കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് ബാബുവിനെ കുടുക്കിയത് കൊച്ചി ലോബി; പ്രമുഖ നടന് വിരോധം, പുതിയ ആരോപണങ്ങളുമായി ബന്ധുക്കള്‍

Google Oneindia Malayalam News

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ വിജയ് ബാബുവിന് പുതിയ പ്രതിരോധമൊരുക്കി ബന്ധുക്കള്‍. വിജയ് ബാബുവിനെ കുടുക്കിയത് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലോബിയാണെന്നാണ് ആരോപണം. വിജയ് ബാബുവിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് ഇക്കാര്യമുള്ളത്. പോലീസ് ഈ വിഷയത്തില്‍ അന്വേഷണം തുടങ്ങി. താരസംഘടനയായ അമ്മയുടെ ഭരണസമിതിയിലേക്ക് വിജയ് ബാബു അപ്രതീക്ഷിതമായിട്ടായിരുന്നു വിജയിച്ചത്. അവിടെ എത്തിയതിന് ശേഷം മലയാള സിനിമാ രംഗത്തെ വലിയ സ്വാധീനമുള്ള നടന് വിജയ് ബാബുവിനോട് വ്യക്തി വിരോധമുണ്ടെന്ന ആരോപണമാണ് പ്രതിയുടെ ബന്ധുക്കള്‍ ഉന്നയിച്ചത്. എന്നാല്‍ പരാതിയില്‍ ഇക്കാര്യങ്ങളെ കുറിച്ച് വിശദമായി പറയുന്നുമില്ല.

ഹിമാചലില്‍ പട നയിക്കുന്നത് പ്രിയങ്ക; വന്‍ സന്നാഹം, ഓരോ ജില്ലയിലും പുതിയ ടീം, മാറാന്‍ കോണ്‍ഗ്രസ്ഹിമാചലില്‍ പട നയിക്കുന്നത് പ്രിയങ്ക; വന്‍ സന്നാഹം, ഓരോ ജില്ലയിലും പുതിയ ടീം, മാറാന്‍ കോണ്‍ഗ്രസ്

1

കേസില്‍ വിജയ് ബാബുവിന് അനുകൂലമായ സാഹചര്യമൊരുക്കാനായിരുന്നു ബന്ധുക്കള്‍ ശ്രമിച്ചത്. പക്ഷേ ആരാണ് ഈ പ്രമുഖ നടനെന്നും, കൊച്ചി ലോബി എന്നത് എങ്ങനെയാണ് ശത്രുക്കളാവുന്നത് എന്നൊക്കെ വിശദീകരിക്കേണ്ടി വരും പരാതിക്കാര്‍ക്ക്. അതൊന്നും നിലവിലില്ലാത്തതിനാല്‍ വിജയ് ബാബുവിന് കുരുക്ക് മുറുകും. അതേസമയം വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യ ഹര്‍ജികള്‍ പരിഗണിക്കുന്ന ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് ഇന്ന് വാദം കേള്‍ക്കുക. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നിരുന്നു. നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല.

വിജയ് ബാബു തിരിച്ച് നാട്ടിലെത്തിക്കാന്‍ എംബസി മുഖേന നടത്തുന്ന ശ്രമങ്ങളെല്ലാം കോടതിയെ സര്‍ക്കാര്‍ അറിയിക്കും. ഇതിനെ പ്രതിരോധിക്കാനാണ് കൊച്ചി ലോബി അടക്കമുള്ള കാര്യങ്ങള്‍ വിജയ് ബാബു ഉന്നയിക്കുന്നത്. ആരോപണങ്ങളുടെ സത്യാവസ്ഥ കോടതിയെ ധരിപ്പിച്ച് മുന്‍കൂര്‍ ജാമ്യം നേടാമെന്നാണ് വിജയ് ബാബു കണക്കുകൂട്ടുന്നത്. അതേസമയം വിജയ് ബാബു ജോര്‍ജിയയില്‍ എവിടെയുണ്ടെന്ന് കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. ജോര്‍ജിയയിലെ ഇന്ത്യന്‍ എംബസി മുഖേന അവിടെയുള്ള വിമാനത്താവളങ്ങള്‍ക്കും അതിര്‍ത്തി ചെക് പോസ്റ്റുകള്‍ക്കും വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. പാസ്‌പോര്‍ട്ട് റദ്ദാക്കിയതോടെയാണ് വിജയ് ബാബു ഗള്‍ഫില്‍ നിന്ന് മുങ്ങിയത്.

വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയെന്നും, വീണ്ടും യാത്രയ്ക്കായി എത്തിയാല്‍ അറിയിക്കണമെന്നുമാണ് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. ജോര്‍ജിയയില്‍ നിന്ന് മറ്റെവിടേക്കെങ്കിലും പോകുന്നത് തടയാനാണ് വിദേശകാര്യ മന്ത്രാലയം വഴി പോലീസ് നീക്കം നടത്തുന്നത്. അടുത്ത നടപടിയായി വിസ റദ്ദാക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. മെയ് 19ന് വിജയ് ബാബു ഹാജരായിരുന്നില്ല. താന്‍ ബിസിനസ് ടൂറിലാണെന്ന് വിജയ് ബാബു പറയുന്നു. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറണമെന്ന് ധാരണയില്ലാത്ത രാജ്യമാണ് ജോര്‍ജ്. ഈ സാഹചര്യത്തില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് പോലീസ് നീക്കം.

Recommended Video

cmsvideo
വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസിറിക്കാന്‍ പോലീസ് | Vijay Babu Case | OneIndia Malayalam

പൃഥ്വിരാജിന് നേരെ സൈബര്‍ അറ്റാക്കുണ്ടായി; ഒരു സീനിയര്‍ നടനും കൂടെ നിന്നില്ലെന്ന് മല്ലിക സുകുമാരന്‍പൃഥ്വിരാജിന് നേരെ സൈബര്‍ അറ്റാക്കുണ്ടായി; ഒരു സീനിയര്‍ നടനും കൂടെ നിന്നില്ലെന്ന് മല്ലിക സുകുമാരന്‍

English summary
actor vijay babu case: relatives alleges influential actor and kochi lobby behind case against vijay babu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X