Get Updates
Get notified of breaking news, exclusive insights, and must-see stories!

'പത്ത് സ്ത്രീകളോട് ഞാൻ സെക്സ് ചോദിച്ച് വാങ്ങുകയായിരുന്നു'; 'മീടു' ചോദ്യങ്ങളിൽ നടൻ വിനായകൻ

കൊച്ചി; മീ ടു എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്ന് നടൻ വിനായകൻ. ഒരു സ്ത്രീയുമായി തനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ താത്പര്യം ഉണ്ടെങ്കിൽ താൻ അക്കാര്യം അവരോട് ചോദിക്കും. അതിനെയാണ് മീ ടു എന്ന് പറയുന്നതെങ്കിൽ അത് വീണ്ടും ചോദിക്കുമെന്നും വിനായകൻ പറഞ്ഞു. ഒരുത്തീയെന്ന സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റിനിടെയാണ് വിനായകന്റെ വാക്കുകൾ. വായിക്കാം

എന്താണ് മീ ടു?

'എന്താണ് മീ ടു? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണായി സെക്സ് ചെയ്യണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യണം? എന്റെ ലൈഫിൽ ഒരു പത്ത് സ്ത്രീകളുമായി താൻ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഈ പത്ത് സ്ത്രീകളോടും ഞാൻ തന്നെയാണ് ഫിസിക്കൽ റിലേഷനിൽ ഏർപ്പെടാൻ തയ്യാറാണോയെന്ന് ചോദിച്ചത്.

ഒരു സ്ത്രീയുടെ വ്യാഖ്യാനം എന്താണ്

അതാണ് നിങ്ങൾ പറയുന്ന മീ ടു എങ്കിൽ ഞാൻ ഇനിയും ചോദിക്കും. ഒരു പെണ്ണിനോട് ഞാൻ ചോദിക്കും. അവർക്ക് താത്പര്യമില്ലേങ്കിൽ അവർ നോ എന്ന് പറയും. എന്നോട് ഇതുവരെ ഒരു പെണ്ണും അത് ചോദിച്ചിട്ടില്ല. ഒരു സ്ത്രീയുടെ വ്യാഖ്യാനം എന്താണെന്നും വിനായകൻ ചോദിച്ചു. തനിക്ക് കുറേ പെൺസുഹൃത്തുക്കൾ ഉണ്ട്. ഭയങ്കര റൊമാന്റിക്ക് ആണ് ഞാൻ. വൃത്തിയില്ലാത്തവന്റെ അടുത്തേക്ക് ഒരു പെണ്ണും വരില്ല. പെണ്ണ് വിചാരിക്കാതെ ഒരാണിനും അവളെ കിട്ടില്ല. ഇന്നും ലോകത്ത് നടക്കുന്നത് സ്വയംവരമാണ്, വിനായകൻ പറഞ്ഞു.

സോഷ്യൽ മീഡിയ പ്രതികരണങ്ങൾ

പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ വിവിധ വിഷയങ്ങളിൽ പ്രതികരിക്കുന്ന താരമാണ് വിനായകൻ. പ്രത്യേകിച്ച് കുറിപ്പുകളൊന്നുമില്ലാതെയുള്ള നടന്റെ ചില പ്രതികരണങ്ങൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാകാറുമുണ്ട്. ഇത് സംബന്ധിച്ച് ചോദ്യത്തിന് വിനയാകൻ നൽകിയ മറുപടി ഇങ്ങനെ-ഞാൻ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന കാര്യങ്ങൾ കുറേ നാളത്തേക്ക് ഉദ്ദേശിച്ചല്ല. ചില കാര്യങ്ങൾ ചിലർ വിട്ടു പോകും. എന്നെ ലക്ഷക്കണക്കിന് ആളുകൾ ഫോളോ ചെയ്യുന്നുണ്ട്.

കൊള്ളാൻ വേണ്ടിയാണ്

ഏതെങ്കിലും ഒരുത്തന് കൊള്ളാൻ വേണ്ടിയാണ് പോസ്റ്റ് ഇടുന്നത്. അവന് കൊണ്ട് എന്ന് തോന്നിയാൽ ആ പോസ്റ്റ് മാറ്റും. അങ്ങനെ കൊണ്ടിട്ടുണ്ടല്ലോ? അത് ഞാൻ കണ്ടിട്ടുമുണ്ട്, വിനായകൻ പറഞ്ഞു. ഈ ലോകത്ത് മാന്യൻ എന്ന് പറഞ്ഞ് നടക്കുന്ന അമാന്യനെ ഞാൻ എന്നും ചീത്ത പറയും.. മാന്യൻ എന്ന പറയുന്ന വെള്ളപൂശിയ കുഴിമാടങ്ങളെ ഞാൻ എന്നും മുഖത്ത് നോക്കി ചീത്ത പറയും. അത് ഒരിക്കലും സിനിമാ ജീവിതത്തെ ബാധിക്കില്ല. 2016 മുതൽ ഇതുവരെ അതാണഅ കണ്ടത്. ഒരുത്തീ എന്ന പടം ചെയ്തപ്പോഴും പട എന്ന പടം ചെയ്തപ്പോഴും അതാണ് കണ്ടത്.

എന്റെ അടുത്ത് വരും

കൊവിഡിന്റെ മരുന്ന് ഏറ്റവും ഡേര്‍ട്ട് ആയ വിനായകൻ ആണ് ഉണ്ടാക്കുന്നത് എങ്കിൽ എല്ലാവരും എന്റെ അടുത്ത് വരും. അവിടെ വിനായകന്റെ പേർസണൽ ലൈഫിന് യാതൊരുയാതൊരു പ്രസക്തിയുമില്ല. ഐ ആം എ ഡേർട്ട്. ഞാൻ ആ ഡേർട്ടിൽ തന്നെ ജീവിക്കാൻ താത്പര്യമുള്ളവനാണ്. ഇത് നിങ്ങൾ പറയുന്നതാണ്. എനിക്ക് അങ്ങനെയല്ല. ഐ ആം നോട്ട് എ ഡേർട്ട്. ഞാൻ ഭയങ്കരനാണ്',വിനായകൻ പറഞ്ഞു.

ഫാൻസിനെതിരെ

ഫാൻസിനേയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഫാൻസ് എന്ന പൊട്ടൻമാർ വിചാരിച്ചാൽ ഇവിടെയൊരു പടം നന്നാകാനും പോകുന്നില്ല ചീത്തയാകാനും പോകുന്നില്ല. ജോലിയില്ലാത്ത തെണ്ടികളാണ് ഫാൻസുകാർ. ഫാൻസിനെ തന്നെ നിരോധിക്കണം. ആരാണ് ഫാൻസിനെ ചുമന്ന് നടക്കുന്നത്. മാധ്യമങ്ങൾ മര്യാദ കാണിക്കണമെന്നും വിനായകൻ പറഞ്ഞു.

Recommended Video

cmsvideo
    എനിക്ക് ഇടതുവലത് രാഷ്ട്രീയമില്ല ഞാൻ എന്തും വിളിച്ചു പറയും | Vinayakan Speaks | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+