്നത്. സേതുവിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഒരു സിനിമ അതിന്റെ കഥ പറഞ്ഞു പോകുമ്പോൾ

ഒരു സിനിമ അതിന്റെ കഥ പറഞ്ഞു പോകുമ്പോൾ കഥ പ്ലേസ് ചെയ്യുന്ന സ്ഥലത്തിനും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കൾക്കും ഒരുപോലെ പ്രാധാന്യം ഉണ്ട്. സിനിമയുടെ ടോട്ടൽ പ്ലോട്ട് നെ അവലോകനം ചെയ്യുമ്പോൾ ജോഗ്രഫിക്കും കഥാപാത്രങ്ങൾക്കും തുല്യമായ പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. പറഞ്ഞു വരുന്നത് ഉണ്ണി മുകുന്ദൻ നായകനായി ഇറങ്ങിയ രണ്ടു സിനിമകളെ പറ്റി ആണ്. മേപ്പടിയാനും മാളികപ്പുറവും. ഈ രണ്ടു സിനിമകളുടെയും കഥ പ്ലേസ് ചെയ്തിരിക്കുന്ന സ്ഥലം ശബരിമലയോട് ചേർന്നുകൊണ്ടാണ്. യാദൃശ്ചികമായി വരുന്ന ഒന്നല്ല ഈ പ്രതിഭാസം. സംഘപരിവാറിന്റെ രാഷ്ട്രീയം അവർ ഓരോ സംസ്ഥാനത്തും ഓരോ ക്ഷേത്രങ്ങളോട് ചേർന്ന് കൊണ്ടാണ് ഇമ്പ്ലിമെന്റ് ചെയ്യുക. നോർത്തിൽ അത് രാമക്ഷേത്രം ആണെങ്കിൽ കേരളത്തിലേക്ക് വരുമ്പോൾ അത് ശബരിമല ആണ്. സംഘപരിവാർ ഏജന്റ്സ് തിരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കുന്നത് പോലും ശരണം വിളിച്ചുകൊണ്ട് ആണ്.

ദില്‍ഷയുടേയും ബ്ലെസ്ലീയുടേയും പിണക്കം മാറിയില്ലേ: 'നേരില്‍ കണ്ടിട്ടും' പരസ്പരം മിണ്ടാതെ താരങ്ങള്‍ദില്‍ഷയുടേയും ബ്ലെസ്ലീയുടേയും പിണക്കം മാറിയില്ലേ: 'നേരില്‍ കണ്ടിട്ടും' പരസ്പരം മിണ്ടാതെ താരങ്ങള്‍

മേപ്പടിയാനും മാളികപ്പുറവും ഇതേ അജണ്ട ഫോളോ

മേപ്പടിയാനും മാളികപ്പുറവും ഇതേ അജണ്ട ഫോളോ ചെയ്യുന്ന വ്യക്തമായ സംഘപരിവാർ സിനിമകൾ ആണ്. ഹിന്ദുത്വ തീവ്രവാദത്തിന്റെ കേരളത്തിലെ സെലബ്രിറ്റി ഏജന്റ് ആയി ഉണ്ണിമുകുന്ദൻ മാറിയിരിക്കുന്നു. തീർത്തും യാദൃശ്ചികമായോ ഉണ്ണി അറിയാതെയോ സംഭവിക്കുന്ന ഒരു കാര്യമല്ല അത്. സംഘപരിവാറിനാൽ പർച്ചേസ് ചെയ്യപ്പെട്ടിരിക്കുന്ന ഒരു നടൻ അദ്ദേഹത്തിന്റെ സിനിമകൾ സംഘപരിവാർ നറേറ്റീവ് സമൂഹത്തിലേക്ക് എത്തിക്കാൻ വേണ്ടി സിനിമകൾ ചെയ്യുമ്പോൾ സംഘപരിവാർ അനുഭാവികൾ അതിനെ കയ്യും മെയ്യും മറന്ന് പ്രൊമോട്ട് ചെയ്യുകയാണ് ചെയ്യുന്നത്. തീർത്തും ആവറേജ് സിനിമ അനുഭവങ്ങൾ ആയ മേപ്പടിയാനും മാളികപ്പുറവും ഹിറ്റ്‌ ആവുന്നത് സംഘപരിവാർ ഐ ടി സെല്ലിന്റെ നിരന്തര ശ്രമഫലമായാണ്. എന്നിട്ടും ഈ സിനിമകൾ യാതൊരുവിധ രാഷ്ട്രീയവുമില്ലാത്ത സിനിമകൾ എന്നാണ് അണിയറപ്രവർത്തകർ ഉൾപ്പെടെ പറയുന്നത്.

ആളുടെ പേര് ഞാന്‍ പറയുന്നില്ല: റീച്ച് എന്റെ പ്രശ്നമല്ല, ഞാന്‍ നോക്കുന്നത് അത് മാത്രം: അഖില്‍ആളുടെ പേര് ഞാന്‍ പറയുന്നില്ല: റീച്ച് എന്റെ പ്രശ്നമല്ല, ഞാന്‍ നോക്കുന്നത് അത് മാത്രം: അഖില്‍

ഇത് സമാജത്തിന്റെ സിനിമ ആണ്, സമാജത്തിന്റെ സിനിമ

"ഇത് സമാജത്തിന്റെ സിനിമ ആണ്, സമാജത്തിന്റെ സിനിമ കാണേണ്ടത് ദൗത്യം ആയതിനാൽ ആണ് തിരുവനന്തപുരം വരെ വന്നു സ്പെഷ്യൽ ഷോ കണ്ടത് ". മാളികപ്പുറത്തിന്റെ പ്രീവ്യൂ ഷോ കണ്ടതിനു ശേഷം ബി ജെ പി നേതാവ് സന്ദീപ് വാര്യർ ഇട്ട കമന്റ് ആണ് മുകളിൽ കോട്ട് ചെയ്തത്. മോഹൻഭാഗവതിന് നന്ദി അർപ്പിച്ചു തുടങ്ങുന്ന, സമാജത്തിന്റെ സിനിമ എന്ന് സംഘപരിവാർ നേതാവ് തുറന്ന് സമ്മതിക്കുന്ന, വത്സൻ തില്ലങ്കെരി ഉൾപ്പെടെയുള്ള ആർ എസ് എസ് നേതാക്കൾ നേരിട്ടിറങ്ങി പ്രൊമോട്ട് ചെയ്യുന്ന സിനിമക്ക് രാഷ്ട്രീയമില്ല എന്ന് എന്ത് അർത്ഥത്തിൽ ആണ് ഇവർ പറയുന്നതെന്ന് മനസ്സിലാകുന്നില്ല.

Hair care: ഉരുളക്കിഴങ്ങ് ജ്യൂസ് അടിക്കൂ: കുടിക്കാനല്ല, തലയില്‍ തേക്കാന്‍, മുടി മുട്ടോളം വളരും

സംഘപരിവാർ ഉണ്ണിമുകുന്ദനെ അയ്യപ്പനോട് ചേർത്ത്

സംഘപരിവാർ ഉണ്ണിമുകുന്ദനെ അയ്യപ്പനോട് ചേർത്ത് നിർത്താനുള്ള ശ്രമം ആണ് നടത്തുന്നത്. കേരളത്തിന്റെ നിലവിലെ രാഷ്ട്രീയ പരിതസ്ഥിതിയിൽ അയ്യപ്പൻ ഇമേജ് ഉള്ള ഒരു സെലിബ്രിറ്റി സംഘപരിവാർ രാഷ്ട്രീയത്തിന്റെ വേരോട്ടത്തിനു ആവിശ്യമാണ്. അതിനു വേണ്ടി ബോധപൂർവമുള്ള ശ്രമങ്ങൾ ആണ് മാളികപ്പുറവും മേപ്പടിയാനും ഒക്കെ. 1987 മുതൽ 91 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയിലെ ജനങ്ങളെ ഹിന്ദുത്വത്തിലേക്ക്, അതിന്റെ വർഗീയ അജണ്ടയുള്ള രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചത് രാമായണ മഹാഭാരത സീരിയലുകൾ ആയിരുന്നു. 87 ൽ സംപ്രേക്ഷണം ആരംഭിച്ച രാമായണവും 88 ൽ സംപ്രേക്ഷണം ആരംഭിച്ച മഹാഭാരതവും അയോദ്ധ്യ വിഷയത്തിൽ ഉൾപ്പെടെ ഇന്ത്യൻ ജനതയുടെ പൊതു ബോധത്തെ ഹിന്ദുത്വ സത്വത്തിലേക്ക് അടുപ്പിക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. അതെ പാറ്റേണിലുള്ള ദൃശ്യ മാധ്യമ അജണ്ടയാണ് തങ്ങൾ വിലയ്ക്ക് വാങ്ങിയ ഉണ്ണിമുകുന്ദൻ എന്ന നടനിലൂടെ സംഘപരിവാർ നിർവഹിച്ചുകൊണ്ടിരിക്കുന്നത്.

മേപ്പടിയാൻ പ്ലേസ് ചെയ്തിരിക്കുന്ന ജോഗ്രഫി

മേപ്പടിയാൻ പ്ലേസ് ചെയ്തിരിക്കുന്ന ജോഗ്രഫി ഇരാറ്റുപേട്ടയുടേതാണ്. അവിടെയുള്ള മത ന്യൂനപക്ഷങ്ങൾ പാവം പിടിച്ച ഒരു ഹിന്ദു യുവാവിനെ പീഡിപ്പിക്കുന്നു, അവരോടു പകരം ചെയ്ത് ക്ലൈമാക്സ്‌ൽ കറുപ്പുമുടുത്തു സ്വാമിയായി വരുന്ന നായകൻ നിഷ്കളങ്കമായ സൃഷ്ടിയല്ല. മാളികപ്പുറവും സമാനമായ സൃഷ്ടിയാണ്. ഉണ്ണിമുകുന്ദന് അയ്യപ്പനെന്ന ഇമേജ് നൽകാൻ ബോധപൂർവം ശ്രമിച്ചു കൊണ്ടാണ് സെക്കന്റ്‌ ഹാൾഫ് മുഴുവൻ ചിത്രീകരിച്ചിരിക്കുന്നത്.

ശബരിമലയോട് ചേർന്ന് കൊണ്ട് സംഘപരിവാർ

ശബരിമലയോട് ചേർന്ന് കൊണ്ട് സംഘപരിവാർ കേരളത്തിൽ ഉണ്ടാക്കാൻ ശ്രമിക്കുന്ന വർഗീയദ്രുവീകരണത്തിന്റെ വിഷ്വൽ ടൂൾ ആവുകയാണ് ഉണ്ണിമുകുന്ദനും അയാളുടെ സിനിമകളും. ഇതിനിടയിൽ ബാലൻസ് ചെയ്യാൻ എന്നവണ്ണം ഇറക്കിയ ഷെഫീക്കിന്റെ സന്തോഷം എന്ന മൂലക്കുരുസിനിമ പോക്കിരിയിലെ വടിവേലുവിന്റെ ഉച്ചിക്കെട്ട് പോലെ മുഴച്ചുനിൽക്കുന്നൊരു പ്രഹസനവുമായി മാറിയിരുന്നു.

ഉണ്ണിമുകുന്ദൻ ഓർക്കേണ്ട ഒരു കാര്യമുണ്ട്,

ഉണ്ണിമുകുന്ദൻ ഓർക്കേണ്ട ഒരു കാര്യമുണ്ട്, വർഗീയതയുടെ ചുവടു പിടിച്ചു കൊണ്ട് നേട്ടമുണ്ടാക്കാൻ ശ്രമിച്ചാൽ അതൊരിക്കലും ശാശ്വതമായിരിക്കില്ല. സംഘപരിവാർ ഏജന്റ് എന്ന് നാളത്തെ തലമുറയാൽ പഴി കേൾക്കേണ്ടി വരുന്നത് അത്ര സുഖമുള്ള ഒരു കാര്യമായിരിക്കില്ല. വർഗീയത കൊണ്ടും അന്യ മത വിദ്വേഷവും കൊണ്ട് നാട് കത്തിക്കുന്നവരുടെ പക്ഷത്താണ് താങ്കളിപ്പോൾ.

രാജ്യം മുഴുവൻ സംഘ പരിവാർ

രാജ്യം മുഴുവൻ സംഘ പരിവാർ ഫാസിസത്തിന്റെ മൂർദ്ധന്യാവസ്ഥയിലേക്കുള്ള ഗിയർ ചേഞ്ച്‌ കണ്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിനു ചുക്കാൻ പിടിക്കുകയാണ് നിങ്ങളും നിങ്ങളുടെ സിനിമകളും. ഉണ്ണിമുകുന്ദൻ മാത്രമല്ല, മലയാള സിനിമയിലെ മെഗാ സ്റ്റാർ മമ്മൂട്ടി വരെ മാളികപ്പുറത്തിന്റെ പ്രൊമോഷനിൽ പങ്കാളി ആവുന്നുണ്ട്. ഒരു വർഗീയ ദ്രുവീകരണ അജണ്ടയുള്ള സിനിമയോട് മമ്മൂട്ടിയെപ്പോലുള്ള സിനിമയെ അത്ര കണ്ട് സൂക്ഷ്മമായി വിലയിരുത്തുന്ന ഒരാൾക്ക് യാതൊരുവിധ അകൽച്ചയും തോന്നുന്നില്ല എന്നത് അതിശയകരമായ കാര്യമാണ്.

നമ്മുടെ സ്വീകരണമുറികളിലെ ടെലിവിഷനുകളിൽ

സംഘപരിവാറിന്റെ ഫാസിസം തുടങ്ങുന്നത് ബി. ജെ. പി ഭരണം തൊട്ടല്ല, മറിച്ച് നമ്മുടെ സ്വീകരണമുറികളിലെ ടെലിവിഷനുകളിൽ 87-88 കാലഘട്ടം മുതൽ സംപ്രേഷണം ചെയ്ത മഹാഭാരത രാമായണ സീരിയലുകളിൽ നിന്നുമായിരുന്നു. ഇന്നത് ആ ടീവി സ്‌ക്രീനിൽ നിന്ന് സഞ്ചരിച്ച് ഏറ്റവും ഉയർന്ന നീതിപീഠത്തിന്റെ വ്യവഹാരങ്ങളിൽ വരെ എത്തിയിരിക്കുന്നു.

മേൽപ്പറഞ്ഞ അതേ സ്ക്രീനുകൾ കൊണ്ട് തന്നെ,

ഈയൊരവസ്ഥയിൽ മേൽപ്പറഞ്ഞ അതേ സ്ക്രീനുകൾ കൊണ്ട് തന്നെ, കല കൊണ്ട് തന്നെ ഫാസിസത്തെ നേരിടാൻ ആവും. അങ്ങനെ ആയിട്ടുണ്ട്. അത്രയെങ്കിലും പൊരുതാൻ നമുക്ക് ചുറ്റുമുള്ള കലാകാരന്മാർ ആർജ്ജവം കാണിക്കേണ്ടതാണ്. അതിനു പകരം സ്വന്തം കലയെ, സ്വന്തം സിനിമകളെ സംഘപരിവാറിന്റെ ആശയ പ്രചാരണത്തിനുള്ള ടൂൾ ആയി വിൽക്കുന്നത് നീതികേടാണ്.

English summary
Actor Unni Mukundan Should Remind This; This Game Won't Help You; Note About malikappuram Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X