പീഡനത്തിന് പിന്നാലെ അഭിനയം: ദിലീപിനെ പിന്തുണച്ച എംഎല്‍എ പെട്ടു, ആക്രമിക്കപ്പെട്ട നടി മൊഴി നല്‍കി

  • Posted By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണച്ചും നടിയെ മോശമായി ചിത്രീകരിച്ചും സംസാരിച്ച പിസി ജോര്‍ജ് എംഎല്‍എക്ക് കുരുക്ക് മുറുകി. എംഎല്‍എക്കെതിരേ ആക്രമണത്തിന് ഇരയായ നടി പോലീസില്‍ മൊഴി നല്‍കി. നടിയെ അപമാനിക്കുന്ന പ്രസ്താവനയാണ് പിസി ജോര്‍ജ് നടത്തിയതെന്ന് വനിതാ കമ്മീഷനും കുറ്റപ്പെടുത്തിയിരുന്നു.

പിസി ജോര്‍ജ് എംഎല്‍എയുടെ പരാമര്‍ശം തനിക്ക് മാനഹാനിയുണ്ടാക്കിയെന്ന് നടി പോലീസിനോട് പറഞ്ഞു. പിസി ജോര്‍ജ് എംഎല്‍എയുടെ പരാമര്‍ശത്തിനെതിരേ നടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

പോലീസ് നടിയുടെ വീട്ടിലെത്തി

പോലീസ് നടിയുടെ വീട്ടിലെത്തി

നെടുമ്പാശേരി പോലീസ് നടിയുടെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ തന്നെ വേദനിപ്പിച്ചെന്നും നടി പോലീസിനോട് പറഞ്ഞു.

മാനക്കേടുണ്ടാക്കുന്ന പരാമര്‍ശം

മാനക്കേടുണ്ടാക്കുന്ന പരാമര്‍ശം

സമൂഹത്തില്‍ തനിക്ക് മാനക്കേടുണ്ടാക്കുന്നതാണ് പിസി ജോര്‍ജ് എംഎല്‍എയുടെ വാക്കുകളെന്ന് നടി പറഞ്ഞു. താന്‍ മോശക്കാരിയാണെന്ന ധാരണ സമൂഹത്തില്‍ പടരാന്‍ അത് ഇടയാക്കിയെന്നും നടി മൊഴി നല്‍കി.

ഐപിസി 228 എ വകുപ്പ് പ്രകാരം

ഐപിസി 228 എ വകുപ്പ് പ്രകാരം

നടിക്കെതിരേ സംസാരിച്ച എംഎല്‍എക്കെതിരേ ഐപിസി 228 എ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത്. നടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു.

മറ്റൊരു കേസും

മറ്റൊരു കേസും

വനിതാ കമ്മീഷനും പിസി ജോര്‍ജ് എംഎല്‍എക്കെതിരേ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കേസെടുക്കാന്‍ പര്യാപ്തമായ പരാമര്‍ശമാണ് പിസി ജോര്‍ജ് നടത്തിയതെന്ന നിയമോപദേശം വനിതാ കമ്മീഷന് ലഭിച്ചിരുന്നു.

പിസി ജോര്‍ജ് വിവാദം

പിസി ജോര്‍ജ് വിവാദം

പിസി ജോര്‍ജ് കഴിഞ്ഞമാസം ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തിലും പിന്നീട് സ്വകാര്യചാനലിലും നടത്തിയ പ്രസ്താവനകള്‍ വിവാദമായിരുന്നു. ഇതിനെതിരേ സിനിമാ മേഖലയിലേയും രാഷ്ട്രീയ രംഗത്തുള്ളവരും പരസ്യമായി വിര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

ദില്ലിയിലെ നിര്‍ഭയേയാക്കാള്‍ ക്രൂരം

ദില്ലിയിലെ നിര്‍ഭയേയാക്കാള്‍ ക്രൂരം

നടിക്ക് നേരെയുണ്ടായത് ദില്ലിയിലെ നിര്‍ഭയേയാക്കാള്‍ ക്രൂരമായ പീഡനമാണെന്ന പ്രോസിക്യൂഷന്‍ വാദത്തെ എതിര്‍ത്താണ് പിസി ജോര്‍ജ് എംഎല്‍എ സംസാരിച്ചത്. ഇതിനിടെ എംഎല്‍എ പറഞ്ഞ വാക്കുകളാണ് കേസിന് ആധാരം.

എങ്ങനെ നടി അഭിനയിക്കാന്‍ പോയി

എങ്ങനെ നടി അഭിനയിക്കാന്‍ പോയി

ഇത്രയും ക്രൂരമായ പീഡനമാണ് നടന്നതെങ്കില്‍ സംഭവം നടന്ന് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ എങ്ങനെ നടി അഭിനയിക്കാന്‍ പോയെന്നായിരുന്നു പിസി ജോര്‍ജിന്റെ ചോദ്യം. പിന്നീട് വിമര്‍ശനം ഉയര്‍ന്നപ്പോള്‍ പ്രതികരണം അല്‍പ്പം അദ്ദേഹം മയപ്പെടുത്തി.

പിസി ജോര്‍ജ് വിശദീകരിച്ചു

പിസി ജോര്‍ജ് വിശദീകരിച്ചു

നടിക്കെതിരേ അല്ല, പ്രോസിക്യൂഷന്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങള്‍ ഉന്നയിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുകയാണ് ചെയ്തത് എന്നായിരുന്നു പിന്നീട് പിസി ജോര്‍ജ് നല്‍കിയ വിശദീകരണം.

നിയമോപദേശം തേടി

നിയമോപദേശം തേടി

സംഭവത്തില്‍ വനിതാ നേതാക്കളും സിനിമാ-രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയതോടെ വനിതാ കമ്മീഷന്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് കേസെടുക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടി.

കടുത്ത തീരുമാനം എടുക്കുന്നു

കടുത്ത തീരുമാനം എടുക്കുന്നു

പിസി ജോര്‍ജിനെതിരേ കേസെടുക്കുന്നതില്‍ തെറ്റില്ല എന്ന നിയമോപദേശമാണ് വനിതാ കമ്മീഷന് ലഭിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന കമ്മീഷന്‍ യോഗത്തില്‍ പിസി ജോര്‍ജിനെതിരേ കേസെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

തൂക്കിക്കൊല്ലാന്‍ അധികാരമില്ല

തൂക്കിക്കൊല്ലാന്‍ അധികാരമില്ല

തന്നെ തൂക്കിക്കൊല്ലാനൊന്നും കമ്മീഷന് അധികാരമില്ലെന്നും തനിക്ക് സൗകര്യമുള്ളപ്പോള്‍ കമ്മീഷന് മുന്നില്‍ ഹാജരാകുമെന്നുമായിരുന്നു പിസി ജോര്‍ജിന്റെ പിന്നീടുള്ള പ്രതികരണം. തന്നെ ആരും മര്യാദ പടിപ്പിക്കേണ്ടെന്നും പിസി പറഞ്ഞു. ഈ വാക്കുകള്‍ കമ്മീഷനെ ചൊടിപ്പിച്ചു.

വിരട്ടല്‍ വേണ്ടെന്ന് കമ്മീഷന്‍

വിരട്ടല്‍ വേണ്ടെന്ന് കമ്മീഷന്‍

പിസി ജോര്‍ജിന്റെ വിരട്ടല്‍ വനിതാ കമ്മീഷനോട് വേണ്ടെന്ന് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എംസി ജോസഫൈന്‍ മറുപടി നല്‍കി. എംഎല്‍എ പദവി മറന്ന് പെരുമാറരുതെന്നും വനിതാ കമ്മീഷന്‍ പ്രതികരിച്ചു. ജോര്‍ജിന്റെ സൗകര്യം കൂടി പരിഗണിച്ച് അദ്ദേഹത്തിന്റെ വിശദീകരണം കേള്‍ക്കുമെന്നും കമ്മീഷന്‍ അധ്യക്ഷ ജോസഫൈന്‍ പറഞ്ഞു.

ജനപ്രതിനിധികള്‍ ശ്രദ്ധിക്കണം

ജനപ്രതിനിധികള്‍ ശ്രദ്ധിക്കണം

ജനപ്രതിനിധികള്‍ നിയമസംവിധാനത്തോടും സത്യപ്രതിജ്ഞയോടും കൂറു പുലര്‍ത്തേണ്ടവരാണ്. സ്വമേധയാ കേസെടുക്കാനും പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനും വനിതാ കമ്മീഷന് അധികാരം നല്‍കുന്ന നിയമം നാട്ടിലുണ്ടെന്നും ജോസഫൈന്‍ ഓര്‍മിപ്പിച്ചു.

തൂക്കിക്കൊല്ലില്ല

തൂക്കിക്കൊല്ലില്ല

ആരെയും ശിക്ഷിക്കുകയോ തൂക്കിക്കൊല്ലാന്‍ വിധിക്കുകയോ ചെയ്യുന്ന സ്ഥാപനമല്ല വനിതാ കമ്മീഷന്‍. സ്ത്രീകള്‍ക്കെതിരേ നടപടിയുണ്ടായാല്‍ ഇടപെടും. അത് ആരുടെ ഭാഗത്തുനിന്നായാലും ഇടപെടും. ഒരു പ്രത്യേക പരിഗണന ആര്‍ക്കുമില്ലെന്നും ജോസഫൈന്‍ പറഞ്ഞു. വിഷയത്തില്‍ മുമ്പ് സ്പീക്കറും മുഖ്യമന്ത്രിയും പറഞ്ഞ വാക്കുകള്‍ നോക്കിയാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പിസി ജോര്‍ജ് എംഎല്‍എക്ക് യാതൊരു പിന്തുണയും ലഭിക്കാന്‍ സാധ്യതയില്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Actress Attack case: Actress give statement against PC George MLA

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്