ദിലീപ് കേസിൽ പൊട്ടിപ്പൊളിഞ്ഞ് പോലീസ് നീക്കങ്ങൾ! നടനെതിരെ മൊഴി നൽകിയ ചാർളിയും ചതിച്ചു!

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസിന്റെ നീക്കങ്ങളെല്ലാം ഓരോന്നായി പാളുകയാണ്. നടി മഞ്ജു വാര്യര്‍ കേസില്‍ സാക്ഷി ആവാനില്ലെന്ന് അറിയിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രധാന സാക്ഷിയാകട്ടെ രഹസ്യമൊഴി മാറ്റിപ്പറയുകയും ചെയ്തു. കേസിന്റെ ക്ലൈമാക്‌സ് ഒടുക്കം ദിലീപിന് അനുകൂലമാകുന്ന നിലയിലേക്കാണോ നീങ്ങുന്നത് എന്നാണ് സംശയിക്കപ്പെടുന്നത്. അതിനിടെ കോടതിയില്‍ നിന്നും പോലീസിന് കനത്ത തിരിച്ചടി ലഭിച്ചിരിക്കുന്നു.

'നടികൾക്ക് പീഡനം പണ്ട് മാത്രം', ഇന്നസെന്റിനെ ചോദ്യം ചെയ്ത് റിമ കല്ലിങ്കൽ, പീഡനമുണ്ടെന്ന് സമ്മതിക്കൂ

ദിലീപിനെ വിടാതെ ജയിൽ ദിനങ്ങൾ.. പ്രമുഖർ വന്നത് ചട്ടം ലംഘിച്ച്.. ഗണേഷ് കുമാർ വന്നത് കേസ് ചർച്ച ചെയ്യാൻ

സാക്ഷി പറയാൻ വയ്യ

സാക്ഷി പറയാൻ വയ്യ

നടി ആക്രമിക്കപ്പെട്ട കേസിലെ സുപ്രധാന സാക്ഷിയായിരുന്നു മഞ്ജു വാര്യര്‍. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുക്കാന്‍ കാരണമായത് ദിലീപിന്റെയും മഞ്ജു വാര്യരുടേയും ജീവിതത്തില്‍ നടി ഇടപെട്ടതാണ് എന്നതാണ് പോലീസ് ഭാഷ്യം.

പ്രധാന സാക്ഷിയും കാല് വാരി

പ്രധാന സാക്ഷിയും കാല് വാരി

എന്നാല്‍ തനിക്ക് കേസുമായി നേരിട്ട് ഒരു ബന്ധവും ഇല്ലെന്നും അതിനാല്‍ സാക്ഷിയാവാന്‍ ഇല്ലെന്നുമാണ് പോലീസിനെ മഞ്ജു വാര്യര്‍ അറിയിച്ചത് എന്നാണ് വാര്‍ത്ത വന്നത്. ഇത് പോലീസിന് വലിയ തിരിച്ചടിയായി. അതിനിടെ പ്രധാന സാക്ഷി കൂറു മാറുകയും ചെയ്തു.

സുനിയെ കണ്ടിട്ടില്ലെന്ന്

സുനിയെ കണ്ടിട്ടില്ലെന്ന്

കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരന്‍ കേസിലെ പ്രധാന സാക്ഷി ആയിരുന്നു. ലക്ഷ്യയില്‍ പള്‍സര്‍ സുനി വന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ ഇയാള്‍ രഹസ്യമൊഴി നല്‍കിയത് താന്‍ സുനിയെ കണ്ടിട്ടില്ല എന്നായിരുന്നു. ഇതോടെ പോലീസിന്റെ ആ നീക്കവും പാളി.

ആ നീക്കവും പൊളിഞ്ഞു

ആ നീക്കവും പൊളിഞ്ഞു

മറ്റൊരു തിരിച്ചടി കൂടി കേസില്‍ പോലീസിന് ഉണ്ടായിരിക്കുകയാണ്. കേസിലെ ഏഴാം പ്രതി ചാര്‍ളി തോമസിനെ മാപ്പുസാക്ഷിയാക്കാനുള്ള പോലീസ് നീക്കമാണ് പൊളിഞ്ഞത്. കോയമ്പത്തൂരില്‍ സുനിക്ക് ഒളിത്താവളം ഒരുക്കിയത് ചാര്‍ളി ആയിരുന്നു.

ചാര്‍ളിയുടെ രഹസ്യമൊഴി

ചാര്‍ളിയുടെ രഹസ്യമൊഴി

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാന്‍ ക്വട്ടേഷന്‍ തന്നത് ദിലീപ് ആണെന്ന് സുനി പറഞ്ഞതായി ചാര്‍ളി രഹസ്യമൊഴി നല്‍കിയിരുന്നു. നടി ആക്രമിക്കപ്പെട്ടതിന്റെ മൂന്നാം ദിവസമാണ് ഇക്കാര്യം പള്‍സര്‍ സുനി തന്നോട് പറഞ്ഞത് എന്നതായിരുന്നു ചാര്‍ളിയുടെ രഹസ്യമൊഴി.

കോടതിയിൽ അപേക്ഷ

കോടതിയിൽ അപേക്ഷ

അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായാണ് ചാര്‍ളി രഹസ്യമൊഴി നല്‍കിയത്. രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം ക്രിമിനല്‍ നടപടി ക്രമത്തിലെ 306ാം വകുപ്പ് പ്രകാരം ചാര്‍ളിയെ മാപ്പുസാക്ഷിയാക്കാനുള്ള അപേക്ഷ പോലീസ് സമര്‍പ്പിച്ചിരുന്നു.

ചാർളി എത്തിയില്ല

ചാർളി എത്തിയില്ല

എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് അപേക്ഷ നല്‍കിയത്. രണ്ട് തവണ കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും ചാര്‍ളി എത്തിയില്ല. അടുത്ത ദിവസം ഹാജരാകുമെന്ന് അഭിഭാഷകന്‍ അറിയിച്ചുവെങ്കിലും ചാര്‍ളി എത്തിയില്ല.

അപേക്ഷ കോടതി തള്ളി

അപേക്ഷ കോടതി തള്ളി

ഇതോടെ കേസില്‍ ചാര്‍ളിയെ മാപ്പ് സാക്ഷിയാക്കാനുള്ള പോലീസിന്റെ അപേക്ഷ കോടതി തള്ളി. ദിലീപിനെതിരെ രഹസ്യമൊഴി നല്‍കിയ ശേഷമുള്ള ചാര്‍ളിയുടെ ഈ മനംമാറ്റം പോലീസിനെ കുഴപ്പിക്കുന്നുണ്ട്.

ഇനി ചാർളിയെ നോക്കണ്ട

ഇനി ചാർളിയെ നോക്കണ്ട

ഇനി അന്വേഷണത്തെ സഹായിക്കുന്ന മൊഴി ചാര്‍ളിയുടെ ഭാഗത്ത് നിന്നുമുണ്ടാകുമെന്ന് പോലീസ് കരുതുന്നില്ല. പ്രധാനസാക്ഷിയുടെ മൊഴി മാറ്റത്തിന് പിന്നാലെ ഈ നീക്കവും പൊളിഞ്ഞതോടെ അന്വേഷണ സംഘം ആശങ്കയിലാണ്. വിചാരണഘട്ടത്തിലും ചാര്‍ളി കേസിനെ സഹായിക്കുമെന്ന് കരുതാനാവില്ല.

പത്ത് ലക്ഷം ഓഫർ

പത്ത് ലക്ഷം ഓഫർ

നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പള്‍സര്‍ സുനി തന്നെ കാണിച്ചിരുന്നുവെന്നും ചാര്‍ളി രഹസ്യമൊഴി നല്‍കിയിരുന്നു. തനിക്ക് ഒളിത്താവളം ഒരുക്കിയാല്‍ ക്വട്ടേഷന്‍ വഴി ലഭിക്കുന്ന ഒന്നരക്കോടിയില്‍ നിന്നും പത്ത് ലക്ഷം രൂപ തരാമെന്ന് സുനി പറഞ്ഞതായും ചാര്‍ളി മൊഴി നല്‍കിയിരുന്നു.

പൾസറുമായി കടന്ന് കളഞ്ഞു

പൾസറുമായി കടന്ന് കളഞ്ഞു

എന്നാല്‍ സുനിയോടും കൂട്ട് പ്രതി വിജേഷിനോടും അപ്പോള്‍ തന്നെ അവിടെ നിന്നും പോകാനാണ് താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പിറ്റേന്ന് പള്‍സര്‍ ബൈക്ക് മോഷ്ടിച്ച് സുനിയും വിജേഷും കടന്ന് കളയുകയായിരുന്നു എന്നും ചാര്‍ളി മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയില്‍ പറഞ്ഞിരുന്നു.

വിപിൻ ലാൽ മാപ്പുസാക്ഷി?

വിപിൻ ലാൽ മാപ്പുസാക്ഷി?

അതിനിടെ പത്താം പ്രതി വിപിന്‍ലാലിനെ കേസില്‍ മാപ്പ് സാക്ഷിയാക്കാനും പോലീസ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ജയിലില്‍ വെച്ച് സുനിക്ക് കത്തെഴുതി കൊടുത്തത് വിപിന്‍ ലാല്‍ ആയിരുന്നു. ബുധനാഴ്ച വിപിന്‍ ലാല്‍ അങ്കമാലി കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

English summary
Charlie not to be the approver in actress abduction case

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്