എം80 മൂസയിലെ നടിയുടെ അശ്ലീല വീഡിയോ പ്രചരിക്കുന്നു; വീഡിയോ വ്യാജം, നടി അ‍ഞ്ജു പോലീസിൽ പരാതി നൽകി!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: എം80 മൂസയിലെ നടിയുടെ വ്യാജ വീഡിയോ പ്രചരിക്കുന്നതിനെതിരെ പോലീസ് പരാതി. കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് പരാതി നല്‍കുകിയെന്ന് നടി അഞ്ജു പാണ്ടിയാടത്ത് പറഞ്ഞു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. മീഡിയാവണ്‍ ചാനലിലെ എം80 മൂസ എന്ന പരിപാടിയിലൂടെ ശ്രദ്ധേയയായ അഞ്ജുവിനെതിരെ ചാനലിന്റെ പേരും ലോഗോയും ഉപയോഗിച്ചാണ് പ്രചരണം നടക്കുന്നത്.

അഞ്ജു നല്‍കിയ പരാതി സൈബര്‍ സെല്ലിന് നല്‍കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇത്തരം പ്രചരണം നടത്തിയവരെയും ഷെയര്‍ ചെയ്തവരെയും ഉടന്‍ തന്നെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞതായി അഞ്ജു വ്യക്തമാക്കി. കുറച്ച് ദിവസങ്ങളായി എന്റെ പേരിൽ whats app ലും മറ്റ് online മീഡിയകളിലും ചില വീഡിയോകളും അത് പോലെ ഫോട്ടോയും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. Mediaone ൽ ഞാൻ അഭിനയിച്ച M80 മൂസയിലെ നടി എന്ന് പറഞ്ഞ് കൊണ്ടാണ് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്. ഇതിലെ വീഡിയോമായിട്ട് എനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അഞ്ജു വ്യക്തമാക്കി.

പേരും ലോഗോയും ദുരുപയോഗം ചെയ്തു

ചാനലിന്റെ പേരും ലോഗോയും ദുരുപയോഗും ചെയ്തതിന്റെ അടിസ്ഥാനത്തിൽ Mediaone ന്റെ legal manager ( Shakkir Jameel) കോഴിക്കോട് ഡിസ്ട്രിക് പോലീസ് ചീഫിനെ നേരിട്ട് കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും , ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്
അഭ്യർത്ഥിക്കുകയും ചെയ്തെന്നും അവർ ഫേസ്ബുക്കിൽ വ്യക്തമാക്കി. പേരും ലോഗോയും ദുരുപയോഗം ചെയ്തു

അഞ്ജു നേരിട്ട് പരാതി നൽകി

അഞ്ജു നേരിട്ട് പരാതി നൽകി

തുടർന്ന് വെള്ളിയാഴ്ച അ‍ഞ്ജു നേരിട്ട് ഡിസ്ട്രിക്ക് പോലീസ് ചീഫിന് പരാതി കൊടുക്കുകയായിരുന്നു.

നടപടി സ്വീകരിക്കും

നടപടി സ്വീകരിക്കും

ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയും ഷെയർ ചെയ്ത് പ്രചരിപ്പിച്ചവരെയും ഉടൻ തന്നെ കണ്ടെത്തി വേണ്ട നിയമ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പ് നൽകിയെന്നും അഞ്ജു ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

സൈബർ സെൽ

സൈബർ സെൽ

അഞ്ജു നല്‍കിയ പരാതി സൈബര്‍ സെല്ലിന് പോലീസ് കൈമാറിയിട്ടുണ്ട്. എത്രയും പെട്ടന്ന് തന്നെ അത് ഷെയർ ചെയ്തവർ പിടിയിലാകും എന്നാണ് പ്രതീക്ഷ.

സാമൂഹ്യ വിരുദ്ധർ

സാമൂഹ്യ വിരുദ്ധർ

ഇത്തരം ഞരബ് രോഗികളായ സാമൂഹിക വിരുദ്ധരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണം അതിന് നിങ്ങളുടെ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

സോഷ്യൽ മീഡിയയിൽ പ്രചരണം

കുറച്ച് ദിവസങ്ങളായി എം80 മൂസയിലെ നടി അഞ്ജുവിന്റേത് എന്ന പേരിൽ വാട്സ് ആപ്പിലും മറ്റ് ഓൺലൈൻ മീഡിയകളിലും ചില വീഡിയോകളും അത് പോലെ ഫോട്ടോയും പ്രചരിപ്പിക്കുന്നത്.

English summary
Actress Anju gave petitiion against fake news
Please Wait while comments are loading...