
നടിയെ ആക്രമിച്ച കേസ്: സാക്ഷികളെ വിസ്തരിക്കാൻ തയ്യാറായില്ല; ഹർജി ഇന്ന് വീണ്ടും കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയിൽ. വിചാരണ കോടതി നടപടികൾക്ക് എതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജിയാണ് കോടതിയ്ക്ക് മുന്നിൽ ഇന്ന് എത്തുന്നത്. കേസുമായി ബന്ധപ്പെട്ട് ചില സാക്ഷികളെ വിസ്തരിക്കാൻ വേണ്ടി പ്രോസിക്യൂഷൻ
കോടതിയിൽ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ, ഈ ആവിശ്യം കേൾക്കാൻ കോടതി തയ്യാറാകുന്നില്ല എന്നതാണ് പരാതി. ഇന്ന് ഉച്ചയ്ക്ക് 1.45 മുതൽ കോടതി വാദം കേൾക്കും.
കേസുമായി ബന്ധപ്പെട്ട പ്രധാന വാദങ്ങൾ കോടതി രേഖപ്പെടുത്തിയില്ലെന്നും പ്രോസിക്യൂട്ടർ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തല്‍ പുറത്തു വന് അന്വേന സാഹചര്യത്തിൽ കേസിലെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു. ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തുവന്ന വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുന്നതിന് വേണ്ടിയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് കേസിന്റെ തുടരന്വേഷണം മുന്നോട്ടു പോകുക എന്നാണ് വിവരം.
യുപിയില്‍ കളത്തിലേ ഇല്ലാതെ മായാവതി, അഖിലേഷിന് അനുകൂല ഘടകം, ദളിത് വോട്ടുകള്‍ ഭിന്നിക്കില്ല

എന്നാൽ, കേസിലെ പ്രതിയായ പള്‍സര്‍ സുനിയുടെ അമ്മ റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നൽകിയ റിപ്പോർട്ടുകൾ വിവാദമായിരുന്നു. ദിലീപിനെതിരെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ അമ്മ നടത്തിയിയത്.. തന്റെ മകന്‍ എല്ലാം ചെയ്തത് ദിലീപിന് വേണ്ടിയാണെന്ന് അമ്മ പറഞ്ഞിരുന്നു.
അതേ സമയം, കേസില്‍ വിചാരണ നിര്‍ത്തിവെക്കണം എന്നാവിശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹർജി പരിഗണിക്കുന്നത് കോടതി മാറ്റി വച്ചിരുന്നു.

പ്രോസിക്യൂട്ടറുടെ അസാന്നിധ്യത്തില്‍ വിസ്താരം നിര്‍ത്തിവെക്കുകയായിരുന്നു ചെയ്തത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ച സാഹചര്യത്തില്‍ അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരായിരുന്നു.കേസുമായി ബന്ധപ്പെട്ട് നടിയുടെ ദൃശ്യങ്ങള്‍ ദീലിപിന്റെ ഹർജിയില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും മികച്ച സാങ്കേതിക വിദ്യയുള്ള സ്റ്റുഡിയോയില്‍ ഇരുന്ന് ഇത് ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ കണ്ടുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.
സംസ്ഥാനത്ത് ആദ്യഡോസ് വാക്സിനേഷന്‍ 99 ശതമാനം പിന്നിട്ടു, സമ്പൂര്‍ണ വാക്സിനേഷന്‍ 81 ശതമാനം

എന്നാൽ, ദിലീപിനെതിരായ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിന് ഉടന്‍ നോട്ടീസ് നല്‍കാനും അന്ന് കോടതി നിര്‍ദേശിച്ചിരുന്നു. കേസിൽ മറ്റൊരു നിർണ്ണായകമായ വെളിപ്പെടുത്തൽ സംവിധായകൻ ബാലചന്ദ്ര കുമാർ നൽകിയതാണ് കേസ് വീണ്ടും പരിഗണനയിലായത്. നടിയെ ആക്രമിച്ച പ്രതികൾ ചിത്രീകരിച്ച അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നായിരുന്നു എന്നാണ് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലിന് പിന്നാലെ നടൻ ദിലീപ് അടക്കമുള്ളവർക്കെതിരെ തുടർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് കോടതിയെ സമീപിച്ചത്.

ഇതിന് പുറമെ ഒന്നാം പ്രതിയായ സുനിൽ കുമാറുമായി ദിലീപിന് അടുത്ത ബന്ധം ഉണ്ടെന്ന് ബാലചന്ദ്ര കുമാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇത്തരത്തിലുളള വെളിപ്പെടുത്തലുകളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് വീണ്ടും കേസ് പരിഗണിക്കുന്നത്. അതേ സമയം, കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് വി എൻ അനിൽ കുമാർ രാജിവെച്ചിരുന്നു. നേരത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുരേശന്‍ വിചാരണ കോടതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് രാജിവച്ചിരുന്നത്.

ഇതിനെ തുടർന്ന് സി ബി ഐ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന വി എന്‍ അനില്‍ കുമാറിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. എന്നാൽ, വീണ്ടും അനില്‍ കുമാറും രാജി വെയ്ക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂട്ടർ രാജി വെക്കുന്നത്. ഇദ്ദേഹം രാജിക്കത്ത് കൈമാറിയിരുന്നു. വിചാരണ കോടതി നടപടിയിൽ പ്രതിഷേധിച്ചായിരുന്നു രാജി.

നേരത്തെ വിചാരണ കോടതി നടപടികൾക്ക് എതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാൽ, പ്രോസിക്യൂഷന്റെ ആവശ്യങ്ങള്‍ കോടതി നിരസിക്കുന്നു, പ്രധാന വാദങ്ങള്‍ രേഖപ്പെടുത്തുന്നില്ല, സാക്ഷിയെ വിസ്തരിക്കാൻ അനുവദിക്കുന്നില്ല, കോടതി പ്രതികൂലമായി നിലപാട് സ്വീകരിക്കുന്നെന്നും വളരെ ഗുരുതരമായ ആരോപണങ്ങളാണ് പ്രോസിക്യൂട്ടർ കോടതിയ്ക്ക് എതിരെ ആരോപിച്ചത്. ഹൈക്കോടതിയുടെ അവധികാല ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിചാരണ കോടതിയുടെ ഇത്തരം പ്രതികരണങ്ങളിൽ പ്രതിഷേധിച്ചാണ് പ്രോസിക്യൂട്ടർ കോടതിയിൽ നിന്നും ഇറങ്ങിപ്പോയിരുന്നു.