Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ കുടുങ്ങും? ചോദ്യം ചെയ്യാന്‍ അനുമതി!

പള്‍സര്‍ സുനിയുടെ മൊബൈലും സിംകാര്‍ഡും അഭിഭാഷകന്റെ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. നടിയെ ആക്രമിക്കുമ്പോള്‍ സുനി ധരിച്ചിരുന്ന വസ്ത്രങ്ങളും ഇയാളുടെ ഓഫീസില്‍ നിന്ന് കണ്ടെത്തിയിരുന്നു.

കൊച്ചി:കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതിയുടെ അനുമതി. സുനിയുടെ വക്കാലത്ത് രണ്ടാമത് ഏറ്റെടുത്ത അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

ഇയാളെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസാണ് കോടതിയെ സമീപിച്ചത്. ആദ്യമൊരു തവണ ചോദ്യം ചെയ്യുന്നതിന് വിളിച്ച് വരുത്തിയിരുന്നുവെങ്കിലും ഇതിനെ എതിര്‍ത്തിരുന്നു.

 ഹൈക്കോടതി ഉത്തരവ്

ഹൈക്കോടതി ഉത്തരവ്

പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യുന്നതിന് ഹൈക്കോടതിയാണ് അനുമതി നല്‍കിയിരിക്കുന്നത്. പോലീസാണ് ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകനാണ് ഇയാള്‍. ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ സാക്ഷി എന്ന നിലയില്‍ മൊഴി എടുക്കാനാണ് പോലീസ് അനുമതി തേടിയിരിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

വസ്ത്രങ്ങളും സൂക്ഷിച്ചിരുന്നു

വസ്ത്രങ്ങളും സൂക്ഷിച്ചിരുന്നു

പള്‍സര്‍ സുനിയുടെ മൊബൈലും സിംകാര്‍ഡും അഭിഭാഷകന്റെ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. നടിയെ ആക്രമിക്കുമ്പോള്‍ സുനി ധരിച്ചിരുന്ന വസ്ത്രങ്ങളും ഇയാളുടെ ഓഫീസില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് കൂടുതലായി എന്തെങ്കിലും ലഭിക്കുമോ എന്നാണ് പ്രതീക്ഷിക്കുന്നത്.

 എതിര്‍പ്പ്

എതിര്‍പ്പ്

അഭിഭാഷകനെ ചോദ്യം ചെയ്യാനായി ഒരിക്കല്‍ വിളിച്ചു വരുത്തിയിരുന്നു. എന്നാല്‍ ഇയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു. അഭിഭാഷകനെ ഇങ്ങനെ ചോദ്യം ചെയ്യാന്‍ അനുവദിക്കരുതെന്നാണ് ആവശ്യം. അഭിഭാഷകനും കക്ഷിയുമായുള്ള ഇടപാടുകള്‍ ചോദ്യം ചെയ്യാന്‍ പോലീസിന് അധികാരമില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍ കോടതി ഇത് തള്ളിക്കളയുകയായിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.

തെളിവ് കൈമാറി

തെളിവ് കൈമാറി

പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകനായിരുന്ന ഇസി പൗലോസിനെ കേസില്‍ സാക്ഷിയാക്കിയാക്കിയിരുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന സുനിയുടെ പഴ്‌സും മൊബൈല്‍ ഫോണും കോടതിയില്‍ ഹാജരാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+