'കമ്മ്യൂണിസത്തെ മയക്കുന്ന 'മദമാണ്' ഇപ്പോള്‍ കറുപ്പ്'; വിമര്‍ശനവുമായി ഹരീഷ് പേരടിയും ജോയ് മാത്യുവും
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ശക്തമായ നിയന്ത്രണങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയത്. കറുത്ത വസ്ത്രങ്ങള്‍ക്കും, കറുത്ത മാസ്‌ക് ധരിക്കുന്നതിന് അടക്കം വിലക്കേര്‍പ്പെടുത്തിയിരുന്നു. വലിയ പ്രതിഷേധമാണ് പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ ഉയര്‍ന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്മാരായ ജോയ് മാത്യുവും ഹരീഷ് പേരടിയും. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് ഇരുവരുടെയും വിമര്‍ശനം.

മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്ന് കമ്മ്യൂണിസത്തിന്റെ മൂത്താപ്പ മാര്‍ക്‌സ് ! സത്യത്തില്‍ കമ്മ്യൂണിസത്തെ മയക്കുന്ന
മദമാണ് ഇപ്പോള്‍ കറുപ്പ് - അതിനാല്‍ ഞാന്‍ ഫുള്‍ കറുപ്പിലാണ് കറുപ്പ് എനിക്കത്രമേല്‍ ഇഷ്ടം . അത് ധരിക്കാനോ തരിമ്പും പേടിയുമില്ല .
കാരണം കയ്യില്‍ സാക്ഷാല്‍ ഷെര്‍ലക് ഹോംസാണ് . പോലീസുകാരെക്കൊണ്ട് 'ക്ഷ' വരപ്പിക്കുന്ന ആളാണ് കക്ഷി. ഞമ്മളെ സ്വന്തം ആള്- ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.
ജീവിച്ചിരിക്കുന്ന കുണ്ടിയില്‍ അപ്പിയുള്ള മലയാളികള്‍ (ഇന്ന് തിന്ന രാഷ്ട്രിയം ദഹിച്ചവര്‍) രണ്ട് ദിവസത്തേക്ക് എങ്കിലും കറുത്ത കുപ്പായവും കറുത്ത മാസ്‌ക്കും ധരിക്കുക...ഇത് പേടിതൂറിയനായ ഒരു ഫാസിസ്റ്റുനു നേരെയുള്ള പ്രതിഷേധമാണെന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്. ഇരുവരും പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അതേസമയം, മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കറുപ്പ് വ്‌സ്ത്രങ്ങള്‍ ധരിച്ച് ഒട്ടേറെ പേര്‍ രംഗത്തെത്തി. ഇന്നോളം കാണാത്ത കിരാത ഭരണത്തിന് കേരളം സാക്ഷിയാകുന്നു.... വോട്ട് ചെയ്ത ജനത്തിനെ ബന്ദിയാക്കി മഹാപീഡ കൊടുക്കുന്ന പിണറായി ഭരണകൂടം എന്നാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ഫേസ്ബുക്കില്‍ കുറിച്ചത്. കറുത്ത വസ്ത്രം ധരിച്ചിരിക്കുന്ന ചിത്രം കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും റിജില്‍ മാക്കുറ്റി അടക്കമുള്ളവര്‍ പങ്കുവച്ചിരുന്നു.
ഇതിനിടെ, കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാന്‍സ്‌ജെ്‌റേഴ്‌സിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ യുവതിയായ അവന്തിക വിഷ്ണുവിനെയും സുഹൃത്തിനെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ മര്‍ദ്ദിച്ചെന്നും വാഹനത്തില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം പരിപാടിക്കെത്തിയ കറുത്ത വസ്ത്രം ധരിച്ചെത്തിയ മാധ്യമ പ്രവര്‍ത്തകരെയും പോലീസ് തടഞ്ഞതായാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ പരിപാടികളില്‍ കറുത്ത മാസ്‌കിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications