കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ അടവുമായി ദിലീപ് വരുന്നു; പരിവാരങ്ങള്‍ മാറി, ഒപ്പം ബന്ധുക്കള്‍ മാത്രം!! ഇത് കലക്കും

ഇതുവരെ പോലീസിന് മൊബൈല്‍ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ഇനിയും ജാമ്യം നല്‍കാതിരിക്കുന്നത് ശരിയല്ല.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് പുതിയ ചില നീക്കങ്ങള്‍ നടത്തുന്നു. തിങ്കളാഴ്ച അദ്ദേഹം ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കും. നേരത്തെ ജാമ്യം നിഷേധിക്കാന്‍ കാരണം പോലീസിന്റെ ചില ന്യായങ്ങളായിരുന്നു. എന്നാല്‍ ഈ ന്യായങ്ങള്‍ക്കൊന്നും ഇനി നിലനില്‍പ്പില്ല.

അങ്കമാലി മജിസ്‌ട്രേറ്റും ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഈ പശ്ചാത്തലത്തില്‍ അല്‍പ്പം വൈകിയാണ് ദീലീപ് മറ്റൊരു ശ്രമം നടത്തുന്നത്. അതിന് കൂട്ടുപിടിച്ചിരിക്കുന്നത് പ്രശസ്ത അഭിഭാഷകനായ ബി രാമന്‍പിള്ളയെയാണ്. അദ്ദേഹമാണ് ഇനി ദിലീപിന് വേണ്ടി കോടതിയില്‍ ഹാജരാകുക.

പ്രശസ്ത അഭിഭാഷക സംഘം

പ്രശസ്ത അഭിഭാഷക സംഘം

ഹൈക്കോടതിയിലെ പ്രശസ്ത അഭിഭാഷക സംഘമാണ് രാമന്‍പിള്ള അസോസിയേറ്റ്‌സ്. രാമന്‍പിള്ളയുടെ ജൂനയേഴ്‌സായ രണ്ടു പേര്‍ ശനിയാഴ്ച ആലുവ സബ്ജയിലിലെത്തി.

വക്കാലത്ത് ഏറ്റെടുത്തു

വക്കാലത്ത് ഏറ്റെടുത്തു

ദിലീപില്‍ നിന്നു വക്കാലത്ത് ഏറ്റെടുക്കാനായിരുന്നു അഭിഭാഷകര്‍ വന്നത്. സുജീഷ് മേനോന്‍, ഫിലിപ്പ് വര്‍ഗീസ് എന്നിവരാണ് ജയിലിലെത്തിയത്.

ഒപ്പം ബന്ധുക്കള്‍

ഒപ്പം ബന്ധുക്കള്‍

അഭിഭാഷകര്‍ക്കൊപ്പം ദിലീപിന്റെ സഹോദരനും സഹോദരീ ഭര്‍ത്താവും മാത്രമാണ് ഉണ്ടായിരുന്നത്. ദിലീപിനൊപ്പം ഇപ്പോള്‍ എല്ലാ കാര്യങ്ങള്‍ക്കും ബന്ധുക്കള്‍ മാത്രമാണുള്ളത്.

പര്യാപ്തമായ തെളിവുകള്‍

പര്യാപ്തമായ തെളിവുകള്‍

തിങ്കളാഴ്ച ദിലീപിന് വേണ്ടി രാമന്‍പിള്ള അസോസിയേറ്റ്‌സ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. പോലീസിന്റെ വാദങ്ങള്‍ ഖണ്ഡിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ഇത്തവണ പ്രതിഭാഗം ശേഖരിച്ചിട്ടുണ്ട്.

രാം കുമാര്‍ ഒഴിഞ്ഞു

രാം കുമാര്‍ ഒഴിഞ്ഞു

പ്രമുഖ അഭിഭാഷകനായിരുന്ന കെ രാംകുമാറായിരുന്നു നേരത്തെ ദിലീപിന് വേണ്ടി കോടതിയില്‍ ഹാജരായിരുന്നത്. ഇദ്ദേഹം നടത്തിയ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടു.

കുറ്റപത്രം സമര്‍പ്പിക്കും

കുറ്റപത്രം സമര്‍പ്പിക്കും

തുടര്‍ന്ന് അദ്ദേഹം ദിലീപിന്റെ വക്കാലത്ത് ഒഴിയുകയായിരുന്നു. ശേഷമാണ് ദിലീപിന്റെ ബന്ധുക്കള്‍ കേസ് രാമന്‍പിള്ളയെ ഏല്‍പ്പിച്ചത്. അതേസമയം, ദിലീപിനെതിരേ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

സാഹചര്യങ്ങള്‍ ദിലീപിന് അനുകൂലം

സാഹചര്യങ്ങള്‍ ദിലീപിന് അനുകൂലം

കേസിലെ പുതിയ സാഹചര്യങ്ങള്‍ ദിലീപിന് അനുകൂലമാണെന്നാണ് ലഭിച്ചിരിക്കുന്ന നിയമോപദേശം. നേരത്തെ പോലീസ് ജാമ്യത്തെ എതിര്‍ക്കുമ്പോള്‍ ഉന്നയിച്ച വാദങ്ങളില്‍ പലതും ഇപ്പോള്‍ അപ്രസക്തമായിരിക്കുന്നു.

പോലീസ് വാദങ്ങള്‍

പോലീസ് വാദങ്ങള്‍

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവിലാണ്. ഇയാളെ പിടികൂടിയാല്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കും. അതിന് മുമ്പ് ദിലീപിന് ജാമ്യം കൊടുക്കുന്നത് കേസിനെ ബാധിക്കും- എന്നിവയായിരുന്നു നേരത്തെ പ്രോസിക്യൂഷന്‍ വാദിച്ചിരുന്നത്.അപ്പുണ്ണിയെ പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു വിട്ടയച്ചു.

മൊബൈല്‍ ഫോണ്‍

മൊബൈല്‍ ഫോണ്‍

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഇതും കഴിഞ്ഞ തവണ ജാമ്യാപേക്ഷയെ എതിര്‍ത്തു പ്രോസിക്യൂഷന്‍ ഉന്നയിച്ച പ്രധാന കാര്യമാണ്.

ഇനിയും ജാമ്യം നല്‍കാതിരിക്കരുത്

ഇനിയും ജാമ്യം നല്‍കാതിരിക്കരുത്

പക്ഷേ, ഇതുവരെ പോലീസിന് മൊബൈല്‍ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ഇനിയും ജാമ്യം നല്‍കാതിരിക്കുന്നത് ശരിയല്ല. കേസ് അന്വേഷണം പൂര്‍ത്തിയായ ഘട്ടത്തില്‍ ജാമ്യം അനുവദിക്കണമെന്നും തെളിവ് നശിപ്പിക്കാന്‍ ഇനി പ്രതിക്ക് സാധിക്കില്ലെന്നും പ്രതിഭാഗം ബോധിപ്പിക്കും.

English summary
Actress Attack case: Dileep approach high court for bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X