ദിലീപിന്റെ അറസ്റ്റ്..തനിക്ക് പലതും പറയാനുണ്ട്..! വിനായകന്റെ പ്രതികരണം ഇങ്ങനെ..!

  • By: Anamika
Subscribe to Oneindia Malayalam

ആലപ്പുഴ: ദിലീപ് മലയാള സിനിമയുടെ ഡോണ്‍ ആയി വിലസുന്ന നേരത്താണ് നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെടുന്നതും അഴിക്കകത്താവുന്നതും. അന്ന് വരെ ഒപ്പം നിന്നവരില്‍ പലരും ജനപ്രിയനെ തള്ളിപ്പറഞ്ഞു. താരസംഘടനയായ അമ്മയും അംഗമായ മറ്റ് സംഘടനകളും ദിലീപിനെ പുറത്താക്കി. സിദ്ദിഖിനെ പോലെ ചിലര്‍ മാത്രമാണ് ദിലീപിനൊപ്പം അന്നും ഇന്നും നില്‍ക്കുന്നത്. ദിലീപ് വിഷയത്തില്‍ സംസ്ഥാന അവാര്‍ഡ് ജേതാവും പ്രിയപ്പെട്ട നടനുമായ വിനായകനും ചിലത് പറയാനുണ്ട്.

ദിലീപിന് രക്ഷ ! നടിയുടെ ദൃശ്യങ്ങളുള്ള ആ മൊബൈല്‍ ഫോണ്‍...! അതിനി ഒരിക്കലും ലഭിക്കില്ല..!

ദിലീപിന് വേണ്ടി രക്ഷകനിറങ്ങുന്നു..! വെറും പുലിയല്ല..പുപ്പുലി...! ഇനിയാണ് കളി...!

ദിലീപിനൊപ്പം

ദിലീപിനൊപ്പം

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ആരോപണ വിധേയനായ നേരത്ത് മലയാള സിനിമയിലെ ഭൂരിപക്ഷവും നടനൊപ്പമായിരുന്നു നിലയുറപ്പിച്ചത്. മലയാള സിനിമയിലെ എതിരില്ലാത്ത ശക്തിയാണ് ദിലീപ് എന്നത് തന്നെയാണ് കാരണം.

അറസ്റ്റിന് ശേഷം

അറസ്റ്റിന് ശേഷം

ദിലീപ് അറസ്റ്റിലായതോടെ നേരത്തെ നടന് വേണ്ടി അലറി വിളിച്ചവര്‍ക്ക് പലര്‍ക്കും മിണ്ടാട്ടം മുട്ടി. പലരും നിലപാട് തന്നെ മാറ്റി. സൂപ്പര്‍ താരങ്ങള്‍ അപ്പോഴും മൗനത്തിന്റെ വാത്മീകത്തില്‍ അടയിരുന്നു. അമ്മയുടെ തീരുമാനം പറയാന്‍ വാ തുറന്നതൊഴിച്ച്.

വിനായകൻ പറയുന്നു

വിനായകൻ പറയുന്നു

മലയാളത്തിന് പൊടുന്നനെ കിട്ടിയ ഒരു അഭിനയ പ്രതിഭയാണ് വിനായകന്‍. ഇത്തരം വിഷയങ്ങളില്‍ വിനായകന്‍ അഭിപ്രായം പറഞ്ഞ് കേരളം അധികം കേട്ടിട്ടില്ല. ദിലീപ് വിഷയത്തില്‍ വിനായകനും ചിലത് പറയാനുണ്ട്.

പോലീസ് മണ്ടൻമാരല്ല

പോലീസ് മണ്ടൻമാരല്ല

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്തത് പോലീസിന്റെ മണ്ടത്തരമായി തനിക്ക് കാണാന്‍ സാധിക്കുന്നില്ലെന്ന് വിനായകന്‍ പറയുന്നു. മനോരമയാണ് വിനായകന്റെ ആദ്യ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പലതും പറയാനുണ്ട്

പലതും പറയാനുണ്ട്

ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ പലതും സങ്കടകരമാണ്. ഇക്കാര്യത്തില്‍ തനിക്കും പലതും പറയാനുണ്ട്. താന്‍ പക്ഷേ കാത്തിരിക്കുകയാണ്. കോടതിനടപടികള്‍ പൂര്‍ത്തിയാവട്ടെ എന്നും വിനായകന്‍ പറഞ്ഞു.

നല്ലകാലം വരും

നല്ലകാലം വരും

മലയാള സിനിമയില്‍ വന്‍മാറ്റങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുകയാണെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു. അല്‍പ്പകാലം കൂടി കാത്തിരുന്നാല്‍ മലയാള സിനിമയില്‍ നല്ലകാലം വരുമെന്നും വിനായകന്‍ അഭിപ്രായപ്പെട്ടു.

Actress Abduction Case: Strong Evidence Against Dileep
അറസ്റ്റിനെ ന്യായീകരിച്ച്

അറസ്റ്റിനെ ന്യായീകരിച്ച്

പൃഥ്വിരാജിനെപ്പോലുള്ള യുവതാരങ്ങളെ കൂടാതെ ഇതാദ്യമായാണ് പ്രത്യക്ഷത്തില്‍ ദിലീപിന്റെ അറസ്റ്റിനെ ന്യായീകരിച്ച് കൊണ്ട് ഒരു നടന്‍ രംഗത്ത് വന്നിരിക്കുന്നത്. സംസ്ഥാന അവാര്‍ഡ് ലഭിച്ച വേളയിലും വിനായകന്റെ ചില തുറന്ന് പറച്ചിലുകള്‍ കേരളം കേട്ടതാണ്.

English summary
Actor Vinayakan on Dileep's arrest in actress case
Please Wait while comments are loading...