ദിലീപ് കേസിലെ അനീഷ്; ഇയാള്‍ ചില്ലറക്കാരനല്ലെന്ന് പോലീസ്!! കാവ്യയുമായി ബന്ധപ്പെടാന്‍ ചെയ്തത്...

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam
ദിലീപ് കേസിലെ അനീഷ് ആരെന്ന് അറിയാമോ? ആള്‍ ചില്ലറക്കാരനല്ല | Oneindia Malayalam

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ച സംഭവം ഇപ്പോഴും പ്രധാന വാര്‍ത്തയായി നിലനില്‍ക്കുന്നു. കേസില്‍ നിരവധി സിനിമാക്കാരുമായി ബന്ധമുള്ള പള്‍സര്‍ സുനി അറസ്റ്റിലായതും നടന്‍ ദിലീപ് പിടിയിലായതും ഞെട്ടലോടെ കേട്ട മലയാളിക്ക് മുമ്പില്‍ പുതിയ വാര്‍ത്തളാണ് ഓരോ ദിനവും വരുന്നത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അനീഷിനെ കുറിച്ചാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്.

ദിലീപിന്റെ ഭാര്യ കാവ്യാമാധവനെ ചോദ്യം ചെയ്യുമെന്നും ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ അറസ്റ്റ് ചെയ്യുമെന്നുമുള്ള നിരവധി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ സുനിയെയും ദിലീപിനെയും കാവ്യയെയുമെല്ലാം കേസില്‍ ബന്ധപ്പെടാന്‍ സഹായിച്ച അനീഷ് കുടുങ്ങിയത് സുപ്രധാന ചുവടായാണ് അന്വേഷണ സംഘം കരുതുന്നത്. ആരാണ് ഈ അനീഷ്...?

സുനിയ സഹായിച്ച അനീഷ്

സുനിയ സഹായിച്ച അനീഷ്

കേസില്‍ ആദ്യം അറസ്റ്റിലായത് പള്‍സര്‍ സുനിയാണ്. ഇയാള്‍ മുമ്പും സമാനമായ തട്ടിക്കൊണ്ടുപോകലുകള്‍ക്ക് ശ്രമിച്ചിരുന്നു. സുനിയ സഹായിച്ച വ്യക്തിയാണ് അനീഷ്.

പോലീസുകാരനും സുനിയും

പോലീസുകാരനും സുനിയും

കളമശേരി എആര്‍ ക്യാംപിലെ സിപിഒ ആണ് അനീഷ്. സുനി കാക്കനാട് സബ് ജയിലില്‍ കഴിയുമ്പോള്‍ വേണ്ട ഒത്താശ ചെയ്തുകൊടുത്തത് അനീഷായിരുവത്രെ. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്ത പോലീസ് 14ാം പ്രതിയാക്കി.

സസ്‌പെന്റ് ചെയ്തു

സസ്‌പെന്റ് ചെയ്തു

ഈ പോലീസുകാരനെ സര്‍വീസില്‍ നിന്നു സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഇയാളെ ജാമ്യത്തില്‍ വിട്ടിരുന്നു. കേസിലെ ആരോപണ വിധേയരെയെല്ലാം പല തവണ ബന്ധപ്പെടാന്‍ അനീഷ് ശ്രമിച്ചുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ദിലീപിനെ വിളിക്കാന്‍ ശ്രമിച്ചു

ദിലീപിനെ വിളിക്കാന്‍ ശ്രമിച്ചു

പള്‍സര്‍ സുനിക്ക് വേണ്ടി നടന്‍ ദിലീപിനെ വിളിക്കാന്‍ ശ്രമിച്ചത് അനീഷാണെന്ന് അന്വേഷണ സംഘം പറയുന്നു. കേസില്‍ അറസ്റ്റിലായ സുനി കാക്കനാട് ജയിലില്‍ കഴിയുമ്പോഴാണ് അനീഷ് ഇത്തരമൊരു ശ്രമം നടത്തിയത്.

സുനിയുടെ കാവല്‍ക്കാരന്‍

സുനിയുടെ കാവല്‍ക്കാരന്‍

കേസില്‍ അറസ്റ്റിലായ സുനിയെ കാക്കനാട് സബ് ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. പള്‍സര്‍ സുനിയുടെ സെല്ലിന്റെ കാവല്‍ ചുമതലയുള്ള വ്യക്തിയായിരുന്നു അനീഷ്. ഇയാളെ ചാക്കിട്ട് വരുതിയിലാക്കുകയായിരുന്നു സുനി.

പല സഹായങ്ങളും ചെയ്തു

പല സഹായങ്ങളും ചെയ്തു

ദിലീപിനെ വിളിക്കാന്‍ ശ്രമിച്ച അനീഷ് സുനിക്ക് വേണ്ടി പല സഹായങ്ങളും ചെയ്തുവെന്നാണ് ആരോപണം. കാവല്‍ നില്‍ക്കുമ്പോഴാണ് സുനിയും അനീഷും പരിചയപ്പെട്ടത്. ഈ അവസരം സുനി ഉപയോഗിക്കുകയായിരുന്നു.

കാവ്യാമാധവനുമായും ബന്ധപ്പെടാന്‍

കാവ്യാമാധവനുമായും ബന്ധപ്പെടാന്‍

സുനിയുടെ ശബ്ദ സന്ദേശം വാട്‌സ് ആപ്പ് വഴി ദിലീപീന് അയക്കാന്‍ ശ്രമിച്ചതും അനീഷാണ്. ദിലീപിന്റെ ഭാര്യ കാവ്യാമാധവനുമായും ഇയാള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. സുനി പല നിര്‍ണായക കാര്യങ്ങളും അനീഷിനോട് പറഞ്ഞിരുന്നു.

വസ്ത്ര ശാലയിലേക്ക് അനീഷ്...

വസ്ത്ര ശാലയിലേക്ക് അനീഷ്...

കാവ്യയുടെ കാക്കനാട്ടെ വസ്ത്ര ശാലയിലേക്ക് അനീഷ് പല തവണ വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസുമായി ദിലീപിന് പങ്കുണ്ടെന്ന് പള്‍സര്‍ സുനി അനീഷിനോടാണ് പറഞ്ഞത്.

പള്‍സര്‍ സുനി പറഞ്ഞത്

പള്‍സര്‍ സുനി പറഞ്ഞത്

ഗൂഢാലോചനയില്‍ ദിലീപിന് പ്രധാന പങ്കുണ്ടെന്ന് പള്‍സര്‍ സുനി അനീഷിനോടാണ് പറഞ്ഞത്. തുടര്‍ന്നാണ് അനീഷ് ദിലീപുമായി ബന്ധപ്പെടാന്‍ ശ്രമിച്ചത്. കാവ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളും സുനി അനീഷിനോട് പറഞ്ഞിരുന്നു.

കാവ്യയുമായി സംസാരിച്ചോ?

കാവ്യയുമായി സംസാരിച്ചോ?

അതിന് ശേഷമാണ് കാവ്യയുടെ ലക്ഷ്യയിലേക്ക് വിളിക്കാന്‍ അനീഷ് ശ്രമിച്ചത്. എന്നാല്‍ കാവ്യാ മാധാവനുമായി അനീഷ് സംസാരിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല. അനീഷിനെതിരേ വകുപ്പു തല നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

English summary
Actress Attack case: CPO arrested for helping Suni, Suspended,
Please Wait while comments are loading...